himalaya

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി

യാത്രാവിവരണം ശബാബ് കാരുണ്യം അപ്രതീക്ഷിതമായ അങ്കലാപ്പുകളും അരക്ഷിതാവസ്ഥകളും പാകത്തിൽ വന്ന് ചേർന്ന, പക്ഷെ അതിമനോഹരമായൊരു രാത്രിയുടെ രസമുള്ള ഒരു കഥ പറയാം. സുഹൃത്തുക്കളെ കലാ സ്നേഹികളെ…ദാ അങ്ങോട്ട് നോക്കൂ, നമ്മുടെ കഥ നടക്കുന്നത് അങ്ങ് ദൂരെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ സാക്ഷാൽ ഹിമാലയത്തിൻ്റെ ഭാഗമായ ഹിമാചൽ പർവത നിരകളിലാണ്. 2023 മാർച്ച് മൂന്നിന് ഇഫ്ലുവിലെ ബഷീർ ഹോസ്റ്റലിൽ നിന്നും പുറപ്പെട്ട എന്റെ ഊരു തെണ്ടൽ ഹൈദരാബാദും കേരളവും പോണ്ടിച്ചേരിയും തമിഴ്‌നാടും ദില്ലിയും പിന്നിട്ട് എട്ടാം […]

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി Read More »

Tripeat-ajeeshAjayan

മഞ്ഞും വീഴ്ചയും

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 14 … അജീഷ് അജയൻ: രാവിലെ തന്നെ എല്ലാവരും എണീറ്റു. ജിഷിലും മുകേഷേട്ടനും ഇക്കയും ഒക്കെ ശ്വാസം മുട്ടിയതും ഉറങ്ങാൻ കഷ്ടപ്പെട്ടതുമൊക്കെ പറഞ്ഞു. ഒരു കട്ടനടിച്ച് കഴിഞ്ഞപ്പോഴേക്കും ജിഷിൽ നിക്കിന്റെ വണ്ടിയിൽ പണിയാൻ തുടങ്ങി. ആക്സിലറേറ്റർ കേബിൾ പഴകിയിരുന്നു, അതു മാറ്റുകയും വീണ്ടും കാർബറേറ്റർ കളീൻ ചെയ്യുകയും ചെയ്‌തെങ്കിലും ഒരു അനക്കവുമില്ല. എല്ലാവരും കൂടെ ആ ഓക്സിജൻ ഇല്ലായ്മയിലും വണ്ടി തള്ളി, പുള്ളി പിടി തരുന്നില്ല. പ്ലഗ് മാറ്റി

മഞ്ഞും വീഴ്ചയും Read More »

ചന്ദ്രശില ട്രക്കിങ്

അനന്ദകൃഷ്ണൻ രാവിലെ 8 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുമാണ് യാത്രയുടെ തുടക്കം. 10 മണി ആവുമ്പോഴേക്കും ബാംഗ്ലൂർ എയർപോർട്ടിൽ എത്തി. ഇനി ഒരു ദിവസം അവിടെ സ്റ്റേ ചെയ്യണം. എയർപോർട്ടിന്റെ കുറച്ചടുത്തായിട്ടുള്ള ഒരു ലോഡ്ജിൽ റൂമെടുത്ത് താമസിച്ചു. കൊറോണക്കാലമായതിനാൽ ബാംഗ്ലൂരിൽ കറങ്ങാനൊന്നും കഴിഞ്ഞില്ല. ഭക്ഷണം പോലും സ്വിഗി വഴി ഓഡർ ചെയ്താണ് കഴിച്ചത്. പിറ്റേന്ന് ഒരു ഊബർ വിളിച്ച് എയർപോർട്ടിലേക്കും അവിടുന്നു നേരെ ഡെറാഡൂണിലേക്കും പറന്നു. 3 മണി ആവുമ്പോഴേക്കും സ്ഥലമെത്തി. നാട്ടിൽ നിന്നും RTPCR എടുത്തതുകൊണ്ട് കാര്യങ്ങളൊക്കെ

ചന്ദ്രശില ട്രക്കിങ് Read More »

