TRAVEL STORIES

Tripeat ajeeshAjayan Day04 thumbnail

പശ്ചിമഘട്ടം

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 04 … അജീഷ് അജയൻ കൊങ്കൻ ആരംഭിക്കുന്നതു ഗോവയിൽ നിന്നുമാണ്. ഇന്ത്യൻ ചരിത്രത്തിൽ വലിയ സ്ഥാനമുള്ള പോർച്ചുഗീസുകരുടെ അധീന മേഖലയായിരുന്ന ഗോവ. വലിയ ശബ്ദത്തിൽ മാക്സി ഭായിയുടെ റോട്ട് വെയിലർ കുരയ്ക്കുന്നത് കേട്ടാണ് ഞെട്ടി ഉണർന്നത്. അപ്പോഴാണ് ഉറങ്ങിപ്പോയത് റൂമിന്റെ ബാൽക്കണിയിൽ ആയിരുന്നു എന്ന് മനസ്സിലാക്കുന്നത്. രാഹുലും ജിഷിലും അപ്പുറത്തെ ബാൽക്കണിയിൽ ഉണ്ടായിരുന്നു. പ്രാഥമിക കർമങ്ങൾ കഴിച്ചു നേരെ അഞ്ചുനാ ബീച്ചിൽ പോയി. രാവിലെ ആയതു കൊണ്ട് തിരക്കും […]

പശ്ചിമഘട്ടം Read More »

Tripeat ajeeshAjayan Day03 thumbnail

സ്വപ്ന സാക്ഷാൽക്കാരം

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 03 … അജീഷ് അജയൻ: അമ്മയോടു യാത്ര പറഞ്ഞു കോഴിക്കോട് ലക്ഷ്യമാക്കി ഞാനും എന്റെ ഹിമാലയനും കുതിച്ചു. ദൂരയാത്രകൾ ബൈക്കിൽ പോവുമ്പോൾ നിർബന്ധമായും ഉപയോഗിക്കേണ്ട സുരക്ഷാ കവജങ്ങളെപ്പറ്റി പറഞ്ഞു യാത്രയിലേക്കു കടക്കാം. 1. ഫുൾ ഫേസ് ഹെല്മറ്റ് 2. ഞെരിയാണിക്കു മുകളിൽ നിൽക്കുന്ന ഷൂസ് 3. സുരക്ഷാ പാഡുകളുള്ള കയ്യുറകൾ 4. സുരക്ഷാ പാഡുകളുള്ള ജാക്കറ്റ് 5. കാല്മുട്ടിനുള്ള പാഡ്. ഇത്രയും നിർബന്ധമായും, എല്ലായ്പോളും ധരിക്കുക. എത്ര അധികം

സ്വപ്ന സാക്ഷാൽക്കാരം Read More »

Tripeat ajeeshAjayan Day02 thumbnail

കാർമേഘം വഴിമാറുന്നു

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 02 … അജീഷ് അജയൻ: സാൾട്ട് ആൻഡ് പെപ്പെറിൽ ലാൽ ചോദിച്ച പോലെ “പോരുന്നോ കൂടെ” ഞാൻ മനസ്സില്ലാ മനസ്സോടെ വരുന്നില്ല എന്നു പറഞ്ഞു എങ്കിലും, മനസ്സു കാർമേഘങ്ങളാൽ മൂടി. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാതകൾ, ഭാരതീയ സംസ്കാരത്തിന്റെ വൈവിധ്യത, വ്യത്യസ്തതയാർന്ന ജീവിതങ്ങൾ, ഭാഷകൾ, ചരിത്ര ശേഷിപ്പുകൾ, ഭൂപ്രകൃതി അതിനെക്കാളുമുപരി ആ സാഹസികത… അഖിലും രാഹുലും ജിഷിലും ഷെമീലിക്കയും മുകേഷേട്ടനോടൊപ്പം കൂടി.. ഞാൻ: ഇനിയും ചോദിക്കരുത്, ഞാൻ

കാർമേഘം വഴിമാറുന്നു Read More »

Tripeat-ajeeshAjayan 01 thumbnail

നിയോഗം

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 01 … അജീഷ് അജയൻ: യാത്ര അതെന്നും ഒരാവേശമായിരുന്നു, ഇഷ്ട യാത്ര മാർഗം മോട്ടോർസൈക്കിളും. അങ്ങനെയിരിക്കെയാണ്. മുകേഷേട്ടനും അഖില ചേച്ചിയും അഖിലും രാഹുലും ജിഷിലും ഒരു കേരള കാശ്മീർ യാത്ര പോകാനായി തയ്യാറെടുക്കുന്നത്. ഞാനും അതേ യാത്രയുടെ രൂപരേഖകൾ തയ്യാറാക്കി സെപ്റ്റംബർ മാസം പോകണം എന്ന ഉദ്ദേശത്തിലായിരുന്നു. വിദേശത്തുള്ള ഒരു സുഹൃത്തും ഞാനും ഒരുപാട് വർഷമായി പറയുന്ന ഒരു ആഗ്രഹം ആയതുകൊണ്ട് അവന്റെ കൂടെ പോകാം എന്നായിരുന്നു എന്റെ

