മഞ്ഞ് പെയ്യുന്ന മലമ്പാതകളിലൂടെ – 1

വി.പി.ആബിദ്

യാത്രകൾ ശരീരത്തിനും മനസ്സിനും കുളിർമയും സമാധാനവും നൽകുന്ന ഒന്നാണ്. യാത്ര ഒരു ചെറിയ സമയത്തേക്കുള്ള ജീവിതമാണ് , ആ ചെറിയ ജീവിതത്തിൽ നിന്ന് ഉൾകൊള്ളുന്ന പാഠങ്ങളാണ് യാത്രയാകുന്ന വലിയ ജീവിതത്തിന് പ്രചോദനമാകുന്നത്, യാത്ര എവിടെയെങ്കിലും സംഭവിക്കുന്നു എന്നതൊഴിച്ചാൽ. നിങ്ങൾ ഉണരുക. നിങ്ങൾ കഴിക്കുക. നിങ്ങൾ പുറത്തുപോയി കാര്യങ്ങൾ കാണുക, കാര്യങ്ങൾ ചെയ്യുക. നിങ്ങൾ ആളുകളെ കണ്ടുമുട്ടുക അതിൽ ചിലത് നിങ്ങൾക്കൊപ്പം നിങ്ങളെ പിന്തുടരുന്നു , ചിലത് നിങ്ങളിൽ നിന്ന് വിട്ട് അകലുന്നു. എന്നിട്ട് നിങ്ങൾ വീണ്ടും ജീവിതമെന്ന ആ വലിയ യാത്രയിലേക്ക് പുതിയ ഊർജത്തിലും ഭാവത്തിലും തിരിച്ച് വരുന്നു. വീണ്ടും ഈ പ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ചെറിയ മാറ്റങ്ങളും ചെറിയ അനുഭവങ്ങളുമായുള്ള ഒരു യാത്രയാണിത്.

VP abid

ബീഹാറിലെ അരാരിയ ജില്ലയിലെ ജോഗ്ബാനി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി റെയിൽവേസ്റ്റേഷന്റെ പുറത്ത് ഇറങ്ങിയാൽ തന്നെ കൂടുതൽ കാണാൻ കഴിയുന്നത് നേപ്പാൾ രജിസ്ട്രേഷൻ വണ്ടികളാണ്. നൂറ് മീറ്റർ നടന്നാൽ ഇന്ത്യ നേപ്പാൾ ബോർഡർ ആണ്. ഫ്രീ സോണിലൂടെ നടന്ന് നേപ്പാളിന്റെ മണ്ണിൽ എത്തി, ബോർഡർ ക്രോസിനടുത്ത് നിന്ന് 2 km നടുത്തുള്ള 10 രൂപയുടെ Tuk Tuk യാത്രയുണ്ട് “ബിരാട് നഗറി “ലേക്ക് . നേപ്പാളിലെ വലിയ നഗരങ്ങളിൽ ഒന്നാണ് ഈ നഗരം . നേപ്പാളിൽ 80% ത്തോളം ഹിൽ സ്റ്റേഷൻസ് ആയത്കൊണ്ട് നേപ്പാളിലെ കൂടുതൽ നിർമ്മാണാത്മകമായ വ്യവസായങ്ങളും അത് പോലെ തന്നെ കാർഷിക മേഖലയും കൂടുതൽ ബന്ധപ്പെട്ട് കിടക്കുന്നത് ഈ നഗരത്തോടാണ്. ഇന്ത്യൻ അത്ഥിർത്തിയോട് ചേർന്ന് കിടക്കുന്നതും നേപ്പാളിലെ തന്നെ വലിയ രണ്ടാമത്തെ നഗരമാണ് ” ബിരാട് നഗർ ”. ഫലഭൂയിഷ്ഠമായ ഭൂമിയാണ് ബിരാട്നഗറിലുള്ളത്. കാർഷിക മേഖലയ്ക്കും നിർമാണ മേഖലയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന നഗരമാണ്.

