Author name: tripeat

Tripeat-ajeeshAjayan Day06 thumbnail

മറാത്താ സാമ്രാജ്യത്തിലൂടെ

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 06  … അജീഷ് അജയൻ: ചിപ്ലുനോട് അതിരാവിലെ വിടപറഞ്ഞ് പൻവേൽ ലക്ഷ്യമാക്കി യാത്ര തുടർന്നു. നല്ലൊരുറക്കം എല്ലാവരെയും ഉഷാറാക്കിയിരുന്നു. പെട്രോൾ അടിക്കാൻ കയറിയ പമ്പിലെ ചേട്ടൻ, റോഡ് മുന്നോട്ടും മോശമാണെന്ന് പറഞ്ഞ് പേടിപ്പിച്ചെങ്കിലും 20 കിലോമീറ്ററോളം പോയപ്പോൾ റോഡിനു വീതിയും ഇത്തിരി ടാറും കണ്ടു തുടങ്ങി. പ്രാതലിന് ശേഷം സ്വല്പം വേഗത കൈവന്നു. അൽപസ്വല്പം ബുദ്ധിമുട്ടുണ്ടാക്കി എങ്കിലും അഖിലും രാഹുലും ഒക്കെ നല്ല റോഡ് നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. നല്ല […]

മറാത്താ സാമ്രാജ്യത്തിലൂടെ Read More »

Tripeat Aanavandi yathra-shamsu polnath thumbnail

മൈസൂർ റൂട്ടിലെ മൂന്നു കാടുകളിലൂടെ ഒരു രാത്രി ബസ് യാത്ര

ഷംസു പൊൽനത്ത് പന്നിക്കോട്: പെണ്ണ്ങ്ങൾക്ക് എന്താ ട്രിപ്പിന് പോന്നുടെ പെണ്ണുംപിള്ളയുടെ ചോദ്യത്തിന് കാത്ത് നിന്നില്ല ,അവളോട് ആദ്യമെ കാര്യം പറഞ്ഞു അവൾക്ക് പെരുത്ത് സന്തോഷായി. ബുക്കിങ്ങ് സെഫീക്കിനോട് പറഞ്ഞ് അതും OK. അപ്പോൾ ഞങ്ങൾ പോവാട്ടോ കാട്ടിലേക്ക്. അനക്ക് പിരാന്ത് ആണോ ആരും ചോദിച്ചില്ല, അല്ല അതോണ്ട് കാര്യവുമില്ലല്ലോ. ഉമ്മനോട് സലാം പറഞ്ഞ് നാട്ടിൽ നിന്ന് ഞമ്മളെ കോയിക്കോട് ബസ് കയറി. 5.10 ന് ബസ് എടുക്കും എന്നാ ഫർഹാൻ പറഞ്ഞത് . ഓരോ സഞ്ചാരിയുടെയും സ്വപ്നമാണ്

മൈസൂർ റൂട്ടിലെ മൂന്നു കാടുകളിലൂടെ ഒരു രാത്രി ബസ് യാത്ര Read More »

Tripeat-Kashiyute theruvorangal arun01

കാശിയുടെ തെരുവോരങ്ങൾ

അരുൺ: ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഈ യാത്ര. നൈറ്റ്‌ ഡ്യൂട്ടിയും കഴിഞ്ഞു രണ്ടുമണിക്കൂർ ചെറുതായൊന്നു മയങ്ങിയതിനു ശേഷം ആണ് റൂമിൽ നിന്നും ഇറങ്ങിയത്. ആലുവ യിൽ നിന്ന് 1.30ണ്‌ ആണ് മംഗള. കാശി ആണ് മുന്നിൽ.. എന്നോ ഉള്ളിൽ കയറികൂടിയ അതിതീവ്ര സ്വപ്നങ്ങളിൽ ഒന്ന്. വിശ്വനാഥന്റെ കാശി… ബുദ്ധന്റെ കാശി… ആദിശങ്കരന്റെ കാശി..

