ഗുരുവായൂർ നന്ദിനിയിലെ പിടിയൻ കൊഴുക്കട്ട
ഡോ. കെ. എസ് കൃഷ്ണകുമാർ കുറെ നാളുകളായി വൈകുന്നേരങ്ങളിൽ ഗുരുവായൂർ നടന്നിട്ട്. പടിഞ്ഞാറെ നടയിൽ ബസ്സിറങ്ങി ഭഗവാനെ തൊഴുത്, തിരിച്ച് പടിഞ്ഞാറെ നടയിലെ സുഹൃത്തുക്കളെ കണ്ട്, കത്തി വച്ച്, വീണ്ടും ക്ഷേത്രം പ്രദക്ഷിണം ചെയ്ത് നടന്നെത്തുമ്പോഴേക്കും ദേവസ്വം ഗണപതിയുടെ രാത്രിപൂജയായിരിക്കും. പൂജ തൊഴുത് കിഴക്കെ നടയിലെ ബസ്സ്റ്റാന്റിലേക്ക് നടക്കുന്നതിനിടയിൽ ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് കാപ്പി. ഇന്ന് കോഫി ഹൗസിൽ നല്ല തിരക്ക്. തൊടടുത്ത നന്ദിനിയിൽ കയറി. കൊഴുക്കട്ട എടുക്കട്ടെ സർ. പ്രമേഹരോഗിയാണെന്ന ഉള്ളവസ്ഥ മറച്ചുപിടിച്ച് തലയാട്ടിപ്പോയി. […]