VP abid neppal

ശക്തമായ ഒരു പുരാതന ചരിത്രമുണ്ട് ഈ നഗരത്തിന്. അത് മനുഷ്യ നാഗരികതയുടെ തുടക്കത്തിനോളം ബന്ധപ്പെട്ട് പോകുന്നു. സ്നേഹം, സമാധാനം, സാഹോദര്യം, മാനവികത എന്നിവയുടെ സന്ദേശങ്ങൾ പ്രചരിപ്പിച്ച നിരവധി മഹാന്മാർക്ക് ജന്മം നൽകിയ ഒരു പ്രദേശമായി ഇത് നിലകൊള്ളുന്നു. ഹിന്ദു ഇതിഹാസമായ മഹാഭാരതത്തിൽ പരാമർശിച്ചിരിക്കുന്ന വിരാട രാജ്യത്തിന്റെ ഭാഗമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന കാലത്ത് വിരാട സാമ്രാജ്യം, മുമ്പ് ഗോഗ്രാഹ ബസാർ എന്നറിയപ്പെട്ടിരുന്നു. ഇത് ഇപ്പോൾ ബിരാത്‌നഗർ എന്നറിയപ്പെടുന്നു. നേപ്പാളിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ് ഇത്. നേപ്പാളിൽ “ബിരാട് ” എന്നാൽ വലുത്, “നഗർ” എന്നാൽ ഒരു സ്ഥലം അല്ലെങ്കിൽ നഗരം എന്നാണ് അർത്ഥം. വ്യവസായ, വാണിജ്യ, കാർഷിക മേഖലകൾക്ക് നേപ്പാളന്റെ ഈ നഗരം പ്രസിദ്ധമാണ്. കാരണം നേപ്പാളിന്റെ നിർമ്മാണ മേഖലകളിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത് ഈ പ്രദേശമാണ്. നിലവിൽ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത്തെ നഗരവും കൂടിയാണിത് (കാഠ്മണ്ഡുവിനുശേഷം). നേപ്പാളിലെ ഏറ്റവും വിപ്ലവകരമായ സംഭവങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനൊപ്പം നേപ്പാളിലെ ഏറ്റവും രാഷ്ട്രീയമായി ശക്തിയുള്ള നഗരം കൂടിയാണ് ബിരാട് നഗർ.

VP abid neppal

നഗരത്തിൽ എത്തിയപ്പോൾ തന്നെ നല്ല വിശപ്പ് അനുഭവപ്പെട്ടിരുന്നു. സമയം വൈകിട്ട് 5 മണി ആയിട്ടുണ്ട്. ഞങ്ങളുടെ ലക്ഷ്യസ്ഥാനം പൊക്രയാണ്. ബിരാട് നഗറിൽ നിന്ന് വിമാന സർവീസുകളുണ്ട് പൊക്രയിലേക്ക് . ചെറിയ ചെറിയ വിമാനങ്ങളാണ് നേപ്പാളിൽ ഡൊമസ്റ്റിക് സർവീസ് നടത്തുന്നത്. വലിയ വിമാനങ്ങൾ നേപ്പാളിന്റെ ഭൂപ്രകൃതി അനുസരിച്ച് ദുസ്സഹമാണ്. പക്ഷെ, ഞങ്ങൾ ബസ്സിലാണ് യാത്ര ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. ഒരു നാടിനെ പറ്റി അറിയണമെങ്കിൽ ആ നാട്ടിലെ സാധാരണക്കാർ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ യാത്ര ചെയ്യണം. അത് പോലെ തന്നെ ബിരാട് നഗറിൽ നിന്ന് പൊക്രയിലേക്കുള്ള മല മുകളിലൂടെയും മറ്റുമുള്ള യാത്ര അതൊരു അനുപൂതി തന്നെയാണ്. അത് കേട്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ യാത്ര തന്നെ.

VP abid neppal

ബോർഡർ കടന്ന് എത്തിയപ്പോൾ തന്നെ പൊക്രയിലേക്കുള്ള ബസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ബീഹാറിന്റെ ബോർഡർ കടന്നത് മുതൽ ഭയങ്കര വൃത്തിയാണ്. കൂട്ടത്തിൽ ഉള്ള ഷാഫി പറഞ്ഞു. മൂന്ന് കൊല്ലം മുമ്പ് ഇത്ര വൃത്തിയൊന്നും ഈ നഗരത്തിന് ഉണ്ടായിരുന്നില്ല. ബസ്റ്റാന്റും പരിസരവുമെല്ലാം എല്ലാം വളരെയധികം വൃത്തിയോട് തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. വലിയ ബസ്സുകൾ ഒന്നും തന്നെയില്ല. എല്ലാം ചെറിയ ബസ്സുകൾ, മലമ്പാതയിലൂടെ യാത്ര ചെയ്യാൻ അത്തരത്തിലുള്ള ബസുകൾ ആണ് കൂടുതൽ അനുയോജ്യം.

