കൊളുക്കുമലയിലെ സൂര്യോദയം
യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു ട്രാവല്‍ ഗ്രൂപ്പ്.ഈ യാത്രയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 പെണ്‍കുട്ടികള്‍. എറണാകുളത്താണ് എല്ലാവരും ജോയിന്‍ ചെയ്യുന്നത്. ഞാന്‍ കോഴിക്കോട് നിന്ന് വെള്ളിയാഴ്ച രാത്രി 11.20 നുള്ള അന്ത്യോധയ ട്രെയിനിലാണ് എറണാകുളത്തേക്ക് പോയത്. കോഴിക്കോട് നിന്ന് ഞാന്‍ മാത്രമല്ല. ഞങ്ങള്‍ 11 …