നിയോഗം Read More »

tripeat Jog Travel Vinod Thumbnail

ജോഗിലേക്ക് ഒരു യാത്ര

വിനോദ് കെ.പി ഏറെ സമയം നഷ്ടപ്പെടാതെ, ഏറെ സാമ്പത്തിക നഷ്ടം വരാതെ, ചിലപ്പോൾ സാമ്പത്തിക ലാഭം തന്നെ ലഭിക്കുന്ന, കണ്ണുകൾക്ക് മനോഹരമായ വിരുന്നുകൾ സമ്മാനിക്കുന്ന ചില യാത്രകളുണ്ട്. ഞാൻ പറയുവാൻ ആഗ്രഹിക്കുന്നതും അത്തരം ഒരു യാത്രയുടെ കഥയാണ്. 2018 ആഗസ്ത് മാസം 20 ആം തിയ്യതി ( തിങ്കളാഴ്ച ) രാവിലെയാണ് എന്റെ സമീപ ഗ്രാമപ്രദേശമായ പെരളശ്ശേരിയിൽ നിന്നും ബാംഗ്ളൂരിലേക്ക് യാത്ര ആരംഭിച്ചത്. എനിക്ക് അറിയാവുന്ന ഒരു ഫാമിലിയെ അവരുടെ വാഹനത്തിൽ തന്നെ ബാംഗ്ളൂരിൽ ഡ്രോപ്പ് ചെയ്യുവാൻ

ജോഗിലേക്ക് ഒരു യാത്ര Read More »

tripeat-agumbe-shinith-paattiam-thumbnail

അഗുംബെയിലെ നൂല്‍മഴ

ഷിനിത്ത് പാട്യം ‘മരങ്ങള്‍ക്ക് മേലേനിന്ന് ആവിയില്‍ പുതഞ്ഞ മഴ, മഴയുടെ തുള്ളി വയനമരത്തോടു തൊട്ടുനില്ക്കുന്ന കൊന്നത്തെങ്ങിന്റെ തുഞ്ചാണിയോലയുടെ തുമ്പില്‍ കുരുങ്ങി കീഴോട്ടൊഴുകി ഒഴുകിയൊഴുകി മടലിലുടക്കാതെ ഓലയില്‍ച്ചിതറാതെ തടിയിലൂടെ നെടുനീളെ കീഴോട്ടുരുണ്ട്, തടിയോടുരുമ്മിക്കിടക്കുന്ന മണലില്‍ ഒരു തുളയുണ്ടാക്കി മറയുമ്പോള്‍ , കുട്ടി വാതിലിന്റെ സാക്ഷയിളക്കി, ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങുന്നു. പുറത്തിരുട്ടാണ്. ഇരുട്ടില്‍ മഴ കനക്കുന്നു…’ ”मंगलौर रेलवे स्टेशन आपका स्वागत है”-റെയിൽവേ സ്റ്റേഷനിലെ അനൗൺസ്മെന്റ് വായന നിർത്താൻ എന്നെ നിർബന്ധിച്ചു. ഇറങ്ങേണ്ട സ്ഥലമെത്തിയിരിക്കുന്നു. പത്മരാജന്റെ പ്രിയപെട്ട കഥകളടങ്ങിയ ബുക്ക്

അഗുംബെയിലെ നൂല്‍മഴ Read More »

tripeat-Konark-aju-vechuchira-thumbnail

കൊണാർക്ക് സൂര്യ ക്ഷേത്രം – ചരിത്രവും മിത്തും

അജു വെച്ചുച്ചിറ പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാർക്ക്‌. സൂര്യദേവൻ ആരാധനാ മൂർത്തിയായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒറിസ്സാ സംസ്ഥാനത്തിലെ പുരി ജില്ലയിലാണ്. ക്രിസ്തുവിനു ശേഷം 1236 നും 1264 നും ഇടയിൽ ജീവിച്ചിരുന്ന നരസിംഹദേവൻ ഒന്നാമൻ എന്ന ഗാംഗേയ രാജാവാണ് ഇത് പണി കഴിപ്പിച്ചത്. എൻ.ഡി.ടി.വിയുടെ ഒരു സർവേ പ്രകാരം ഈ ക്ഷേത്രം ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെട്ടു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ ക്ഷേത്രം സ്ഥാനം പിടിച്ചിട്ടുണ്ട്. കൊണാർക്ക്‌

കൊണാർക്ക് സൂര്യ ക്ഷേത്രം – ചരിത്രവും മിത്തും Read More »