ബീഹാറിന്റെ സീമാഞ്ചൽ പ്രവിശ്യയിൽ താമസിക്കുന്ന ഒട്ടുമിക്ക ജനങ്ങളും ആശ്രയിക്കുന്ന വലിയ ഒരു പട്ടണമാണ് ബിരാട് നഗർ . അവിടുത്തെ നേത്രപരിശോധന ആശുപത്രികൾ പ്രശംസതമാണ്. ബീഹാർ ,ബംഗാൾ , ജാർഖണ്ഡ് , UP എന്നിവടങ്ങളിലെ വലിയ ഒരു ശതമാനം ആളുകൾ നേത്രപരമായ അസുഖങ്ങൾക്ക് നേപ്പാളിലെ ബിരാട് നഗറിനെയാണ് ആശ്രയിക്കാറുള്ളത്. ചെറിയ പൈസക്ക് ഇന്ത്യയിൽ ഉള്ള നേത്ര ശസ്ത്രക്രിയ എല്ലാം ചെയ്യുന്ന വിദഗ്ധൻമാരാണ് ഇവിടെ ഉള്ളത്. നേത്ര ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികൾ ബിരാട് നഗറിൽ എണ്ണി തിട്ടപ്പെടുത്താൻ കഴിയുന്നതിലും കൂടുതലാണ്. അത്രയും പ്രശസ്തമാണ് അവിടുത്തെ ഈ വിദഗ്ധൻമാർ.

ഞങ്ങൾ ഒരു ബസ് ബുക്കിംങ് കേന്ദ്രത്തിൽ വിവരങ്ങൾ ചോദിച്ചു. പൊക്രയിലേക്ക് ഉള്ള ബസുകൾ വൈകിട്ട് 3 മണിക്കാണ് ബിരാട് നഗറിൽ നിന്ന് പുറപ്പെടാറുള്ളത് എന്ന് അറിയാൻ സാധിച്ചു. സമയം 5 മണി ആയത് കൊണ്ട് തന്നെ അവർ ഞങ്ങൾക്ക് മറ്റൊരു ഓപ്ഷൻ പറഞ്ഞ് തന്നു. ബീരാട് നഗറിൽ നിന്ന് ബീർഗഞ്ചിലേക്ക് രാത്രി 8 മണിക്ക് ബസ്സുകൾ പോകുന്നുണ്ട്. അവിടെ നിന്ന് രാവിലെ നിങ്ങൾക്ക് പൊക്രയിലേക്ക് ഉള്ള ബസ് ലഭ്യമാകും. ബീർഗഞ്ച് ഒരു മലയോര പട്ടണമാണ് , 7 മണിക്കൂർ യാത്രയുണ്ട് . അവർ ഞങ്ങൾക്ക് ഡയറക്ട് പൊക്രയിലേക്കുള്ള ടിക്കറ്റ് തന്നു . ബീർഗഞ്ചിൽ എത്തുമ്പോൾ മറ്റൊരു ബസിൽ അവർ തന്നെ സീറ്റ് ബുക്ക് ചെയ്ത് തരാം എന്ന് കൂടി പറഞ്ഞു. 1500 നേപ്പാളി രൂപ നൽകി 930 ഇന്ത്യൻ രൂപ കാണും ഒരാൾക്ക് പൊക്ര വരെയുള്ള ബസ് ചാർജ് , അത് കൊടുത്ത് ടിക്കറ്റ് ബുക്ക് ചെയ്തു.

VP abid neppal

ടിക്കറ്റ് ബുക്ക് ചെയ്ത സ്ഥിതിക്ക് ആദ്യം തന്നെ ഭക്ഷണം കഴിക്കാം എന്ന തീരുമാനമായി. സമയം 6 മണിയെ ആയിട്ടൊള്ളൂ, ഇനിയും 2 മണിക്കൂർ ഉണ്ട് ബസ് പുറപ്പെടാൻ. അടുത്ത് കണ്ട ഒരു അമ്മച്ചിയുടെ ഹോട്ടലിൽ കയറി. അവിടെ വൈനും ബിയറും എല്ലാം ഉണ്ട്. ഒരുപാട് പേർ അവിടെ വരുന്നത് ഈ പാനീയങ്ങൾ കഴിക്കാനാണ്. അവിടെ കണ്ട എല്ലാ റെസ്റ്റ്യൂറന്റിലും ഇത്തരത്തിൽ മദ്യവിഭവങ്ങൾ വളരെ വലിയ തോതിൽ കാണാൻ സാധിച്ചു.

കഴിക്കാൻ ചോറ് വേണമെന്ന് ബാക്കി 3 പേരും , പക്ഷെ ഒരു നാട്ടിൽ യാത്ര ചെയ്യാൻ പോകുമ്പോൾ അവിടെ കിട്ടുന്ന ഭക്ഷണം പരമാവധി കഴിക്കാൻ ശ്രമിക്കുക എന്നതാണ് എന്റെ ശീലം. അത് കൊണ്ട് തന്നെ അവർ മൂവരും ചോറും , ഞാൻ ചൗമീനും ( ന്യൂഡിൽസ് ) ഓർഡർ ചെയ്ത് കഴിച്ചു. കഴിച്ച് കഴിഞ്ഞപ്പോഴാ മനസ്സിലായി ചോറിനെല്ലാം നല്ല വിലയാണ്. ഏത് സ്ഥലത്ത് പോയാലും അവിടെ കിട്ടുന്ന വിഭവങ്ങൾ കഴിച്ചാൽ നമ്മുടെ ബഡ്ജറ്റ് നമ്മൾ വിചാരിച്ചതിലും കൂടുതലാകില്ല. ചെറിയ ബഡ്ജറ്റിൽ യാത്ര ചെയ്യാൻ കഴിയും.

