Author name: tripeat

മഞ്ഞ് പെയ്യുന്ന മലമ്പാതകളിലൂടെ – 1

വി.പി.ആബിദ് യാത്രകൾ ശരീരത്തിനും മനസ്സിനും കുളിർമയും സമാധാനവും നൽകുന്ന ഒന്നാണ്. യാത്ര ഒരു ചെറിയ സമയത്തേക്കുള്ള ജീവിതമാണ് , ആ ചെറിയ ജീവിതത്തിൽ നിന്ന് ഉൾകൊള്ളുന്ന പാഠങ്ങളാണ് യാത്രയാകുന്ന വലിയ ജീവിതത്തിന് പ്രചോദനമാകുന്നത്, യാത്ര എവിടെയെങ്കിലും സംഭവിക്കുന്നു എന്നതൊഴിച്ചാൽ. നിങ്ങൾ ഉണരുക. നിങ്ങൾ കഴിക്കുക. നിങ്ങൾ പുറത്തുപോയി കാര്യങ്ങൾ കാണുക, കാര്യങ്ങൾ ചെയ്യുക. നിങ്ങൾ ആളുകളെ കണ്ടുമുട്ടുക അതിൽ ചിലത് നിങ്ങൾക്കൊപ്പം നിങ്ങളെ പിന്തുടരുന്നു , ചിലത് നിങ്ങളിൽ നിന്ന് വിട്ട് അകലുന്നു. എന്നിട്ട് നിങ്ങൾ വീണ്ടും […]

മഞ്ഞ് പെയ്യുന്ന മലമ്പാതകളിലൂടെ – 1 Read More »

tripeat-thailand-shinith-patyam-wp

തായ്ലന്റ് ആനന്ദത്തിന്റെ ഭൂപ്രദേശം.

യാത്ര ഷിനിത്ത് പാട്യം പുതിയ ഭൂപ്രദേശങ്ങളിലേക്കുളള യാത്ര തുടരുകയാണ്… യാത്ര ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.. ആഗോളീകരണം രാജ്യാതിർത്തിക്കു കുറുകേയുളള മനുഷ്യന്റെ ചലനത്തെ എളുപ്പമാക്കിയിട്ടുണ്ട്. ഓരോ യാത്രയും പുതിയ അനുഭവങ്ങളുടെ ലബോറട്ടറികളാകുന്നു. ആകാംക്ഷ, കൗതുകം, ജിജ്ഞാസ എന്നിവ ഒരു സഞ്ചാരിയെ മുന്നോട്ട് നയിക്കുന്നു.. മറ്റൊരു ദേശം, അവിടുത്തെ ജനത, അവരുടെ ഭാഷ, സംസ്കാരം, ഭൂപ്രകൃതി എന്നിവയൊക്കെ അറിയാനുളള താൽപര്യം എന്നെ വീണ്ടും വീണ്ടും യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നു. അന്യദേശങ്ങളിലേക്ക് സഞ്ചരിക്കണമെന്ന ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കുറേകാലമായി. ഞാൻ

തായ്ലന്റ് ആനന്ദത്തിന്റെ ഭൂപ്രദേശം. Read More »

tripeat-nilofer-samantharam-wp

സമാന്തരം

യാത്ര നിലോഫർ മൗനവ്രതം പോലൊരു യാത്രയാണ്, ഏകാകിയായിക്കൊണ്ടിങ്ങനെ. ജനലിനപ്പുറം തെന്നിമാറുന്ന, തെങ്ങുകളില്ലാത്ത നാടുകൾ. സമാന്തരമായി യാത്ര ചെയ്യുന്ന മനുഷ്യന്മാർ.. നമ്മളെ പ്പോലെ.. എന്നെ പോലെ.. നിന്നെ പ്പോലെ. തലേന്ന് രാത്രി ഉറക്കം നിന്നതിന്റെ ക്ഷീണം കാരണം, ഇന്നലെ ഒന്നും കാണാൻ നിന്നില്ല. കയറിയ പാടെ കിടന്നുറങ്ങി. ഇന്നിപ്പോ, ആരും മിണ്ടാത്ത ഈ ബോഗി എന്നെയും ഒരു യോഗിയാക്കിയിരിക്കുന്നു. ഇതാദ്യമായിട്ടാണ്, ഈ ചുടുകാലത്ത് യാത്ര തിരിക്കുന്നത്. ഡിസംബര്‍ മാസത്തിന്‍റെ വിറങ്ങലിക്കുന്ന തണുപ്പിലാണ് നാളിതു വരെ വടക്കോട്ട്‌ പോയിട്ടുള്ളത്. ഓര്‍ക്കുമ്പോള്‍

സമാന്തരം Read More »