ഘാട്ടാ ലൂപ്‌സ്

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 13 … അജീഷ് അജയൻ: അതികഠിനമായ തണുപ്പു കാരണം രാവിലെ തന്നെ എണീറ്റു. പുറത്തു ബാൽക്കണിയിലേക്കു ഇറങ്ങിയ എന്നെ എതിരേറ്റ കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. ചെറുതായി മഞ്ഞു പെയ്യുന്നു, മുന്നിലെ മഞ്ഞു മൂടിയ മലയിടുക്കിലൂടെ പതിയെ തല പൊക്കുന്ന സൂര്യൻ. പതിയെ താഴേക്കു ഇറങ്ങി, സിസ്സു ഉണർന്നിട്ടില്ലായിരുന്നു. പൈൻ മരങ്ങളുടെ ഇലകളിലൂടെ ഒഴുകി താഴേക്കു വീഴാൻ മറന്നു തണുത്തുറച്ചുപോയ മഞ്ഞു തുള്ളികൾ. വണ്ടി ഒന്നു സ്റ്റാർട്ട് ആക്കി, ചെയിൻ ക്ലീൻ

ഘാട്ടാ ലൂപ്‌സ് Read More »

Tripeat-ajeeshAjayan 12 thumbnail

റോഹ്താങ് പാസ്സും കടന്ന്

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 12 … അജീഷ് അജയൻ: നൂൽ മഴയും, തണുപ്പുമാണ് രാവിലെ എതിരേറ്റത്. ടെന്റ് തുറന്നു പുറത്തിറങ്ങിയ എന്നെ കാത്തിരുന്നത് മനോഹരമായ കാഴ്ചകളായിരുന്നു. വളരെ ശ്രദ്ധയോടെ ഒരു താഴ്‌വരയിൽ പടിപടിയായി ചെയ്തിട്ടുള്ള മനോഹരമായ ഒരു ക്യാമ്പ് സൈറ്റ്. പൂന്തോട്ടവും പാർക്കിങ്ങും വഴിയുമെല്ലാം അതിമനോഹരം. കുറച്ചകലെ ബിയാസ് നദി. എപ്പോഴും എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു തന്തൂരി അടുപ്പിൽ ചൂടുള്ള കാവ തയ്യാറായിരുന്നു. കാവ, നമ്മുടെ ചായ പോലുള്ള എന്നാൽ പച്ചിലകളും, കുങ്കുമം

റോഹ്താങ് പാസ്സും കടന്ന് Read More »

Tripeat-ajeeshAjayan 11 thumbnail

രൗദ്രരൂപിണിയായി ബിയാസ്

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 11 … അജീഷ് അജയൻ കഷ്ടിച്ചുറങ്ങി എന്നു പറയാം, അതിരാവിലെ തന്നെ എല്ലാവരും തയ്യാറായി. 287 കിലോമീറ്റർ ദൂരം കടന്നു പോകാൻ ഗൂഗിൾ പറയുന്ന സമയം 9 മണിക്കൂർ, 1 മണിക്കൂറിൽ 30 കിലോമീറ്റർ, മലകയറ്റം അതി കഠിനമായിരിക്കും എന്നുറപ്പാണ്. മഴ ഹിമാചൽ പ്രദേശിലെ റോഡുകളെല്ലാം തകർത്തിരുന്നു എന്നറിയാൻ കഴിഞ്ഞു. ബഡി വരെ റോഡ് ആളൊഴിഞ്ഞതായിരുന്നു, കുറച്ചു ലോറികളും, വിരലിലെണ്ണാവുന്ന കടകളും മാത്രമേ തുറന്നിരുന്നുള്ളൂ. ബഡിയിൽ നിന്നും ഒരു

രൗദ്രരൂപിണിയായി ബിയാസ് Read More »

Tripeat-ajeeshAjayan day10 thumbnail

ട്രാഫിക്കിന്റെ തലസ്ഥാനം

ഒരു ഹാൻഡിൽ ബാറിന് പുറകികെ ജീവിതം – ഭാഗം 10 … അജീഷ് അജയൻ: ഈ യാത്രയിലെ ഏറ്റവും മികച്ച ദിവസത്തിനു ശേഷം ഓയോ റൂമിനടുത്തെത്തിയ ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. പാർക്കിങ്ങ് ഇല്ല, കരോൾ ബാഗിലെ ഒരു തിരക്കേറിയ തെരുവ്, തൊട്ടടുത്തു വാഹന പൊളി മാർക്കറ്റ്. വണ്ടി പുറത്തു നിർത്തുന്നത് ഒട്ടു സുരക്ഷിതമല്ല എന്നുറപ്പാണ്, ആ ബുക്കിംഗ് ക്യാൻസൽ ചെയ്തു. ഒരുപാടു തിരഞ്ഞു അവസാനം അടുത്ത ഹോട്ടൽ കിട്ടിയത് ദൂരെ ദില്ലി എയർപോർട്ടിനടുത്താണ്‌. കുറേയേറെ ദൂരം ആ

