TRAVEL STORIES

ധനുഷ്കോടിയിൽ നിന്ന് അനങ്ങാതെ കിടക്കുന്ന കടലിനെ എടുത്ത് പോരാൻ തോന്നി

സൂരജ് കല്ലേരി Photograph by : രാഹുൽ ബി.ജെ കലൂരെത്തിയേ ഉള്ളൂവെന്ന് അമൽ പറഞ്ഞവസാനിപ്പിച്ചു.ഞാനപ്പോൾ സ്റ്റേഷനിലെത്തിയിട്ടില്ല ട്രെയിൻ പുറപ്പെടാൻ പതിനഞ്ച് മിനുട്ടോളം ബാക്കിയുണ്ട്.ഓടിക്കിതച്ച് ഒരു ബോഗിയിൽ കയറിപ്പറ്റി.അവനപ്പോഴേക്ക് എവിടെയോ കയറിയിരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ അവൻ വിളിച്ചു തൊട്ടടുത്ത ബോഗിയിലേക്ക് എങ്ങനെയോ അവൻ ഓടിയെത്തി. വാതിലിനപ്പുറത്തേക്ക് തലയിട്ട് ഞങ്ങളാ ഓട്ടത്തിന്റെ സാഹസത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ധനുഷ്കോടിയിലേക്കുള്ള യാത്രയക്ക് വന്നു ചേർന്ന ഈ ചടുലമായ തുടക്കത്തിൽ ഞങ്ങളാകെ എക്സൈറ്റഡായിരുന്നു. തൃശ്ശൂരിൽ നിന്ന് രാഹുൽ കയറുമ്പോഴേക്ക് തിരക്കെല്ലാമൊഴിഞ്ഞ് ബോഗിയിലൊരു പ്രത്യേക അന്തരീക്ഷം രൂപം കൊണ്ടു. […]

ധനുഷ്കോടിയിൽ നിന്ന് അനങ്ങാതെ കിടക്കുന്ന കടലിനെ എടുത്ത് പോരാൻ തോന്നി Read More »

മഞ്ഞ് പെയ്യുന്ന മലമ്പാതകളിലൂടെ – ഭാഗം രണ്ട്

വി പി ആബിദ് ഞങ്ങളുടെ ബസ് ഡാമിന് മുകളിലൂടെ യാത്ര തുടർന്ന് കൊണ്ടിരിക്കുന്നു . വളഞ്ഞും പുളഞ്ഞും റോഡ് , ഇരു വശങ്ങളിലും ഇരുട്ട് മാത്രം. കോശി നദിയിലെ ഈ  ഡാം ഒരുപാട് നാളുകളായി കാണണം എന്ന് മനസ്സിൽ വിചാരിച്ചിരുന്നു. രാത്രിയുടെ നിലാവിലും റോഡിന് ഇരു വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളിലെ പ്രകാശം കൊണ്ടും ഡാം കണ്ടു. ഈ ഡാം  നിർബന്ധമായും കാണണം എന്ന് മനസ്സിൽ കുറിച്ചിടാൻ കാരണം ഉണ്ട്., ബീഹാറിലെ സീമാഞ്ചൽ പ്രവിശ്യയിലാകെ എല്ലാ വർഷവും സംഭവിക്കുന്ന

മഞ്ഞ് പെയ്യുന്ന മലമ്പാതകളിലൂടെ – ഭാഗം രണ്ട് Read More »

kalapani-shinith-patyam

കഥ പറയും കാലാപാനി

ഷിനിത്ത് പാട്യം ജീവിതത്തിലെ പൊറുതിയില്ലായ്മകളെ മറികടക്കാൻ വേണ്ടിയാണ് ഞാൻ യാത്ര ചെയ്ത് തുടങ്ങിയത്. സഞ്ചാര സാഹിത്യ കൃതികൾ എന്റെ മനസ്സിൽ യാത്രയോടുളള പ്രണയത്തിന്റെ തീഷ്ണത വർദ്ധിപ്പിച്ചു. ‘വരൂ ഇന്ത്യയെ കാണാം’ എന്ന വാചകം മനസ്സിൽ പതിഞ്ഞത് അധ്യാപകനായതിന് ശേഷമാണ്. രാഷ്ട്ര മീമാംസ അധ്യാപകനായ എന്നെ സംബന്ധിച്ചെടുത്തോളം ഓരോ യാത്രയും അറിവ് നിർമ്മാണ പ്രക്രിയയുടെ ഭാഗമാണ്.. വടക്ക്-കിഴക്കൻ ഇന്ത്യൻ ഗ്രാമങ്ങളിൽ കണ്ട പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഞെട്ടിക്കുന്ന കാഴ്ചകൾ ഇന്ത്യയെക്കുറിച്ചുളള എന്റെ പൂർവ്വധാരണകളെ പൊളിച്ചെഴുതാൻ കാരണമായി. സ്വാതന്ത്ര്യം നേടി എഴുപതു

