Author name: tripeat

Morickap cricket tourism tripeat

മോറിക്കാപ്പ് മുന്നിട്ടിറങ്ങി, ലോക കായിക-ടൂറിസ ഭൂപടത്തിൽ ഇനി കേരളവും

മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ് വൈവിധ്യമാർന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം അന്വർത്ഥമാക്കുന്ന, ഒരുപിടി മനോഹര ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. ഊഷ്മളമായ കാലാവസ്ഥയും, കാഴ്ച്ചകളിലെ വ്യത്യസ്‍തതയും കേരളത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റുന്നു. എന്നിരുന്നാലും, ലോക ടൂറിസം ഭൂപടവുമായി വെച്ചുനോക്കുമ്പോൾ കേരളത്തിന് ചെറുതല്ലാത്തൊരു ന്യൂനതയുണ്ട്. കായികലോകത്തെ ടൂറിസവുമായി കോർത്തിണക്കുന്ന, “സ്‌പോർട്സ് ടൂറിസ”മെന്ന പുത്തനാശയം കേരളത്തിൽ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണത്. ഈ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, പുതിയൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് വയനാട്ടിലെ നമ്പർ വൺ റിസോർട്ട് ഗ്രൂപ്പായ മോറിക്കാപ്പ് കേരള […]

മോറിക്കാപ്പ് മുന്നിട്ടിറങ്ങി, ലോക കായിക-ടൂറിസ ഭൂപടത്തിൽ ഇനി കേരളവും Read More »

താമരശ്ശേരി ചുരം, ഒരു ചെറ്യേ നടത്തം

ഇന്നലെ ഞാനൊരു യാത്ര പോയെന്നേ… ഒരു ചെറിയ, വലിയ യാത്ര. ഞാന്‍ വലിയ യാത്രികയൊന്നുമല്ലാ, പക്ഷേ യാത്രയെ സ്‌നേഹിക്കുന്ന, ചെറിയ യാത്രയെ അതിമനോഹരമാക്കാന്‍ ആഗ്രഹിക്കുന്ന യാത്രിക. ഇനി ഇന്നലെ യാത്ര പോയത് അധികം എല്ലാവരും പോവുന്നതും പോവാന്‍ ഇഷ്ടപ്പെടുന്നതുമായ വയനാട്ടിലേക്കാണ്. അപ്പോ നിങ്ങളൊക്കെ വിചാരിക്കും ഇതിപ്പോ എന്താ ഇത്രമാത്രം എന്നൊക്കെ. ആ… അതാണ്. എന്താണെന്നു വെച്ചാ.. എന്റെ ഇന്നലത്തെ യാത്രക്ക് ഒരു ചെറിയ പ്രത്യേകതയുണ്ട്. വയനാട് ജില്ലയില്‍ ഹര്‍ത്താലായിരുന്നു. ഒന്നും പറയണ്ട. ശശിയായില്ലേ… ഒരു മാസം മുമ്പേ

താമരശ്ശേരി ചുരം, ഒരു ചെറ്യേ നടത്തം Read More »

suniltitto

ടോപ് സ്ലിപ്പിലെ ആനകൾ – പിന്നെ രാമശ്ശേരിഇഡ്ഡലിയും

സുനിൽ ടിറ്റോ: അപരവൽക്കരണം ഇനിയുമെത്താത്ത കേരളത്തിന്റെ ഗ്രാമീണരുചികളും, ഗ്രാമവഴികളും ഭാരതപ്പുഴയുടെ തീരങ്ങളിലെ സായന്തനങ്ങളിൽ പാലക്കാടൻ പെരുമയായിൽ തിളങ്ങി നിൽക്കുന്നതിപ്പോഴും കാണാം. എണ്ണമറ്റാത്ത വയൽപ്പരപ്പുകളുടെ അവശേഷിപ്പും, സഹ്യപർവ്വതത്തിന്റെ ഇടനാഴിയിലൂടെ തമിഴ് അലയൊലികളിൽ ഒഴുകിയെത്തുന്ന പാലക്കാടൻ കാറ്റും, പിറകിൽ ജലഛായചിത്രം വരച്ചു വരിവെച്ചു തലയുയർത്തിനിൽക്കുന്ന മലനിരകളും പാലക്കാടിന്റെ മാത്രം സ്വന്തമാണ്. പെട്ടെന്നുള്ള കുഞ്ഞുയാത്രയിൽ ഉൾക്കൊള്ളിക്കാവുന്ന ചേരുവകളെല്ലാം ചേർത്ത് പാലക്കാടൻ ഗ്രാമ ഭംഗികളിലൂടെ തനതുരുചിക്കൂട്ടുകളറിഞ്ഞു ഒടുവിൽ സഹ്യന്റെ നിബിഢതയിലെ കാനനരാത്രി. ഒറ്റവാക്കിൽ ഇക്കഴിഞ്ഞ ദിവസം നടത്തിയയാത്രാനുഭവം ഇങ്ങനെയൊക്കെയായിരുന്നു . കോഴിക്കോട്നിന്നും പാലക്കാട്

