ശ്രീന. എസ്
നോർത്ത് ഇന്ത്യയിലെ ഏതാനും ചില സ്ഥലങ്ങളിലേക്കായിരുന്നു യാത്ര.
ഒരു ഏരിയ എക്സ്പ്ലോർ ചെയ്യാമെന്നുള്ള ആഗ്രഹം മനസ്സിലേക്ക് വന്നു തുടങ്ങിയ സമയത്താണ് ഐ ആർ സി ടി സി ടൂർ പാക്കേജ് കണ്ടത്. എല്ലാവർക്കും താല്പര്യമായതുകൊണ്ട് പുറപ്പെട്ടു.
ആദ്യം തന്നെ ഇന്ത്യൻ റയിൽവേയുടെ സേവനങ്ങൾക്ക് നന്ദി.
പുരി ജഗന്നാഥ ക്ഷേത്രം
ധാരാളം ഐതിഹ്യങ്ങളും കെട്ടുകഥകളുമുള്ള ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം.
11ആം നൂറ്റാണ്ടിൽ പണിത ജഗന്നാഥക്ഷേത്രം ഈ നഗരത്തിനായതിനാൽ ജഗന്നാഥ പുരി എന്നൊരു പേരിലും പുരി അറിയപ്പെടുന്നു.
മൂന്നു പ്രതിഷ്ഠകളാണ് പുരി ജഗനാഥ ക്ഷേത്രത്തില്‍ ഉള്ളത്. ജഗനാഥന്‍ അഥവാ കൃഷ്ണന്‍, സഹോദരങ്ങളായ ബാലഭദ്രന്‍, സുഭദ്ര എന്നവരെയാണ് ഇവിടെ ആരാധിക്കുന്നത്.വ്യത്യസ്തമായ ചടങ്ങുകള്‍ കൊണ്ടും വേറിട്ട് നില്‍ക്കുന്ന ക്ഷേത്രമാണ്.
കാളിഘട്ട്
കൊൽക്കത്തയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് കാളിഘട്ട്. പിടികിട്ടാത്ത കുറേ ചോദ്യങ്ങളും ആശ്ചര്യങ്ങളും മാത്രം സമ്മാനിക്കുന്നൊരിടം.ആദിഗംഗാ നദിയ്
നല്ലക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിശ്വസിക്കാനാവാത്ത കുറേയേറെ ശക്തികളുള്ള ഒരിടമാണെന്നാണ് വിശ്വാസികൾ കരുതുന്നത്.
നല്ല തിരക്കുണ്ടായിരുന്നു. ചെറിയ ഇടവഴിയിലൂടെ കടന്ന് വേണം വിഗ്രഹത്തിനടുത്ത് എത്താന്‍.
മന്ത്രങ്ങൾ മുഴങ്ങുന്ന അന്തരീക്ഷം എന്നെ വളരെയധികം ആകർഷിച്ചു.
മഹാബോധി ക്ഷേത്രം
ബുദ്ധന് വെളിപാടുണ്ടായി എന്ന് വിശ്വസിക്കുന്ന പരമപൂജനീയമായ ബുദ്ധക്ഷേത്രമാണ് മഹാബോധി ക്ഷേത്രം, ബോധ്ഗയ. ബുദ്ധന് ജ്ഞാനോദയം ലഭിച്ചത്
ഇവിടെയുണ്ടായിരുന്ന ബോധിവൃക്ഷ ചുവട്ടിൽ വെച്ചാണെന്നാണ് വിശ്വാസം.
നല്ല തിരക്കുണ്ടായിരുന്നു.
വ്യത്യസ്ത ഭാഷകളിൽ മന്ത്രങ്ങൾ ഉരുവിടുന്ന
വിശ്വാസികൾ. ആയിരക്കണക്കിന് തീർത്ഥാടകർ ഇവിടെ പ്രാർത്ഥനയ്ക്കെത്തുന്നുണ്ട്.
അതിനടുത്തായി ഒരുപാട് ബുദ്ധക്ഷേത്രങ്ങൾ കണ്ടു.
കാശി : അസ്സി ഘട്ട്
കാശി ദൈവികതയും ആത്മീയതയും നിറഞ്ഞു തുളുമ്പുന്ന ഇടം. കാശി വിശ്വനാഥ ക്ഷേത്രത്തിലെ ചിത്രങ്ങൾ എനിക്ക് പകർത്താൻ കഴിഞ്ഞില്ല.
ഏറ്റവും പ്രസിദ്ധമായത് അവിടുത്തെ ‘ഘാട്ടു’കള്‍ ആണ്. തൊണ്ണൂറോളം ഘാട്ടുകളുണ്ടെന്ന് പറയപ്പെടുന്നു. വൈകുന്നേരം കാഴ്ചകൾ പകർത്താനായി അസ്സി ഘാട്ടിലേക്കാണ് ഞങ്ങൾ പോയത്.