കഥ പറയും കാലാപാനി Read More »

മഞ്ഞ് പെയ്യുന്ന മലമ്പാതകളിലൂടെ – 1

വി.പി.ആബിദ് യാത്രകൾ ശരീരത്തിനും മനസ്സിനും കുളിർമയും സമാധാനവും നൽകുന്ന ഒന്നാണ്. യാത്ര ഒരു ചെറിയ സമയത്തേക്കുള്ള ജീവിതമാണ് , ആ ചെറിയ ജീവിതത്തിൽ നിന്ന് ഉൾകൊള്ളുന്ന പാഠങ്ങളാണ് യാത്രയാകുന്ന വലിയ ജീവിതത്തിന് പ്രചോദനമാകുന്നത്, യാത്ര എവിടെയെങ്കിലും സംഭവിക്കുന്നു എന്നതൊഴിച്ചാൽ. നിങ്ങൾ ഉണരുക. നിങ്ങൾ കഴിക്കുക. നിങ്ങൾ പുറത്തുപോയി കാര്യങ്ങൾ കാണുക, കാര്യങ്ങൾ ചെയ്യുക. നിങ്ങൾ ആളുകളെ കണ്ടുമുട്ടുക അതിൽ ചിലത് നിങ്ങൾക്കൊപ്പം നിങ്ങളെ പിന്തുടരുന്നു , ചിലത് നിങ്ങളിൽ നിന്ന് വിട്ട് അകലുന്നു. എന്നിട്ട് നിങ്ങൾ വീണ്ടും

മഞ്ഞ് പെയ്യുന്ന മലമ്പാതകളിലൂടെ – 1 Read More »

tripeat-thailand-shinith-patyam-wp

തായ്ലന്റ് ആനന്ദത്തിന്റെ ഭൂപ്രദേശം.

യാത്ര ഷിനിത്ത് പാട്യം പുതിയ ഭൂപ്രദേശങ്ങളിലേക്കുളള യാത്ര തുടരുകയാണ്… യാത്ര ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.. ആഗോളീകരണം രാജ്യാതിർത്തിക്കു കുറുകേയുളള മനുഷ്യന്റെ ചലനത്തെ എളുപ്പമാക്കിയിട്ടുണ്ട്. ഓരോ യാത്രയും പുതിയ അനുഭവങ്ങളുടെ ലബോറട്ടറികളാകുന്നു. ആകാംക്ഷ, കൗതുകം, ജിജ്ഞാസ എന്നിവ ഒരു സഞ്ചാരിയെ മുന്നോട്ട് നയിക്കുന്നു.. മറ്റൊരു ദേശം, അവിടുത്തെ ജനത, അവരുടെ ഭാഷ, സംസ്കാരം, ഭൂപ്രകൃതി എന്നിവയൊക്കെ അറിയാനുളള താൽപര്യം എന്നെ വീണ്ടും വീണ്ടും യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നു. അന്യദേശങ്ങളിലേക്ക് സഞ്ചരിക്കണമെന്ന ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കുറേകാലമായി. ഞാൻ

തായ്ലന്റ് ആനന്ദത്തിന്റെ ഭൂപ്രദേശം. Read More »

tripeat-nilofer-samantharam-wp

സമാന്തരം

യാത്ര നിലോഫർ മൗനവ്രതം പോലൊരു യാത്രയാണ്, ഏകാകിയായിക്കൊണ്ടിങ്ങനെ. ജനലിനപ്പുറം തെന്നിമാറുന്ന, തെങ്ങുകളില്ലാത്ത നാടുകൾ. സമാന്തരമായി യാത്ര ചെയ്യുന്ന മനുഷ്യന്മാർ.. നമ്മളെ പ്പോലെ.. എന്നെ പോലെ.. നിന്നെ പ്പോലെ. തലേന്ന് രാത്രി ഉറക്കം നിന്നതിന്റെ ക്ഷീണം കാരണം, ഇന്നലെ ഒന്നും കാണാൻ നിന്നില്ല. കയറിയ പാടെ കിടന്നുറങ്ങി. ഇന്നിപ്പോ, ആരും മിണ്ടാത്ത ഈ ബോഗി എന്നെയും ഒരു യോഗിയാക്കിയിരിക്കുന്നു. ഇതാദ്യമായിട്ടാണ്, ഈ ചുടുകാലത്ത് യാത്ര തിരിക്കുന്നത്. ഡിസംബര്‍ മാസത്തിന്‍റെ വിറങ്ങലിക്കുന്ന തണുപ്പിലാണ് നാളിതു വരെ വടക്കോട്ട്‌ പോയിട്ടുള്ളത്. ഓര്‍ക്കുമ്പോള്‍

സമാന്തരം Read More »