കാശിയുടെ തെരുവോരങ്ങൾ Read More »

Tripeat-ajeeshAjayan Day05 thumbnail

കൊങ്ക‌ൺ – അതികഠിനം

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 05 … അജീഷ് അജയൻ സുന്ദരമായ മലഞ്ചരുവുകളിലൂടെ ഒട്ടേറെ ദൂരം കടന്നുപോയി. വിജനമായ, ഭീതി ജനിപ്പിക്കുന്ന, പഴങ്കഥകളിലെ കേട്ടു കേൾവി പോലുള്ള ഭംഗിയുള്ള പ്രദേശം. തെളിഞ്ഞ ആകാശം, ഇന്നെങ്കിലും കൂട്ടിനു മഴയില്ലല്ലോ എന്നു ആശ്വസിച്ചു. ചെറിയൊരു പെട്ടിക്കട കണ്ടു വണ്ടി നിർത്തി, വഴിയും ചോദിക്കാം, ചായയും കുടിക്കാം. അവിടത്തെ ആളോട് ചായ വേണം എന്ന് പറഞ്ഞു മനസ്സിലാക്കാൻ തന്നെ നളചരിതം മുഴുവനും ആടേണ്ടി വന്നു, ശ്രീ ഹള്ളിയിലേക്കുള്ള വഴി

കൊങ്ക‌ൺ – അതികഠിനം Read More »

tripeat- kolkata photostories02-surjithsurendran thumbnail

കൊൽക്കത്താഗ്രാഫി – ഭാഗം രണ്ട്

സുർജിത്ത് സുരേന്ദ്രൻ: കൊൽക്കത്തക്ക് ഒരു പ്രത്യേകതയുണ്ട്. കുറച്ചു സമയം ആ മഹാനഗരത്തിലൂടെ ചുറ്റിയടിച്ചാൽ പതുക്കെ പതുക്കെ നമ്മൾ ആ നഗരത്തിന്റെ മായിക വലയത്തിൽ ‘പെട്ട്’ പോകും. ഒരിക്കലും തിരിച്ചു വരാൻ തോന്നാത്ത രീതിയിൽ, തിരിച്ചു വന്നാലും മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത രീതിയിൽ അവിടുത്തെ തിരക്കും ചായയും റിക്ഷകളും മഞ്ഞ കാറും തെരുവുകളും മനുഷ്യന്മ്മാരും ഒക്കെ തെളിഞ്ഞു വരും. തെരുവ് ഇന്ത്യാ ബംഗ്ലാദേശ് വിഭജനത്തിന്റെ ഭാഗമായി വളരെ വലിയ തോതിൽ അഭയാർത്ഥികൾ കൊൽക്കത്തയിലേക്കാണ് എത്തിച്ചേർന്നത്. തൊഴിലും വരുമാനവുമില്ലാത്ത

കൊൽക്കത്താഗ്രാഫി – ഭാഗം രണ്ട് Read More »

Tripeat Sunilmadhav thumbnail

ഒരു തുള്ളി വെള്ളം

സുനിൽ മാധവ് കോവിഡ് മഹാമാരി മറ്റു രാജ്യങ്ങളിൽ പടർന്നു പിടിച്ചപ്പോൾ , മനുഷ്യർ കൂട്ടമായി മരിച്ചു വീണപ്പോൾ ശവശരീരങ്ങൾ ഒന്നിച്ചു കൂട്ടി ദഹിപ്പിച്ചപ്പോൾ ഞാനടക്കം എല്ലാവരും ആശ്വസിച്ചു , അതൊന്നും നടക്കുന്നത് ഇവിടെയല്ലല്ലോ എന്ന്. എന്നാൽ അതേ അവസ്ഥ ഇന്ത്യയിലും, ആരോഗ്യ സേവന രംഗത്ത് വികസിതരാജ്യങ്ങളോടൊപ്പമുള്ള കേരളത്തിലും സംഭവിച്ചു. ഏറ്റവും അടുത്ത ആളുകൾ , ബന്ധുക്കൾ എന്നിവരെല്ലാം മരിച്ചു വീഴുമ്പോൾ നാം നിസ്സഹായരാവുന്നു. ജീവവായുവിനു വേണ്ടി നെട്ടോട്ടം ഓടുന്ന ഒരവസ്ഥ നമ്മളാരും ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. വായുവും ജലവുമാണ്

ഒരു തുള്ളി വെള്ളം Read More »

Tripeat ajeeshAjayan Day04 thumbnail

പശ്ചിമഘട്ടം

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 04 … അജീഷ് അജയൻ കൊങ്കൻ ആരംഭിക്കുന്നതു ഗോവയിൽ നിന്നുമാണ്. ഇന്ത്യൻ ചരിത്രത്തിൽ വലിയ സ്ഥാനമുള്ള പോർച്ചുഗീസുകരുടെ അധീന മേഖലയായിരുന്ന ഗോവ. വലിയ ശബ്ദത്തിൽ മാക്സി ഭായിയുടെ റോട്ട് വെയിലർ കുരയ്ക്കുന്നത് കേട്ടാണ് ഞെട്ടി ഉണർന്നത്. അപ്പോഴാണ് ഉറങ്ങിപ്പോയത് റൂമിന്റെ ബാൽക്കണിയിൽ ആയിരുന്നു എന്ന് മനസ്സിലാക്കുന്നത്. രാഹുലും ജിഷിലും അപ്പുറത്തെ ബാൽക്കണിയിൽ ഉണ്ടായിരുന്നു. പ്രാഥമിക കർമങ്ങൾ കഴിച്ചു നേരെ അഞ്ചുനാ ബീച്ചിൽ പോയി. രാവിലെ ആയതു കൊണ്ട് തിരക്കും

