FOOD STORIES

ദം മ്മാരോ ദം!

ശ്രുതിരാജ് തിലകൻ ‘ബിരിയാണി’ അരെ വാഹ്… എമ്മാതിരി പേരാണ്.. വിക്രം ഘോർപടെ, കടയാടി ബേബി, കാലാ പുരോഹിത് ഖാൻ രഞ്ജി പണിക്കരുടെ സിനിമകളിലെ വില്ലന്മാരുടെ ഈ പേരുകളുടെ കൂടെ കട്ടക്ക് നിക്കണ പേരാണ് ബിരിയാണി എന്നത്. ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി, മട്ടൻ ബിരിയാണി എന്നൊക്കെ പറയുമ്പോ ഉള്ള പഞ്ച് ഏതു കുഴിമന്തിക്കും ശവർമ്മക്കും ഉണ്ട് ?. ഉച്ചരിക്കുമ്പോൾ “ബി”ക്ക് ഇച്ചിരി ബേസ് കൂട്ടി ഇടുന്നത് തന്നെ ബിരിയാണിയോടുള്ള റെസ്പെക്റ്റ് കൊണ്ടാണ്. ബിരിയാണി എന്ന പേരിന് സ്ഥലങ്ങൾക്കനുസരിച്ച് …

ദം മ്മാരോ ദം! Read More »

രുചിയിലെ ജി – പാർലെ ജി

തയ്യാറാക്കിയത് : രാഹുൽ കെ ആർ പാർലെ ജി ബിസ്കറ്റുകൾക്ക് ഒരുപാട് കഥ പറയാനില്ലേ?  ആ മഞ്ഞ പാക്കറ്റിലെ മധുര ബിസ്കറ്റുകൾ! എന്താണ് പാർലെ ജി യിലെ ജി? ‘പാർലെ ജി’യിലെ ‘ജി’ ഗ്ലൂക്കോസിലെ ജി ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗ്ലുക്കോസ് ബിസ്കറ്റുകൾ എന്ന നിലയിൽ ബ്രാൻഡ് ചെയ്യപ്പെട്ട പാർലെ ജി, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബിസ്കറ്റുകളിൽ ഒന്നാണ്. ഒരു കാലത്തെ ട്രെൻഡിങ് ഇന്ത്യൻ സൂപ്പർ ഹീറോ ശക്തിമാൻ ബ്രാൻഡ് അംബാസഡർ ആയിരുന്നു എന്ന് ആലോചിക്കുമ്പോൾ നമുക്ക് …

രുചിയിലെ ജി – പാർലെ ജി Read More »

ഒരു ട്രെയിൻ യാത്രയിൽ മുക്കിയെടുത്ത ബിസ്ക്കറ്റ് കഷണങ്ങൾ

ബിസ്ക്കറ്റ് കഥകൾ അർച്ചന നാലു മുതൽ ഏഴുവരെയുള്ള പ്രായത്തിൽ സ്ഥിരമായി ചായപ്പാത്രം കടന്നാക്രമിച്ച പാർലേജിയോടുള്ള ഒടുങ്ങാത്ത അമർഷമായിരുന്നു പിന്നീട് ബിസ്കറ്റ് എന്ന വർഗത്തിനോട് തന്നെ വെറുപ്പ് തോന്നാൻ കാരണം. പിന്നീടങ്ങോട്ട് വഴിയെ തടഞ്ഞു നിർത്തിയും വീട്ടിലേക്ക് വലിഞ്ഞുകയറിയും വരുന്ന ബിസ്ക്കറ്റുകളിൽ അലങ്കാരപ്പണിയുടെയും, ഉള്ളിൽ ഒളിച്ചിരിക്കുന്ന ക്രീമിൻ്റെയും യോഗ്യത നോക്കി ചിലതിനെ തിരഞ്ഞെടുത്തു. എന്നാൽ ബിസ്ക്കറ്റ് മറ്റൊന്നിനും പകരക്കാരനാകാതെ ഏറ്റവും വേഗത്തിൽ  തിരഞ്ഞെടുക്കുന്നതും  ഊർജവും വിനോദവും സന്തോഷവുമൊക്കെ ആയി തീരാൻ ഒരേ യാത്രയിലെ തന്നെ നിരവധി സാഹചര്യങ്ങൾ കാരണമായിട്ടുണ്ട്. …