പിള്ളേരുമൊത്തൊരു ഉത്തരേന്ത്യൻ യാത്ര – 3

ചണ്ഡീഗഡ് യാത്ര… (മൂന്ന്) നിധിന്യ പട്ടയിൽ ടെമ്പിൾ റൺ എന്ന വീഡിയോ ഗെയിം എനിക്കിഷ്ടമാണ്…. ദുഷ്ട പൈശാചിക ശക്തികളിൽ നിന്ന് രക്ഷപ്പെടാനായി നായകൻ മന്ത്രവാദിക്കോട്ട പോലെയുള്ള കെട്ടുപിണഞ്ഞ കെട്ടിടത്തിലൂടെ ഓടും. നായകനെ പരമാവധി വേഗത്തിൽ ഓരോ ഘട്ടവും മുന്നേറാൻ സഹായിക്കലാണ് കളി. ചണ്ഡീഗഡിലെ റോക്ക് ഗാർഡനിൽ ചെന്നപ്പോൾ ടെമ്പിൾ റൺ ലൊക്കേഷനിലേയ്ക്ക് ഇറങ്ങിച്ചെന്ന പോലെ… ദുഷ്ടശക്തികളും ആധിപിടിച്ചോടുന്ന നായകനും ഇല്ല മാന്ത്രിക കോട്ടയിൽ ആസ്വദിച്ച് അലയുന്ന നമ്മൾ മാത്രം… പാഴ് വസ്തുക്കളാണെന്നും പറഞ്ഞ് വലിച്ചെറിയുന്ന വളപൊട്ടുകളും തറയോടുകളും

പിള്ളേരുമൊത്തൊരു ഉത്തരേന്ത്യൻ യാത്ര – 3 Read More »

Parappalli

പാറപ്പള്ളി

സുർജിത്ത് സുരേന്ദ്രൻ കുറേ പാറയും പിന്നൊരു പള്ളിയും കടലും അസ്തമയ സൂര്യനും പിന്നെന്തൊക്കയോ ഇസ്‌ലാമിക് ചരിത്രങ്ങളും ഖബറും, ഇത്രയൊക്കെയായിരുന്നു പാറപ്പള്ളിയിൽ നിന്നും വെറും പതിമൂന്ന് കിലോമീറ്റർ മാത്രം ദൂരത്ത് വീടുള്ള ഞാൻ മനസ്സിലാക്കി വെച്ചിരുന്നത്. അതിനപ്പുറം പാറപ്പള്ളിക്കും ആ പ്രദേശത്തിനും ചരിത്രത്തിലുള്ള പ്രാധാന്യം നമ്മൾക്കൊക്കെ ഊഹിക്കാൻ( വെറുതെ ഊഹിച്ചു നോക്കണ്ട, കിട്ടൂല) പറ്റുന്നതിലും വളരെ വലുതാണ്. വെറുതെ ഒന്ന് പോയി കാറ്റ് കൊള്ളാം എന്ന്‌ വിചാരിച്ച് പോയതായിരുന്നു. മുൻപ് പോയിട്ടുണ്ടെലും പെട്ടന്ന് തന്നെ തിരിച്ചു വന്നിരുന്നു. കൊയിലാണ്ടിയിൽ

പാറപ്പള്ളി Read More »

പിള്ളേരുമൊത്തൊരു ഉത്തരേന്ത്യൻ യാത്ര – 1

ഒന്ന് നിധിന്യ പട്ടയിൽ അന്യഗ്രഹത്തിലേക്ക് ഉൽക്കാപതനങ്ങൾക്കിടയിലൂടെ ചാഞ്ഞും ചരിഞ്ഞും വെട്ടിച്ചുമെല്ലാം തന്റെ പേടകത്തിൽ കുതിക്കുന്ന കഥാപാത്രത്തെ കണ്ടത് ഏതോ ഇംഗ്ലീഷ് സിനിമയിലാണ്. ഒന്നാം വർഷ D.El.Ed കുട്ടികളുടെ പoനയാത്ര തീരുമാനിക്കുമ്പോൾ തൊട്ട് ഇത് തന്നെയാണവസ്ഥ… അഞ്ചാം വർഷമാണ് കോളേജിൽ നിന്നും ഡൽഹി, ആഗ്ര, പഞ്ചാബ് റൂട്ടിൽ ഞങ്ങൾ അധ്യാപകർ യാത്ര പോകുന്നത്… കുളു, മനാലി മൂന്നാം വട്ടവും… ഡൽഹി, ആഗ്ര, കുളു, മനാലി പോവുക എന്നത് ജീവിതാഭിലാഷമായി കണ്ട് ഞങ്ങളുടെ ഈ ബാച്ചിനേക്കൂടി കൊണ്ടു പോ മിസ്സേ

പിള്ളേരുമൊത്തൊരു ഉത്തരേന്ത്യൻ യാത്ര – 1 Read More »

Scroll to Top