ഈ കാടും കടന്ന്
ഷംന. എം പോയതൊരു ചെറിയ യാത്രയെങ്കിലും, അതേ പറ്റി പറയാതിരിക്കാന്‍ വയ്യ. വയലട, തോണിക്കടവ് എന്നിവിടങ്ങളിലേക്ക് നടത്തിയ ഈ കുഞ്ഞുയാത്ര സമ്മാനിച്ചത് ഒരുപിടി മനോഹരമായ ഓർമ്മകളാണ്. വയലട അറിയാത്തവരുണ്ടാവില്ലല്ലോ… മലബാറിന്റെ ഗവി എന്നാണ് വയലടയെ വിശേഷിപ്പിക്കുന്നത്. ഓഫീസില്‍ നിന്നുള്ള ഇരുപത് പേർക്കൊപ്പമായിരുന്നു ഇത്തവണത്തെ യാത്ര. കോഴിക്കോട് ആനീഹാള്‍ റോഡിലുള്ള പ്രീമിയര്‍ പ്രിന്റേഴ്‌സിലെ ജീവനക്കാരിയാണ് ഞാൻ. സത്യത്തിൽ ഞങ്ങളുടെ സാറിന്റെ വീട്ടിലേക്കായിരുന്നു യാത്ര. ബാലുശ്ശേരിയിലാണ് വീട്. അവിടുന്നാണ് ഈ സ്ഥലത്തേക്കൊക്കെ ഞങ്ങൾ പോയത്. ട്രിപ്പ് ഫുള്‍ ഒരുക്കാൻ മുന്നിൽ […]