ഒരു വീട്ടമ്മ പൊറോട്ടയോട് ചെയ്തത്…

രേഖ എസ് സോമരാജ് പൊറോട്ട സുന്ദരനാണെങ്കിലും മെരുങ്ങാത്തവനാണെന്നും തട്ടു കടേലും ഹോട്ടലിലുമൊക്കെ വാരിയലക്കു വാങ്ങിയിട്ടും അടുക്കളയിൽ വീട്ടമ്മമാരോടവനു പുച്ഛമാണെന്നുമൊക്കെ ഞാനും കേട്ടിട്ടുണ്ട്… എന്തായാലും അരക്കൈ നോക്കീട്ടു തന്നെ കാര്യം. എന്റെ കെട്ടിയോന്റെ ബാല്യകാല സുഹൃത്ത് പോറ്റീടെ നേതൃത്വത്തിൽ ഞങ്ങളിന്ന് ആ ഭീകരനെക്കുറിച്ച് ഒന്നു പഠിക്കാൻ തന്നെ തീരുമാനിച്ചു. അവൻ നമ്മളെ വെള്ളം കുടിപ്പിക്കുമെങ്കിലും മൂപ്പർക്കത്ര വെള്ളം ഇഷ്ടമല്ല ! മൈദയിൽ രണ്ടു മുട്ട (അതവൻ വിഴുങ്ങും) വെള്ളത്തിലേക്ക് ചേർത്ത് അല്പം പഞ്ചാര, ഒരു നുള്ള് സോഡാപ്പൊടി ആവശ്യത്തിനുപ്പ്

ഒരു വീട്ടമ്മ പൊറോട്ടയോട് ചെയ്തത്… Read More »

പിള്ളേരുമൊത്തൊരു ഉത്തരേന്ത്യൻ യാത്ര – 3

ചണ്ഡീഗഡ് യാത്ര… (മൂന്ന്) നിധിന്യ പട്ടയിൽ ടെമ്പിൾ റൺ എന്ന വീഡിയോ ഗെയിം എനിക്കിഷ്ടമാണ്…. ദുഷ്ട പൈശാചിക ശക്തികളിൽ നിന്ന് രക്ഷപ്പെടാനായി നായകൻ മന്ത്രവാദിക്കോട്ട പോലെയുള്ള കെട്ടുപിണഞ്ഞ കെട്ടിടത്തിലൂടെ ഓടും. നായകനെ പരമാവധി വേഗത്തിൽ ഓരോ ഘട്ടവും മുന്നേറാൻ സഹായിക്കലാണ് കളി. ചണ്ഡീഗഡിലെ റോക്ക് ഗാർഡനിൽ ചെന്നപ്പോൾ ടെമ്പിൾ റൺ ലൊക്കേഷനിലേയ്ക്ക് ഇറങ്ങിച്ചെന്ന പോലെ… ദുഷ്ടശക്തികളും ആധിപിടിച്ചോടുന്ന നായകനും ഇല്ല മാന്ത്രിക കോട്ടയിൽ ആസ്വദിച്ച് അലയുന്ന നമ്മൾ മാത്രം… പാഴ് വസ്തുക്കളാണെന്നും പറഞ്ഞ് വലിച്ചെറിയുന്ന വളപൊട്ടുകളും തറയോടുകളും

പിള്ളേരുമൊത്തൊരു ഉത്തരേന്ത്യൻ യാത്ര – 3 Read More »

Parappalli

പാറപ്പള്ളി

സുർജിത്ത് സുരേന്ദ്രൻ കുറേ പാറയും പിന്നൊരു പള്ളിയും കടലും അസ്തമയ സൂര്യനും പിന്നെന്തൊക്കയോ ഇസ്‌ലാമിക് ചരിത്രങ്ങളും ഖബറും, ഇത്രയൊക്കെയായിരുന്നു പാറപ്പള്ളിയിൽ നിന്നും വെറും പതിമൂന്ന് കിലോമീറ്റർ മാത്രം ദൂരത്ത് വീടുള്ള ഞാൻ മനസ്സിലാക്കി വെച്ചിരുന്നത്. അതിനപ്പുറം പാറപ്പള്ളിക്കും ആ പ്രദേശത്തിനും ചരിത്രത്തിലുള്ള പ്രാധാന്യം നമ്മൾക്കൊക്കെ ഊഹിക്കാൻ( വെറുതെ ഊഹിച്ചു നോക്കണ്ട, കിട്ടൂല) പറ്റുന്നതിലും വളരെ വലുതാണ്. വെറുതെ ഒന്ന് പോയി കാറ്റ് കൊള്ളാം എന്ന്‌ വിചാരിച്ച് പോയതായിരുന്നു. മുൻപ് പോയിട്ടുണ്ടെലും പെട്ടന്ന് തന്നെ തിരിച്ചു വന്നിരുന്നു. കൊയിലാണ്ടിയിൽ

പാറപ്പള്ളി Read More »

