കുപ്പിക്കകത്തെ മഴയുടെ സുഗന്ധം

ലോകത്തിലെ പ്രണയ സ്മാരകങ്ങളിൽ ഏറ്റവും മുൻപിൽ ആണല്ലോ താജ് മഹലിന്റെ സ്ഥാനം. തന്റെ പ്രിയ പത്നി മുംതാസ് മഹലിന്റെ ഓർമയ്ക്ക് മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച താജ്മഹൽ, അദ്ദേഹത്തിന്റെ വിരഹത്തിന്റെ സ്മാരകമാണ്. മുംതാസിന്റെ മരണ ശേഷം അദ്ദേഹം പിന്നെ അത്തറുകൾ ഉപയോഗിച്ചിട്ടില്ല എന്നാണ് അറിവ്. അവർക്കുവേണ്ടി അത്തറുകൾ ഉണ്ടാക്കിയിരുന്നത് ഉത്തർപ്രദേശിലെ കന്നൗജ് എന്ന ഗ്രാമത്തിൽനിന്നാണ്.

Photos : Divya Dugar

Photos : Divya Dugar

അന്നും ഇന്നും കന്നൗജ് മുന്തിയ ഇനം അത്തറുകളുടെ ഉദ്പാദന കേന്ദ്രമാണ്. മനുഷ്യർ എന്നാണ് സുഗന്ധ തൈലങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയതെന്ന് ഉറപ്പില്ല. സിന്ധു നദീതട സംസ്കാര നഗരങ്ങളിൽ സുഗന്ധ ദ്രവ്യങ്ങൾ വാറ്റിയെടുക്കുന്ന പുരാതന കളിമൺ കാലങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കന്നൗജിലെ ഓരോരുത്തരുടെയും ജീവിതം സുഗന്ധ തൈലവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് അദ്ഭുദമല്ലേ? പക്ഷെ അതിലും അദ്‌ഭുതമായ മറ്റൊന്നുണ്ട് പറയാൻ ; പുരാതനകാലം മുതലേ അവർക്ക് മഴയുടെ സുഗന്ധം കൊണ്ട് തൈലം ഉണ്ടാക്കാൻ കഴിയും!

മഴ

നമ്മൾ ‘petrichor’ എന്ന് വിളിക്കുന്ന മഴയുടെ സുഗന്ധം, മനസിനെ ശാന്തമാകും, ആത്മാവിനെ പുതുക്കും, ഒരുപക്ഷെ നിങ്ങളുടെ കഴിഞ്ഞ കുട്ടിക്കാലത്തെ ഓർമപ്പെടുത്തും. രാവിലെ എഴുന്നേൽക്കാൻ മടിച്ച് കട്ടിലിൽ പുതച്ച് കിടന്നതും, സ്‌കൂൾ വിട്ടു വന്ന് മഴയത്ത് ഓടിക്കളിച്ചതും എല്ലാം. മിട്ടി അത്തർ എന്ന് വിളിക്കുന്ന കുപ്പിക്കകത്തെ മഴയുടെ സുഗന്ധം നിങ്ങൾക്ക് വാങ്ങിക്കാം, ഇന്ത്യയുടെ സ്വന്തം സുഗന്ധദ്രവ്യ നഗരത്തിൽനിന്ന്. ഈ അത്തർ മാത്രം അല്ല, നമ്മളുടെ മനം മയക്കുന്ന ഒരുപാടു സുഗന്ധങ്ങൾ അവിടെ കിട്ടും. ഇനി ആ വഴിക്കൊക്കെ പോകുമ്പോൾ കന്നൗജ് കാണാൻ മറക്കണ്ട!

അത്തർ

Leave a Comment

Your email address will not be published. Required fields are marked *

LATEST ARTICLES

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി

യാത്രാവിവരണം ശബാബ് കാരുണ്യം അപ്രതീക്ഷിതമായ അങ്കലാപ്പുകളും അരക്ഷിതാവസ്ഥകളും പാകത്തിൽ വന്ന് ചേർന്ന, പക്ഷെ അതിമനോഹരമായൊരു രാത്രിയുടെ രസമുള്ള ഒരു കഥ പറയാം. സുഹൃത്തുക്കളെ കലാ സ്നേഹികളെ…ദാ അങ്ങോട്ട് നോക്കൂ, നമ്മുടെ കഥ നടക്കുന്നത് അങ്ങ്

ദം മ്മാരോ ദം!

ശ്രുതിരാജ് തിലകൻ ‘ബിരിയാണി’ അരെ വാഹ്… എമ്മാതിരി പേരാണ്.. വിക്രം ഘോർപടെ, കടയാടി ബേബി, കാലാ പുരോഹിത് ഖാൻ രഞ്ജി പണിക്കരുടെ സിനിമകളിലെ വില്ലന്മാരുടെ ഈ പേരുകളുടെ കൂടെ കട്ടക്ക് നിക്കണ പേരാണ് ബിരിയാണി

LATEST ARTICLES

കുടജാദ്രി

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

Scroll to Top