പൂജകളും മറ്റു കർമ്മങ്ങളുമെല്ലാം നടക്കുന്നതായി കണ്ടു. പഴയ കെട്ടിടങ്ങളുടെ ഇടയിലൂടെയുള്ള ഇടുങ്ങിയ ഇടവഴികളിലൂടെയാണ് നടന്നത്.അസ്സി ഘാട്ടിൽ നിന്നും ഞങ്ങൾക്ക് ഗംഗ ആരതി കാണാൻ കഴിഞ്ഞു.
ഗംഗാ ആരതി കാണാന്‍ പലരും ബോട്ടുകളിലാണ് നില്‍ക്കുന്നത്.
ത്രിവേണി സംഗമം
ഇന്ത്യയിലെ മൂന്ന് പുണ്യ നദികളുടെ സംഗമ സ്ഥാനമാണിത്. അലഹബാദിലെ ഗംഗ,യമുന, സരസ്വതി നദികളുടെ സംഗമ സ്ഥാനം ത്രിവേണി സംഗമം എന്നാണ് അറിയപ്പെടുന്നത്.
ത്രിവേണി സംഗമസ്ഥാനത്തേക്ക് പോകാന്‍ തയ്യാറായി കിടക്കുന്ന വള്ളങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. ഓരോ ഗ്രൂപ്പിനും വള്ളങ്ങള്‍ ബുക്ക് ചെയ്തിരുന്നു.
വള്ളം മുന്നോട്ടു നീങ്ങിയപ്പോള്‍ നദിയില്‍ നിന്ന് പക്ഷികള്‍ പറന്നുയര്‍ന്നു.
കാണേണ്ട കാഴ്ച തന്നെ ആയിരുന്നു.
വെള്ളത്തിൽ ഉണ്ടായിരുന്ന ആൾ സംഗമസ്ഥാനത്ത് എത്തുന്നതുവരെ അതിന്റെ മഹത്വങ്ങളെ പറ്റി പറഞ്ഞുകൊണ്ടിരുന്നു. കുറച്ചൊക്കെ മനസ്സിലായി.
പലതരം ആളുകൾ, പൂജകൾ ചെയ്യാൻ വരുന്ന ഭക്തരെ തേടുന്ന പൂജാരിമാർ, നദിയിൽ സ്നാനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിശ്വാസികൾ, നദിയിലേക്ക് പുഷ്പങ്ങളും ദീപങ്ങളും സമർപ്പിക്കുന്ന സ്വാമികൾ … എനിക്ക് തികച്ചും അപരിചിതമായ
കാഴ്ച്ചകളൾ… ഒരു പൂജാരി അച്ഛൻറെ അടുത്ത് വന്ന് അനുഗ്രഹിച്ച് നെറ്റിയിൽ പ്രസാദം ചാർത്തിത്തന്നു.
കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തിന്‍റെ സ്മാരകമാണ്. താജ് മഹലിന്‍റെ രൂപത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കൊൽക്കത്തയുടെ ചരിത്രം പറയുന്ന സ്ഥലമാണ് കൊൽക്കത്ത ഗാലറി. ഇവിടെ മൊത്തത്തിൽ 35 ഗാലറികളാണ് ഉള്ള റോയൽ ഗാലറി, നാഷണൽ ലീഡേഴ്സ് ഗാലറി, പോർട്രെയ്റ്റ് ഗാലറി, സെൻട്രൽ ഹാൾ, സ്കൾപ്ചർ ഗാലറി, കൊൽക്കത്ത ഗാലറി തുടങ്ങിയവയാണ് പ്രശസ്തമായ ഗാലറികൾ..
1922 ലാണ് ഇത് ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്. വിക്ടോറിയ മഹലിനോടൊപ്പം തന്നെ പ്രശസ്തമാണ് ഇവിടുത്തെ പൂന്തോട്ടവും. 64 ഏക്കർ സ്ഥലത്തായാണ് ഇവിടുത്തെ ഗാർഡൻ സ്ഥിതി ചെയ്യുന്നത്.
ഞാൻ കണ്ടതിലും കേട്ടതിനുമപ്പുറം ഒരുപാട് കഥകൾ നിറഞ്ഞിരിക്കുന്ന കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ.
ബേലൂർ മഠം
വിവേകാനന്ദൻ സ്ഥാപിച്ച ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനമാണ് ബേലൂർ മഠം. മ്യൂസിയവും, സ്വാമിജി താമസിച്ച വീടും പിന്നെ ആ ചുറ്റുപാടും പഴയകാല കഥകൾ പറയുന്നുണ്ട്. മഠത്തിന്റെ സമീപത്തുകൂടി ഒഴുകുന്ന ഗംഗാനദി പ്രത്യേകാനുഭവമാണ് എനിക്കു നൽകിയത്
നാൽപത് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ക്ഷേത്രം വാസ്തുവിദ്യയുടെ പേരിൽ ശ്രദ്ധേയമാണ്.
കുറേ നേരം അവിടെ നിന്നു. ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒട്ടേറെ നല്ല അനുഭവങ്ങളുമായാണ് ഞങ്ങൾ ഈ സ്ഥലങ്ങളിൽനിന്നൊക്കെയും മടങ്ങിയത്.
…
ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) [email protected] , WhatsApp : 9995352248
ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപ്പീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.