ഒരു ട്രെയിൻ യാത്രയിൽ മുക്കിയെടുത്ത ബിസ്ക്കറ്റ് കഷണങ്ങൾ Read More »

ഒരു വീട്ടമ്മ പൊറോട്ടയോട് ചെയ്തത്…

രേഖ എസ് സോമരാജ് പൊറോട്ട സുന്ദരനാണെങ്കിലും മെരുങ്ങാത്തവനാണെന്നും തട്ടു കടേലും ഹോട്ടലിലുമൊക്കെ വാരിയലക്കു വാങ്ങിയിട്ടും അടുക്കളയിൽ വീട്ടമ്മമാരോടവനു പുച്ഛമാണെന്നുമൊക്കെ ഞാനും കേട്ടിട്ടുണ്ട്… എന്തായാലും അരക്കൈ നോക്കീട്ടു തന്നെ കാര്യം. എന്റെ കെട്ടിയോന്റെ ബാല്യകാല സുഹൃത്ത് പോറ്റീടെ നേതൃത്വത്തിൽ ഞങ്ങളിന്ന് ആ ഭീകരനെക്കുറിച്ച് ഒന്നു പഠിക്കാൻ തന്നെ തീരുമാനിച്ചു. അവൻ നമ്മളെ വെള്ളം കുടിപ്പിക്കുമെങ്കിലും മൂപ്പർക്കത്ര വെള്ളം ഇഷ്ടമല്ല ! മൈദയിൽ രണ്ടു മുട്ട (അതവൻ വിഴുങ്ങും) വെള്ളത്തിലേക്ക് ചേർത്ത് അല്പം പഞ്ചാര, ഒരു നുള്ള് സോഡാപ്പൊടി ആവശ്യത്തിനുപ്പ് …

ഒരു വീട്ടമ്മ പൊറോട്ടയോട് ചെയ്തത്… Read More »

kozhukkatta

ഗുരുവായൂർ നന്ദിനിയിലെ പിടിയൻ കൊഴുക്കട്ട

ഡോ. കെ. എസ് കൃഷ്ണകുമാർ കുറെ നാളുകളായി വൈകുന്നേരങ്ങളിൽ ഗുരുവായൂർ നടന്നിട്ട്‌. പടിഞ്ഞാറെ നടയിൽ ബസ്സിറങ്ങി ഭഗവാനെ തൊഴുത്‌, തിരിച്ച്‌ പടിഞ്ഞാറെ നടയിലെ സുഹൃത്തുക്കളെ കണ്ട്‌, കത്തി വച്ച്‌, വീണ്ടും ക്ഷേത്രം പ്രദക്ഷിണം ചെയ്‌ത്‌ നടന്നെത്തുമ്പോഴേക്കും ദേവസ്വം ഗണപതിയുടെ രാത്രിപൂജയായിരിക്കും. പൂജ തൊഴുത്‌ കിഴക്കെ നടയിലെ ബസ്സ്റ്റാന്റിലേക്ക്‌ നടക്കുന്നതിനിടയിൽ ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് കാപ്പി. ഇന്ന് കോഫി ഹൗസിൽ നല്ല തിരക്ക്‌. തൊടടുത്ത നന്ദിനിയിൽ കയറി. കൊഴുക്കട്ട എടുക്കട്ടെ സർ. പ്രമേഹരോഗിയാണെന്ന ഉള്ളവസ്ഥ മറച്ചുപിടിച്ച്‌ തലയാട്ടിപ്പോയി. …

ഗുരുവായൂർ നന്ദിനിയിലെ പിടിയൻ കൊഴുക്കട്ട Read More »

Scroll to Top