പശ്ചിമഘട്ടം Read More »

Tripeat ajeeshAjayan Day03 thumbnail

സ്വപ്ന സാക്ഷാൽക്കാരം

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 03 … അജീഷ് അജയൻ: അമ്മയോടു യാത്ര പറഞ്ഞു കോഴിക്കോട് ലക്ഷ്യമാക്കി ഞാനും എന്റെ ഹിമാലയനും കുതിച്ചു. ദൂരയാത്രകൾ ബൈക്കിൽ പോവുമ്പോൾ നിർബന്ധമായും ഉപയോഗിക്കേണ്ട സുരക്ഷാ കവജങ്ങളെപ്പറ്റി പറഞ്ഞു യാത്രയിലേക്കു കടക്കാം. 1. ഫുൾ ഫേസ് ഹെല്മറ്റ് 2. ഞെരിയാണിക്കു മുകളിൽ നിൽക്കുന്ന ഷൂസ് 3. സുരക്ഷാ പാഡുകളുള്ള കയ്യുറകൾ 4. സുരക്ഷാ പാഡുകളുള്ള ജാക്കറ്റ് 5. കാല്മുട്ടിനുള്ള പാഡ്. ഇത്രയും നിർബന്ധമായും, എല്ലായ്പോളും ധരിക്കുക. എത്ര അധികം

സ്വപ്ന സാക്ഷാൽക്കാരം Read More »

Tripeat ajeeshAjayan Day02 thumbnail

കാർമേഘം വഴിമാറുന്നു

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 02 … അജീഷ് അജയൻ: സാൾട്ട് ആൻഡ് പെപ്പെറിൽ ലാൽ ചോദിച്ച പോലെ “പോരുന്നോ കൂടെ” ഞാൻ മനസ്സില്ലാ മനസ്സോടെ വരുന്നില്ല എന്നു പറഞ്ഞു എങ്കിലും, മനസ്സു കാർമേഘങ്ങളാൽ മൂടി. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാതകൾ, ഭാരതീയ സംസ്കാരത്തിന്റെ വൈവിധ്യത, വ്യത്യസ്തതയാർന്ന ജീവിതങ്ങൾ, ഭാഷകൾ, ചരിത്ര ശേഷിപ്പുകൾ, ഭൂപ്രകൃതി അതിനെക്കാളുമുപരി ആ സാഹസികത… അഖിലും രാഹുലും ജിഷിലും ഷെമീലിക്കയും മുകേഷേട്ടനോടൊപ്പം കൂടി.. ഞാൻ: ഇനിയും ചോദിക്കരുത്, ഞാൻ

കാർമേഘം വഴിമാറുന്നു Read More »

Tripeat-ajeeshAjayan 01 thumbnail

നിയോഗം

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 01 … അജീഷ് അജയൻ: യാത്ര അതെന്നും ഒരാവേശമായിരുന്നു, ഇഷ്ട യാത്ര മാർഗം മോട്ടോർസൈക്കിളും. അങ്ങനെയിരിക്കെയാണ്. മുകേഷേട്ടനും അഖില ചേച്ചിയും അഖിലും രാഹുലും ജിഷിലും ഒരു കേരള കാശ്മീർ യാത്ര പോകാനായി തയ്യാറെടുക്കുന്നത്. ഞാനും അതേ യാത്രയുടെ രൂപരേഖകൾ തയ്യാറാക്കി സെപ്റ്റംബർ മാസം പോകണം എന്ന ഉദ്ദേശത്തിലായിരുന്നു. വിദേശത്തുള്ള ഒരു സുഹൃത്തും ഞാനും ഒരുപാട് വർഷമായി പറയുന്ന ഒരു ആഗ്രഹം ആയതുകൊണ്ട് അവന്റെ കൂടെ പോകാം എന്നായിരുന്നു എന്റെ

നിയോഗം Read More »

Scroll to Top