ടോപ് സ്ലിപ്പിലെ ആനകൾ – പിന്നെ രാമശ്ശേരിഇഡ്ഡലിയും Read More »

Tripeat-ajeeshAjayan

മഞ്ഞും വീഴ്ചയും

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 14 … അജീഷ് അജയൻ: രാവിലെ തന്നെ എല്ലാവരും എണീറ്റു. ജിഷിലും മുകേഷേട്ടനും ഇക്കയും ഒക്കെ ശ്വാസം മുട്ടിയതും ഉറങ്ങാൻ കഷ്ടപ്പെട്ടതുമൊക്കെ പറഞ്ഞു. ഒരു കട്ടനടിച്ച് കഴിഞ്ഞപ്പോഴേക്കും ജിഷിൽ നിക്കിന്റെ വണ്ടിയിൽ പണിയാൻ തുടങ്ങി. ആക്സിലറേറ്റർ കേബിൾ പഴകിയിരുന്നു, അതു മാറ്റുകയും വീണ്ടും കാർബറേറ്റർ കളീൻ ചെയ്യുകയും ചെയ്‌തെങ്കിലും ഒരു അനക്കവുമില്ല. എല്ലാവരും കൂടെ ആ ഓക്സിജൻ ഇല്ലായ്മയിലും വണ്ടി തള്ളി, പുള്ളി പിടി തരുന്നില്ല. പ്ലഗ് മാറ്റി

മഞ്ഞും വീഴ്ചയും Read More »

ചന്ദ്രശില ട്രക്കിങ്

അനന്ദകൃഷ്ണൻ രാവിലെ 8 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുമാണ് യാത്രയുടെ തുടക്കം. 10 മണി ആവുമ്പോഴേക്കും ബാംഗ്ലൂർ എയർപോർട്ടിൽ എത്തി. ഇനി ഒരു ദിവസം അവിടെ സ്റ്റേ ചെയ്യണം. എയർപോർട്ടിന്റെ കുറച്ചടുത്തായിട്ടുള്ള ഒരു ലോഡ്ജിൽ റൂമെടുത്ത് താമസിച്ചു. കൊറോണക്കാലമായതിനാൽ ബാംഗ്ലൂരിൽ കറങ്ങാനൊന്നും കഴിഞ്ഞില്ല. ഭക്ഷണം പോലും സ്വിഗി വഴി ഓഡർ ചെയ്താണ് കഴിച്ചത്. പിറ്റേന്ന് ഒരു ഊബർ വിളിച്ച് എയർപോർട്ടിലേക്കും അവിടുന്നു നേരെ ഡെറാഡൂണിലേക്കും പറന്നു. 3 മണി ആവുമ്പോഴേക്കും സ്ഥലമെത്തി. നാട്ടിൽ നിന്നും RTPCR എടുത്തതുകൊണ്ട് കാര്യങ്ങളൊക്കെ

ചന്ദ്രശില ട്രക്കിങ് Read More »

പക്ഷികളുടെ മിടിപ്പ് അറിയുന്ന ഒരാള്‍

സി.ഗണേഷ് ആസാമീസ് ഭാഷയില്‍ ബീല്‍ എന്നാല്‍ തടാകം എന്നര്‍ത്ഥം. ഗുവാഹത്തിയില്‍നിന്നും ബ്രഹ്മപുത്രനദിയുടെ പഴയ വഴിയെന്ന് കരുതുന്ന കാമരൂപ് ജില്ലയിലെ ശാന്തിപൂരിലാണ് ദേശാടനപ്പക്ഷികളുടെ കുടിയേറ്റകേന്ദ്രം കൂടിയായ ദീപോര്‍ ബീല്‍ എന്ന മനോഹരപക്ഷിസങ്കേതം. ഗുവാഹത്തി വിമാനത്താവളത്തില്‍ നിന്ന് അഞ്ച് കിമീ ദൂരം മാത്രം. ആസാം സര്‍ക്കാരിന്‍റെ കീഴിലാണെങ്കിലും ഇന്ന് പക്ഷിസങ്കേതം കാത്തുസൂക്ഷിക്കുന്നത് ആരെന്ന് ചോദിച്ചാല്‍ ഉത്തം കൊലീത്ത എന്ന അമ്പത്താറുകാരനാണെന്നുവേണം പറയാന്‍. ഉത്തം കൊലീത്ത കൃഷ്ണമണിപോലെ നോക്കിയില്ലെങ്കില്‍ പക്ഷികളെ കാണുവാനോ പടംപിടിക്കുവാനോ കഴിയാതെവരും. സീസണ്‍ സമയത്ത് പക്ഷികളെ കാണാന്‍ എല്ലാവരും

പക്ഷികളുടെ മിടിപ്പ് അറിയുന്ന ഒരാള്‍ Read More »