ട്രാഫിക്കിന്റെ തലസ്ഥാനം Read More »

Tripeat-ajeeshAjayan Day09 thumbnail

ആ വലിയ മനസ്സുള്ള മനുഷ്യനും കേരള ഹൗസും

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 09 അജീഷ് അജയൻ: സസ്പെൻസ് താങ്ങാനാവാത്തതിനാലാണെന്നു തോന്നുന്നു, അന്നു ആദ്യം എണീച്ചത് ഞാനായിരുന്നു. ജിഷിലും എണീറ്റു വന്നു, താഴെപ്പോയി നല്ലൊരു ഇഞ്ചിച്ഛായ കുടിച്ചു. പ്രാതൽ ഓയോ വഴി കോംപ്ലിമെന്ററി ആയിരുന്നു. 8.30 ഓടെ ഞങ്ങൾ വണ്ടിയെടുത്തു. മരുഭൂമിയിലെന്ന പോലെ ഉള്ള മണൽ, പക്ഷെ കുറച്ചു പച്ചപ്പൊക്കെ റോഡരികിൽ കാണാൻ കഴിഞ്ഞു. നല്ല ചൂട് ആയിരുന്നു. കുറച്ചു കൂടെ നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നി. നല്ല പോലെ പൊടിക്കാറ്റുണ്ടായിരുന്നതിനാൽ

ആ വലിയ മനസ്സുള്ള മനുഷ്യനും കേരള ഹൗസും Read More »

Tripeat-ajeeshAjayan Day08 thumbnail

പിങ്ക് സിറ്റിയിലൂടെ

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 08 അജീഷ് അജയൻ: രാവിലെ എഴുന്നേറ്റപ്പോളാണ് തലേന്നുറങ്ങിയ ഹോട്ടൽ ഒരു കൊച്ചു കൊട്ടാരം തന്നെ ആയിരുന്നു എന്നു മനസ്സിലായത്. രാജ ദർബാറിനെ ഓർമിപ്പിക്കുന്ന തരം ഇരിപ്പിടങ്ങൾ, വിശാലമായ മുറികൾ, കല്ലിൽ തീർത്ത കൊത്തു പണികൾ, ഓട്ടു പാത്രങ്ങൾ, ചെമ്പു തളികകൾ. കാലത്തേ തന്നെ റൈഡ് ഫോർ ബ്രദർഹുഡിലെ രവി സോണി ഭായി കാണാൻ വന്നു. കുശാലന്വേഷണങ്ങൾക്കു ശേഷം യാത്രാമംഗളങ്ങൾ നേർന്നു അദ്ദേഹം യാത്രയായി. മഴ പെയ്യുന്നുണ്ടായിരുന്നു, നീണ്ട ഹൈവേയിലൂടെ

പിങ്ക് സിറ്റിയിലൂടെ Read More »

Tripeat-ajeeshAjayan Day07 thumbnail

മരുഭൂമിയും തടാകങ്ങളും

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 07 … അജീഷ് അജയൻ: ഒരു കാറിൽ 2 പേർ, ബോർഡ് കണ്ടിട്ടാണെന്നു തോന്നുന്നു കൈ കാണിച്ചത്. ഒരുപാട് പേരങ്ങനെ വിശേഷം ചോദിക്കാറുള്ളതുകൊണ്ട് വണ്ടി നിർത്തി. ഒരു മലയാളി കുടുംബം, ഗൃഹനാഥൻ ബറോഡ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നു. വിശേഷങ്ങൾ ചോദിച്ചറിഞ്ഞു, അവർ നടത്തിയ പ്രവർത്തനങ്ങളെക്കറിച്ചും കേരളത്തിലെ അവസ്ഥയെ കുറിച്ചും സംസാരിച്ചു. പത്തനംതിട്ടയാണ് നാട്. ഒരു ദിവസം അവിടെ നിൽക്കണം, അടുത്ത ദിവസം വൈകീട്ട് ഞങ്ങൾക്കൊരു സ്വീകരണം തരാം,

മരുഭൂമിയും തടാകങ്ങളും Read More »

Scroll to Top