മോറിക്കാപ്പ് മുന്നിട്ടിറങ്ങി, ലോക കായിക-ടൂറിസ ഭൂപടത്തിൽ ഇനി കേരളവും

Morickap cricket tourism tripeat

മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ് വൈവിധ്യമാർന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം അന്വർത്ഥമാക്കുന്ന, ഒരുപിടി മനോഹര ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. ഊഷ്മളമായ കാലാവസ്ഥയും, കാഴ്ച്ചകളിലെ വ്യത്യസ്‍തതയും കേരളത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റുന്നു. എന്നിരുന്നാലും, ലോക ടൂറിസം ഭൂപടവുമായി വെച്ചുനോക്കുമ്പോൾ കേരളത്തിന് ചെറുതല്ലാത്തൊരു ന്യൂനതയുണ്ട്. കായികലോകത്തെ ടൂറിസവുമായി കോർത്തിണക്കുന്ന, “സ്‌പോർട്സ് ടൂറിസ”മെന്ന പുത്തനാശയം കേരളത്തിൽ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണത്. ഈ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, പുതിയൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് വയനാട്ടിലെ നമ്പർ വൺ റിസോർട്ട് ഗ്രൂപ്പായ മോറിക്കാപ്പ്

kerala cricket eleven morickap

കേരള ക്രിക്കറ്റ് അസോസിയേഷന്റെയും വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും സഹകരണത്തോടെയാണ് സ്പോർട്സ് ടൂറിസമെന്ന ആശയം മോറിക്കാപ്പ് മുന്നോട്ടുവെച്ചത്. പരിപാടിയുടെ ഭാഗമായി, സിംബാംബ്‌വേയിൽ നിന്നുള്ള ക്രിക്കറ്റ് സംഘം കേരളത്തിലെത്തി. മുൻ സിംബാംബ്‌വിയൻ ദേശീയ താരം എൽട്ടൻ ചിഗുംബുരയുടെ പരിശീലനത്തിലിറങ്ങിയ സംഘം, കേരളാ ഇലവനെതിരെ മൂന്ന് ടി20 മത്സരങ്ങൾ കളിക്കുകയും ചെയ്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള, കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയമാണ് ഈ മത്സരങ്ങൾക്ക് ആതിഥ്യമരുളിയത്. സിംബാംബ്‌വിയൻ സംഘത്തിന്റെ താമസം അടക്കമുള്ള കാര്യങ്ങൾ സജ്ജീകരിച്ചത് മോറിക്കാപ്പ് റിസോർട്ടിലായിരുന്നു. കോവിഡാനന്തരകാലത്ത് ടൂറിസം മേഖല കൈവരിച്ച പുരോഗതി സമാനതകളില്ലാത്തതാണെന്നും, ക്രിക്കറ്റ് ടൂറിസമെന്ന ഈ പുത്തനാശയം, കേരളാ ക്രിക്കറ്റിനും ടൂറിസത്തിനും ഏറെ നേട്ടങ്ങളുണ്ടാക്കുമെന്നും മോറിക്കാപ്പ് റിസോർട്ട് ചെയർമാൻ നിഷിൻ തസ്ലീം അഭിപ്രായപ്പെട്ടു. കൃഷ്ണഗിരി സ്റ്റേഡിയത്തിന്റെ സവിശേഷതകളിലും, ആധുനിക നിലവാരത്തിലുള്ള ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളിലും സിംബാംബ്‌വിയൻ സംഘം പൂർണതൃപ്തി പ്രകടിപ്പിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച്, വൈസ് പ്രസിഡന്റ് ജാഫർ സേട്ട് പരിപാടിയിൽ പങ്കെടുത്തു.

zimbambwe cricket team

കൃഷ്ണഗിരി സ്റ്റേഡിയത്തെ മുൻനിർത്തി, കേരളത്തിന്റെ ക്രിക്കറ്റ് പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് മോറിക്കാപ്പ്. ഇതിന്റെ ഭാഗമായി, സ്റ്റേഡിയത്തിനോട്‌ ചേർന്ന് ലോർഡ്‌സ് 83 എന്ന പേരിൽ റിസോർട്ട് സമുച്ചയത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണെന്ന് മോറിക്കാപ്പ് അധികൃതർ അറിയിച്ചു. ഭാവിയിൽ, ബിസിസിഐ – കെസിഎ വൃത്തങ്ങളോട് സഹകരിച്ച് കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് കൃഷ്ണഗിരി സ്റ്റേഡിയത്തെ വേദിയാക്കാൻ പരിശ്രമിക്കുമെന്നും മോറിക്കാപ്പ് കൂട്ടിച്ചേർത്തു. ഇന്ത്യയിലെ തന്നെ ഏറ്റവും സവിശേഷമായ ഈ സ്റ്റേഡിയത്തിൽ കൂടുതൽ കളികൾ വിരുന്നെത്തുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകർ.

Leave a Comment

Your email address will not be published. Required fields are marked *

LATEST ARTICLES

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി

യാത്രാവിവരണം ശബാബ് കാരുണ്യം അപ്രതീക്ഷിതമായ അങ്കലാപ്പുകളും അരക്ഷിതാവസ്ഥകളും പാകത്തിൽ വന്ന് ചേർന്ന, പക്ഷെ അതിമനോഹരമായൊരു രാത്രിയുടെ രസമുള്ള ഒരു കഥ പറയാം. സുഹൃത്തുക്കളെ കലാ സ്നേഹികളെ…ദാ അങ്ങോട്ട് നോക്കൂ, നമ്മുടെ കഥ നടക്കുന്നത് അങ്ങ്

ദം മ്മാരോ ദം!

ശ്രുതിരാജ് തിലകൻ ‘ബിരിയാണി’ അരെ വാഹ്… എമ്മാതിരി പേരാണ്.. വിക്രം ഘോർപടെ, കടയാടി ബേബി, കാലാ പുരോഹിത് ഖാൻ രഞ്ജി പണിക്കരുടെ സിനിമകളിലെ വില്ലന്മാരുടെ ഈ പേരുകളുടെ കൂടെ കട്ടക്ക് നിക്കണ പേരാണ് ബിരിയാണി

LATEST ARTICLES

കുടജാദ്രി

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

Scroll to Top