വേണ്ടെടാ, നീയിങ്ങ് പോരേ…

ആനത്താര – ഭാഗം രണ്ട് അശ്വിൻ ആരണ്യകം പിഴുതെടുത്ത മരവുമായുള്ള അവന്റ നിൽപ് പകലായിരുന്നെങ്കിൽ, അതിനുമപ്പുറം ഒരു സുരക്ഷിത അകലത്തിലായിരുന്നെങ്കിൽ എന്റെ ക്യാമറയിൽ അവന്റെ ചിത്രങ്ങൾ നിറഞ്ഞേനെ… ക്രുദ്ധനായ അവന്റെ നിൽപ്പിലെ രൗദ്രതയുടെ ഭംഗി ആകാശത്ത് ഇരുന്നു ആരോ പകർത്തുകയാണ് എന്ന് തോന്നി പോയി മിന്നലിന്റെ വെളിച്ചമടിക്കുമ്പോൾ…!! ഓരോ മിന്നലും ശബ്ദമുണ്ടാക്കാതെ തെളിഞ്ഞു പോകുമ്പോൾ എന്റെ നെഞ്ചിനകത്ത് ഇടി വെട്ടും പോലെ ഹൃദയം ഇടിച്ച് കൊണ്ടിരിക്കുന്നു. ബൈക്ക് ഇട്ടിട്ട് ഓടാൻ ആഗ്രഹിച്ചെങ്കിലും കാലും കയ്യും ഇളക്കാൻ കഴിയാത്ത

വേണ്ടെടാ, നീയിങ്ങ് പോരേ… Read More »

ഭാരതീയ വാസ്തുവിദ്യയുടെ കളിത്തൊട്ടിൽ: ബദാമി – ഐഹോൾ – പട്ടടയ്ക്കൽ

ഷിനിത്ത് പാട്യം യാത്ര തുടരുകയാണ് … കാഴ്ചകളുടെ പുതിയ പറുദീസകൾ തേടികൊണ്ട്… ഓരോ യാത്രയും അവനവനിലേക്കുളള മടക്കം തന്നെയാണ്.ഒരു തരത്തിൽ പറഞ്ഞാൽ മനുഷ്യ കുലത്തിന്റെ യാത്രകളൊക്കെ തന്നെയും ആന്തരികമായ അന്വേഷണമാണ്. യാത്രകൾ ജീവിതാനുഭവങ്ങൾക്ക് നിറം പകരുകയും വിവിധ സംസ്കാരങ്ങളുടെ ഉൾചേരലുകൾക്ക് സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. യാത്രകളോടുളള മോഹം എന്നിൽ വളർത്തിയ പ്രിയ കൂട്ടുകാരൻ  ഷിജിൻ പറമ്പത്തിനെ ഓരോ യാത്രയിലും  ഞാൻ ഓർക്കാറുണ്ട്. ഭാരതീയ വാസ്തുവിദ്യയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ബദാമി, പട്ടടയ്ക്കൽ, ഐഹോൾ എന്നിവിടങ്ങളിലേക്കായിരുന്നു ഞങ്ങളുടെ യാത്ര.. ഇതിനിടയിൽ

ഭാരതീയ വാസ്തുവിദ്യയുടെ കളിത്തൊട്ടിൽ: ബദാമി – ഐഹോൾ – പട്ടടയ്ക്കൽ Read More »

കൊടുംകാട് , കൂറ്റാക്കൂരിരുട്ട്, കേടായ ബൈക്ക്, കരിവീരൻ… ആഹ…!

ആനത്താര – ഒന്നാം ഭാഗം അശ്വിൻ ആരണ്യകം എത്ര തവണ പോയാലും ചില വഴികളിൽ എനിക്ക് ഗൂഗിൾ മാപ്പ് ഓൺ ചെയ്തില്ലെങ്കിൽ വഴി തെറ്റിക്കാണുമോ എന്നൊരു സംശയമാണ്. കാടിനകത്ത് ജിപിഎസ് ഇല്ലാതെ മുൻപോട്ട് പോകലും സാധിക്കുമെന്നു തോന്നുന്നില്ല. ഇവയെല്ലാം വന്നിട്ട് ഏതാനും വർഷങ്ങളെ ആയിട്ടുള്ളു !!! എന്നാൽ ഇവയൊക്കെ വരുന്നതിനു മുൻപ് ഭൂമിയിൽ അടയാളപ്പെടുത്തപ്പെട്ട വഴികളാണ്  ‘ആനത്താരകൾ’ പൂർവികർ  പോയ വഴികളിലൂടെ തലമുറകൾ കഴിഞ്ഞിട്ടും അവരെല്ലാവരും വഴി  തെറ്റാതെ ഇന്നും സഞ്ചരിക്കുന്നു. ഒരിക്കൽ സഞ്ചരിച്ചു പോയാൽ പിന്നെ

കൊടുംകാട് , കൂറ്റാക്കൂരിരുട്ട്, കേടായ ബൈക്ക്, കരിവീരൻ… ആഹ…! Read More »

Scroll to Top