Sreena Photostory

മന്ത്രങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിലൂടെ

ശ്രീന. എസ് നോർത്ത് ഇന്ത്യയിലെ ഏതാനും ചില സ്ഥലങ്ങളിലേക്കായിരുന്നു യാത്ര. ഒരു ഏരിയ എക്സ്പ്ലോർ ചെയ്യാമെന്നുള്ള ആഗ്രഹം മനസ്സിലേക്ക് വന്നു തുടങ്ങിയ സമയത്താണ് ഐ ആർ സി ടി സി ടൂർ പാക്കേജ് കണ്ടത്. എല്ലാവർക്കും താല്പര്യമായതുകൊണ്ട് പുറപ്പെട്ടു. ആദ്യം തന്നെ ഇന്ത്യൻ റയിൽവേയുടെ സേവനങ്ങൾക്ക് നന്ദി. പുരി ജഗന്നാഥ ക്ഷേത്രം ധാരാളം ഐതിഹ്യങ്ങളും കെട്ടുകഥകളുമുള്ള ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം. 11ആം നൂറ്റാണ്ടിൽ പണിത ജഗന്നാഥക്ഷേത്രം ഈ നഗരത്തിനായതിനാൽ ജഗന്നാഥ പുരി എന്നൊരു പേരിലും പുരി

മന്ത്രങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിലൂടെ Read More »

ഘാട്ടാ ലൂപ്‌സ്

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 13 … അജീഷ് അജയൻ: അതികഠിനമായ തണുപ്പു കാരണം രാവിലെ തന്നെ എണീറ്റു. പുറത്തു ബാൽക്കണിയിലേക്കു ഇറങ്ങിയ എന്നെ എതിരേറ്റ കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. ചെറുതായി മഞ്ഞു പെയ്യുന്നു, മുന്നിലെ മഞ്ഞു മൂടിയ മലയിടുക്കിലൂടെ പതിയെ തല പൊക്കുന്ന സൂര്യൻ. പതിയെ താഴേക്കു ഇറങ്ങി, സിസ്സു ഉണർന്നിട്ടില്ലായിരുന്നു. പൈൻ മരങ്ങളുടെ ഇലകളിലൂടെ ഒഴുകി താഴേക്കു വീഴാൻ മറന്നു തണുത്തുറച്ചുപോയ മഞ്ഞു തുള്ളികൾ. വണ്ടി ഒന്നു സ്റ്റാർട്ട് ആക്കി, ചെയിൻ ക്ലീൻ

ഘാട്ടാ ലൂപ്‌സ് Read More »

Tripeat-ajeeshAjayan 12 thumbnail

റോഹ്താങ് പാസ്സും കടന്ന്

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 12 … അജീഷ് അജയൻ: നൂൽ മഴയും, തണുപ്പുമാണ് രാവിലെ എതിരേറ്റത്. ടെന്റ് തുറന്നു പുറത്തിറങ്ങിയ എന്നെ കാത്തിരുന്നത് മനോഹരമായ കാഴ്ചകളായിരുന്നു. വളരെ ശ്രദ്ധയോടെ ഒരു താഴ്‌വരയിൽ പടിപടിയായി ചെയ്തിട്ടുള്ള മനോഹരമായ ഒരു ക്യാമ്പ് സൈറ്റ്. പൂന്തോട്ടവും പാർക്കിങ്ങും വഴിയുമെല്ലാം അതിമനോഹരം. കുറച്ചകലെ ബിയാസ് നദി. എപ്പോഴും എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു തന്തൂരി അടുപ്പിൽ ചൂടുള്ള കാവ തയ്യാറായിരുന്നു. കാവ, നമ്മുടെ ചായ പോലുള്ള എന്നാൽ പച്ചിലകളും, കുങ്കുമം

റോഹ്താങ് പാസ്സും കടന്ന് Read More »

Tripeat-ajeeshAjayan 11 thumbnail

രൗദ്രരൂപിണിയായി ബിയാസ്

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 11 … അജീഷ് അജയൻ കഷ്ടിച്ചുറങ്ങി എന്നു പറയാം, അതിരാവിലെ തന്നെ എല്ലാവരും തയ്യാറായി. 287 കിലോമീറ്റർ ദൂരം കടന്നു പോകാൻ ഗൂഗിൾ പറയുന്ന സമയം 9 മണിക്കൂർ, 1 മണിക്കൂറിൽ 30 കിലോമീറ്റർ, മലകയറ്റം അതി കഠിനമായിരിക്കും എന്നുറപ്പാണ്. മഴ ഹിമാചൽ പ്രദേശിലെ റോഡുകളെല്ലാം തകർത്തിരുന്നു എന്നറിയാൻ കഴിഞ്ഞു. ബഡി വരെ റോഡ് ആളൊഴിഞ്ഞതായിരുന്നു, കുറച്ചു ലോറികളും, വിരലിലെണ്ണാവുന്ന കടകളും മാത്രമേ തുറന്നിരുന്നുള്ളൂ. ബഡിയിൽ നിന്നും ഒരു

രൗദ്രരൂപിണിയായി ബിയാസ് Read More »

Scroll to Top