പിള്ളേരുമൊത്തൊരു ഉത്തരേന്ത്യൻ യാത്ര – 1

ഒന്ന് നിധിന്യ പട്ടയിൽ അന്യഗ്രഹത്തിലേക്ക് ഉൽക്കാപതനങ്ങൾക്കിടയിലൂടെ ചാഞ്ഞും ചരിഞ്ഞും വെട്ടിച്ചുമെല്ലാം തന്റെ പേടകത്തിൽ കുതിക്കുന്ന കഥാപാത്രത്തെ കണ്ടത് ഏതോ ഇംഗ്ലീഷ് സിനിമയിലാണ്. ഒന്നാം വർഷ D.El.Ed കുട്ടികളുടെ പoനയാത്ര തീരുമാനിക്കുമ്പോൾ തൊട്ട് ഇത് തന്നെയാണവസ്ഥ… അഞ്ചാം വർഷമാണ് കോളേജിൽ നിന്നും ഡൽഹി, ആഗ്ര, പഞ്ചാബ് റൂട്ടിൽ ഞങ്ങൾ അധ്യാപകർ യാത്ര പോകുന്നത്… കുളു, മനാലി മൂന്നാം വട്ടവും… ഡൽഹി, ആഗ്ര, കുളു, മനാലി പോവുക എന്നത് ജീവിതാഭിലാഷമായി കണ്ട് ഞങ്ങളുടെ ഈ ബാച്ചിനേക്കൂടി കൊണ്ടു പോ മിസ്സേ

പിള്ളേരുമൊത്തൊരു ഉത്തരേന്ത്യൻ യാത്ര – 1 Read More »

ksrtc

ആനവണ്ടിക്ക് എൺപത്തിരണ്ട് വയസ്സ്

ജിജോ വൽസൻ നമ്മുടെ കെഎസ്ആർടിസി എന്ന ആനവണ്ടി ഓടാൻ തുടങ്ങിയിട്ട് ഇന്നേക്ക് എൺപത്തതിരണ്ട് വർഷം തികഞ്ഞിരിക്കുന്നു. സത്യം പറഞ്ഞാൽ ഒരുപാടുപേരുടെ നൊസ്റ്റാൾജികിലേക്കു തിരിച്ചുകൊണ്ടുപോകാൻ ആനവണ്ടിയുടെ ഡബിൾ ബെല്ലിനു കഴിയും. കാടും മലയും വയലുമെല്ലാം താണ്ടി ചുവന്ന നിറത്തിൽ പെയിൻറ് അടിച്ച് അവൻ വരുമ്പോൾ രാജകീയ സ്വീകരണമാണ്. പേരിനെ പോലെതന്നെ ആനയുടെ വലിപ്പമുള്ള വണ്ടി നിയന്ത്രിക്കാൻ ആകെ രണ്ടു പേർ മാത്രം എന്നത് അതിശയം തന്നെയായിരുന്നു. ഇന്നത്തെ പോലെ ബൈക്കുകളുടെ കോലാഹലങ്ങൾ ഇല്ലാതിരുന്ന കാലത്ത് സാധാരണക്കാരുടെ ദിനചര്യയുടെ ഭാഗമായിരുന്നു

ആനവണ്ടിക്ക് എൺപത്തിരണ്ട് വയസ്സ് Read More »

kozhukkatta

ഗുരുവായൂർ നന്ദിനിയിലെ പിടിയൻ കൊഴുക്കട്ട

ഡോ. കെ. എസ് കൃഷ്ണകുമാർ കുറെ നാളുകളായി വൈകുന്നേരങ്ങളിൽ ഗുരുവായൂർ നടന്നിട്ട്‌. പടിഞ്ഞാറെ നടയിൽ ബസ്സിറങ്ങി ഭഗവാനെ തൊഴുത്‌, തിരിച്ച്‌ പടിഞ്ഞാറെ നടയിലെ സുഹൃത്തുക്കളെ കണ്ട്‌, കത്തി വച്ച്‌, വീണ്ടും ക്ഷേത്രം പ്രദക്ഷിണം ചെയ്‌ത്‌ നടന്നെത്തുമ്പോഴേക്കും ദേവസ്വം ഗണപതിയുടെ രാത്രിപൂജയായിരിക്കും. പൂജ തൊഴുത്‌ കിഴക്കെ നടയിലെ ബസ്സ്റ്റാന്റിലേക്ക്‌ നടക്കുന്നതിനിടയിൽ ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് കാപ്പി. ഇന്ന് കോഫി ഹൗസിൽ നല്ല തിരക്ക്‌. തൊടടുത്ത നന്ദിനിയിൽ കയറി. കൊഴുക്കട്ട എടുക്കട്ടെ സർ. പ്രമേഹരോഗിയാണെന്ന ഉള്ളവസ്ഥ മറച്ചുപിടിച്ച്‌ തലയാട്ടിപ്പോയി.

ഗുരുവായൂർ നന്ദിനിയിലെ പിടിയൻ കൊഴുക്കട്ട Read More »

Scroll to Top