VP abid neppal

ഭക്ഷണം കഴിച്ച് ഓരോ ചായയും കുടിച്ച് . ഒരു സിം കാർഡ് കിട്ടുമോ എന്ന് അന്വേഷിച്ച് മാർക്കറ്റിലേക്ക് ഇറങ്ങി. നിരവധി മൊബൈൽ ഷോപ്പുകളിൽ ചോദിച്ചെങ്കിലും അവരാരും തന്നില്ല. ബിരാട് നഗർ ഒരു ടൂറിസ്റ്റ് സ്ഥലം ഒന്നുമല്ല. അത് കൊണ്ട് തന്നെ സിം അവിടെ നിന്ന് ലഭ്യമാവൽ കുറച്ച് ബുദ്ധിമുട്ട് ഉള്ള പ്രക്രിയയാണ്.

Airtel സിം ഉള്ളവർക്ക് നേപ്പാളിൽ റേഞ്ച് ലഭ്യമാകും, ഇന്റർനാഷണൽ റോമിംങ് പാക്ക് കയറ്റിയാൽ മതി, നേരത്തെ ഗൂഗിളിൽ സെർച്ച് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഞാനും ഷാഫിയും ഞങ്ങളുടെ Airtel സിമ്മിൽ അങ്ങനെ ഒരു പാക്ക് ചെയ്തിരുന്നു. അത്യാവശ്യ കോളുകൾ വരുന്നതിന് വേണ്ടിയായിരുന്നു അത് ചെയ്തിരുന്നത്. ഇന്ത്യയിലെ Airtel ഉം നേപ്പാളിലെ NCELL ഉം പരസ്പരം ഇത്തരത്തിൽ ഒരു സർവീസ് നടത്തുന്നുണ്ട്. നേപ്പാളിൽ ഏകദേശം 90% ശതമാനം ആളുകളും ഈ NCELL നെറ്റ് വർക്കാണ് ഉപയോഗിക്കുന്നത്. പൊക്രയിലും കാഠ്മണ്ഡുവിൽ എല്ലാം വിദേശികൾക്ക് വളരെ പെട്ടന്ന് തന്നെ Sim ലഭ്യമാകും എന്ന് ഒരു മൊബൈൽ കടയുടമ പറഞ്ഞു. അവിടെ യാത്രികർ കൂടുതൽ വരുന്നത് കൊണ്ടാണ് അങ്ങനെ എന്ന് അദ്ദേഹം പറഞ്ഞ് നിർത്തി. ആദ്യം ബിരാട് നഗറിലും ഇത്തരത്തിൽ സിമ്മുകൾ ഇന്ത്യൻ ഐഡി കാർഡ് മുഖേന നൽകിയിരുന്നു. പക്ഷെ ഇപ്പോൾ പൊലീസ് നൽകരുതെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നൽകാത്തത്. കാരണം ഇന്ത്യയുടെ ബോർഡർ കടന്ന് വന്ന് നിരവധി ആളുകൾ ഒരുപാട് മോഷണങ്ങളും ക്രൈമുകൾ ചെയ്ത് മടങ്ങി പോകുന്ന ഒരു സ്ഥിതിവിശേഷം ഉണ്ട്. അത് കൊണ്ടാണ് ഇപ്പോൾ Sim നൽകാത്തത്ത്. 30 മിനുട്ട് വൈകി ബസ് വന്നു. എല്ലാവരും ബീർഗഞ്ചിലേക്കുള്ള യാത്രക്കാർ ആണ്. രാവിലെ 5 മണി ആകുമ്പോൾ ബീർഗഞ്ചിൽ എത്തുമെന്ന് ടിക്കറ്റ് കൗണ്ടറിൽ നിന്ന് പറഞ്ഞു. അത് പോലെ പൊക്രയിലേക്കുള്ള ബസ്സിൽ ഞങ്ങളെ കയറ്റി വിടണം എന്ന് അയാൾ ബസിലെ കിളിയോട് പറഞ്ഞ് ഏൽപിച്ചു. ബിരാട് നഗറിനെ പിന്നിലാക്കി ബസ് കോശി നദിക്ക് കുറുകെ ഡാമിന് മകളിലൂടെ യാത്ര തുടരുന്നു.

തുടരും…

പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും tripeat.in@gmail.com എന്ന വിലാസത്തിൽ അയക്കുക.

Juice Park Malappuram

Leave a Reply

%d bloggers like this: