ജോഗിലേക്ക് ഒരു യാത്ര

tripeat Jog Travel Vinod Thumbnail

വിനോദ് കെ.പി

ഏറെ സമയം നഷ്ടപ്പെടാതെ, ഏറെ സാമ്പത്തിക നഷ്ടം വരാതെ, ചിലപ്പോൾ സാമ്പത്തിക ലാഭം തന്നെ ലഭിക്കുന്ന, കണ്ണുകൾക്ക് മനോഹരമായ വിരുന്നുകൾ സമ്മാനിക്കുന്ന ചില യാത്രകളുണ്ട്.
ഞാൻ പറയുവാൻ ആഗ്രഹിക്കുന്നതും അത്തരം ഒരു യാത്രയുടെ കഥയാണ്.

2018 ആഗസ്ത് മാസം 20 ആം തിയ്യതി ( തിങ്കളാഴ്ച ) രാവിലെയാണ് എന്റെ സമീപ ഗ്രാമപ്രദേശമായ പെരളശ്ശേരിയിൽ നിന്നും ബാംഗ്ളൂരിലേക്ക് യാത്ര ആരംഭിച്ചത്. എനിക്ക് അറിയാവുന്ന ഒരു ഫാമിലിയെ അവരുടെ വാഹനത്തിൽ തന്നെ ബാംഗ്ളൂരിൽ ഡ്രോപ്പ് ചെയ്യുവാൻ വേണ്ടിയായിരുന്നു ഈ യാത്ര. വാഹനം പഴയ മോഡൽ ഹോണ്ട സിറ്റിയാണെങ്കിലും ഓടിക്കുവാൻ നല്ല കംഫർട്ടാണ്.
രാവിലെ 10 മണിക്ക് ആരംഭിച്ച യാത്രയിലെ ആദ്യ ബ്രേക്ക് കുടകിലെ പെരുമ്പാടി എന്ന സ്ഥലത്തായിരുന്നു.

Vindo kp
വിനോദ് കെ.പി

പെരുമ്പാടി എന്ന സ്ഥലനാമം ഏവർക്കും സുപരിചിതമാകണമെന്നില്ല. പക്ഷെ വീരാജ്പേട്ട ചുരത്തിലെ തടാകവും, കൂർഗ് ഗേറ്റ് എന്ന ഹോട്ടലും സ്ഥിതി ചെയ്യുന്ന സ്ഥലം എന്നു പറഞ്ഞാൽ ഏവർക്കും മനസ്സിലാകും. കൂർഗ് ഗേറ്റിലെത്തുമ്പോൾ സമയം 11:30. ഇവിടത്തെ ഭക്ഷണം നല്ല ടേസ്റ്റി ആയതിനാൽ അല്പം നേരത്തെ ആണെങ്കിലും ലഞ്ച് ഇവിടെ നിന്നു തന്നെ ആകാമെന്നു വിചാരിച്ചു. ലഞ്ചിനു ശേഷം 12:15 നു യാത്ര വീണ്ടും ആരംഭിച്ചു. ഹുൻസൂരിലെത്തുമ്പോൾ സമയം 1:45. തലേന്ന് ഉറക്കം കുറവായതിനാൽ ഇവിടെ ഒരു വൃക്ഷ ചുവട്ടിൽ വാഹനം പാർക്ക് ചെയ്തതിനു ശേഷം ഡ്രൈവിംഗ് സീറ്റിൽ തന്നെ ഉറങ്ങി. 2:15 നാണ് ഉറക്കത്തിൽ നിന്നുമുണർന്നത്.

ആ ഉറക്കത്തിനു ശേഷം ഞാൻ വേഗതയിൽ തന്നെ ഡ്രൈവ് ചെയ്തു. നല്ല റോഡ്, ഡ്രൈവിംഗ് സുഖം പകരുന്ന വാഹനം.
വൈകുന്നേരം 6 മണിക്ക് ബാംഗ്ളൂരിലെ നാഷണൽ കോളേജിനു സമീപമുള്ള അവരുടെ അപ്പാർട്ട്മെന്റിലെത്തി.

നാട്ടിലേക്കു വരുവാൻ രണ്ടു ഓപ്ഷനുകളുണ്ട്.

1 ) യശ്വന്ത്പുരത്ത് നിന്നും രാത്രി 8 മണിക്ക് പുറപ്പെടുന്ന സേലം വഴി കണ്ണൂരിലേക്ക് പോകുന്ന കണ്ണൂർ എക്‌സ്പ്രസ്സിൽ തലശ്ശേരിയിലിറങ്ങാം.

2 ) നേഷണൽ കോളേജിൽ നിന്നും കലാസി പാളയത്തിലേക്ക് 2 കി.മി. ദൂരം മാത്രമെയുള്ളൂ. കേരളത്തിലേക്ക് പോകുന്ന പ്രൈവറ്റ് ബസ്സുകൾ എല്ലാം തന്നെ കലാസി പാളയം ടച്ച് ചെയ്തേ പോവുകയുള്ളൂ. ഇവിടെ നിന്നും നാട്ടിലേക്ക് അനവധി ബസ്സുകൾ ലഭിക്കും. പക്ഷെ കുടകിൽ നിന്നും കണ്ണൂർ ജില്ലയിലേക്ക് വരുന്ന റൂട്ടിൽ മാക്കൂട്ടം ചുരം മേഖലയിൽ റോഡ് തകർന്നതിനാൽ വയനാട് വഴിയാണ് ബസ്സുകൾ പോകുന്നതും, വരുന്നതും.

പിറ്റേന്ന് ചൊവ്വാഴ്ച പ്രത്യേകിച്ചു ഒരു ജോലിയൊന്നും ഇല്ലാത്തതിനാൽ ഏതു വഴി തിരഞ്ഞെടുത്താലും നേരം വൈകി വീട്ടിലെത്തിയാലും പ്രശ്നമൊന്നും ഇല്ല എന്നു ചിന്തിക്കുന്ന നേരത്താണ് കർണാടകയിലെ ഷിമോഗ ജില്ലയിലെ ജോഗ് ഫാൾസ് എന്റെ മനസ്സിലേക്ക് കടന്നു വന്നത്.
കുറെ കാലമായി മനസ്സിൽ ആഗ്രഹിച്ച ഒരു കാര്യമാണ് ജോഗ് ഫാൾസ് സന്ദർശിക്കണമെന്നത്. എന്തായാലും ഉറപ്പിച്ചു ജോഗ് കാണണമെന്ന്.

Morickap- resort

മൊബൈലിൽ റെയിൽവെ ആപ്പ് നോക്കിയപ്പോൾ രാത്രി 10:55 ന് ബാംഗ്ളൂരിൽ നിന്നും ഷിമോഗയിലേക്ക് ഒരു ട്രെയിനുണ്ടെന്ന് മനസ്സിലായി. മൈസൂരിൽ നിന്നും തൽഗുപ്പ (Talguppa) വരെ പോകുന്ന ട്രെയിൻ നമ്പർ 16227 മൈസൂർ ടു തൽഗുപ്പ എക്സ്പ്രസ്സിലാണ് എനിക്കു പോകേണ്ടത്. ബാംഗ്ളൂർ സ്റ്റേഷനിൽ എന്തായാലും തിരക്ക് ഉണ്ടാകും എന്നതിനാൽ ബാംഗ്ളൂരിനു മുൻപ് സ്റ്റോപ്പുള്ള സ്റ്റേഷനായ നയന്തഹള്ളി (Nayandahalli) യിൽ നിന്നും കയറാമെന്നു തീരുമാനിച്ചു. 9:50 നാണ് ഇവിടത്തെ സമയം.

അത്താഴവും കഴിഞ്ഞ് എല്ലാവരോടും യാത്രയും പറഞ്ഞ് അപ്പാർട്ട്മെന്റിൽ നിന്നും ഇറങ്ങുമ്പോൾ 8:45. അപ്പാർട്ട്മെന്റിൽ നിന്നും നാഷണൽ കോളേജ് മെട്രോ റെയിൽവെ സ്റ്റേഷനിലേക്ക് 5 മിനുട്ട് നടക്കാവുന്ന ദൂരം മാത്രമാണ്. ഞാൻ മൈസൂർ റോഡിലേക്കാണ് ടിക്കറ്റെടുത്തത്.
ഞാൻ കയറിയ സ്റ്റേഷനിൽ നിന്നും മൈസൂർ റോഡിലേക്ക് ഡയറക്ട് മെട്രൊയില്ല. മജസ്റ്റിക്കിൽ നിന്നും മാറി കയറണം. ഒരു ടിക്കറ്റ് മാത്രം മതി. മൈസൂർ റോഡ് മെട്രൊയിൽ നിന്നും നയന്തഹള്ളി റെയിൽവെ സ്റ്റേഷനിലേക്ക് 10 മിനുട്ട് നടന്നാൽ മതി.

മെട്രൊയിൽ തിരക്ക് അധികമായതിനാൽ സീറ്റ് ലഭിച്ചില്ല. അതു ഒരു അനുഗ്രഹമായി തോന്നി. കാരണം മെട്രൊയിൽ നിന്നും നഗരത്തിന്റെ വശ്യത നിറഞ്ഞ രാത്രി സൗന്ദര്യം നന്നായി ആസ്വദിക്കുവാൻ സാധിച്ചു. മജസ്റ്റിക്കിൽ നിന്നും മാറി കയറി മൈസൂർ റോഡിൽ ചെന്നിറങ്ങുമ്പോൾ സമയം 9:30. ഇവിടെ നിന്നും 10 മിനുട്ടിനകം റെയിൽവെ സ്റ്റേഷനിലെത്തി. കൃത്യ സമയത്ത് തന്നെ ട്രെയിൻ വന്നു ചേർന്നു. ട്രെയിനിൽ കയറിയ ഉടൻ തന്നെ ലോംഗ് സീറ്റിൽ ഇരിപ്പിടം ലഭിച്ചു. ബാംഗ്ളൂർ മെയിൻ സ്റ്റേഷനിൽ പ്രതീക്ഷിച്ചതു പോലെ നല്ല തിരക്കായിരുന്നു.

Tripeat-trip-eat-repeat-food-and-travel-magazine-square

മല്ലേശ്വരം, യശ്വന്ത്പുരം, അർസികരൈ, ഭദ്രാവതി, ഷിമോഗ, സാഗര വഴിയാണ് ട്രെയിൻ പോകുന്നത്. എനിക്ക് ഇറങ്ങേണ്ടത് അവസാന സ്റ്റോപ്പായ തൽഗുപ്പയിലാണ്.
പുലർകാലം 4:20 നു ഭദ്രാവതി സ്റ്റേഷനിലെത്തി. യാത്രക്കാർ പകുതിയിലേറെയും ഇവിടെ ഇറങ്ങി. ഇവിടെ നിന്നും സൈഡ് സീറ്റ് ലഭിച്ചു. നല്ല മഴയായതിനാൽ വിൻഡോ അടച്ചു സുഖമായി ഉറങ്ങി. 6:30 നു ട്രെയിൻ സാഗര സ്റ്റേഷനിൽ ചെന്നു ചേർന്നപ്പോൾ ആണ് ഉണർന്നത്. വിൻഡോ ഓപ്പൺ ചെയ്തപ്പോൾ മഴക്ക് ശമനം വന്നതായി കണ്ടു.
നേരിയ ചാറ്റൽ മഴ മാത്രം. ഇവിടെ നിന്നും തൽഗുപ്പയിലേക്ക് 45 മിനുട്ട് ദൂരം മാത്രം. ആ ചെറിയ സമയത്ത് നല്ല കാഴ്ചകൾ തന്നെ ലഭിച്ചു. നിറയെ പാടങ്ങൾ, വൈവിധ്യം നിറഞ്ഞ പക്ഷികൾ, ചെറിയ അരുവികൾ.

5 മിനുട്ട് മാത്രം വൈകി ട്രെയിൻ അവസാന സ്റ്റോപ്പിലെത്തി. സ്റ്റേഷന്റെ മുൻപിൽ നിന്നും ജോഗ് ഫാൾസ് വഴി ഹൊന്നവർ എന്ന സ്ഥലത്തേക്ക് പോകുന്ന ബസ്സിൽ ഞാൻ കയറി. 8 മണിക്ക് ജോഗ് ഫാൾസിന്റെ കവാടത്തിന്റെ മുൻപിൽ തന്നെ ബസ്സിറങ്ങി.

ജോഗ് ഫാൾസ് : കർണാടകയിലെ ഷിമോഗ ജില്ലയിലെ സാഗര താലൂക്കിൽ സ്ഥിതി ചെയ്യുന്ന അതി മനോഹരമായ വെള്ളച്ചാട്ടമാണ് ജോഗ് ഫാൾസ്.

tripeat Jog Travel Vinod photo01

ശരാവതി നദിയിൽ നിന്നും ഉത്ഭവിച്ച് നാലു പ്രവാഹങ്ങൾ (രാജ, റാണി, റോക്കറ്റ്, റോറർ) ആയി താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം ഇന്ത്യയിൽ ഉയരത്തിൽ നിന്നും പതിക്കുന്ന രണ്ടാമത്തെ വെള്ളച്ചാട്ടമാണ്.
മേഘാലയിലെ നൊഹ്കലികൈ (Nohkalikai) വെള്ളച്ചാട്ടമാണ് ആദ്യ സ്ഥാനത്തുള്ളത്.

ആഗസ്ത് മുതൽ ഡിസംബർ വരെയാണ് ജോഗ് കൂടുതൽ സുന്ദരി ആയി കാണപ്പെടുന്നത്.
പ്രവേശന ഫീസ് 5 രൂപ മാത്രം.
സന്ദർശന സമയം രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ.

ആദ്യത്തെ 15 മിനുട്ട് കോട മഞ്ഞാൽ വെള്ളച്ചാട്ടം നന്നായി കാണുവാൻ സാധിച്ചില്ല എന്നതാണ് സത്യം. കോട മാറി ജോഗ് കൺമുൻപിൽ തെളിഞ്ഞു നിന്നപ്പോൾ ദേഹമാകെ ഒരു കോരിത്തരിപ്പായിരുന്നു. അവസരം ലഭിക്കുകയാണെങ്കിൽ ഒരു തവണയെങ്കിലും നിങ്ങൾ ഏവരും ജോഗ് ഫാൾസ് കണ്ടിരിക്കണം എന്നു തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്.

tripeat Jog Travel Vinod
Photograph from jog, Camera : Samsung J 7Duo.

ഒരു മണിക്കൂർ ഇവിടെ ചിലവഴിച്ച ശേഷം കവാടത്തിനു പുറത്ത് വന്നപ്പോൾ സമയം 9:20. മംഗലാപുരം – ഗോവ ദേശീയ പാതയിലെ പ്രധാന പട്ടണമായ ഹൊന്നവർ എന്ന സ്ഥലത്തേക്ക് 9:30 നു ഒരു ബസ്സുണ്ടായിരുന്നുവെങ്കിലും ആ ദിവസം ക്യാൻസൽ ആയിരുന്നു. പിന്നീട് ഒരു ബസ്സ് ലഭിച്ചത് 10:30 നാണ്. 12:15 നു ഹൊന്നവർ സ്റ്റാൻഡിലെത്തി. പനാജിയിൽ നിന്നും മംഗലാപുരത്തേക്ക് പോകുന്ന ബസ്സ് സ്റ്റാൻഡിലുണ്ടായിരുന്നു. 12:30 നു ബസ്സ് പുറപ്പെട്ടു. 2:15 നു കുന്ദാപുരത്തെത്തി. ഇവിടെയായിരുന്നു ഉച്ച ഭക്ഷണം.

4:30 നു മംഗലാപുരത്ത് ലേഡി ഹിൽ സർക്കിളിൽ ഇറങ്ങിയതിനു ശേഷം സ്റ്റേഷനു സമീപം പോകുന്ന വേറെ ബസ്സിൽ കയറി. 5 മണിക്ക് ടിക്കറ്റ് കൗണ്ടറിലെത്തി. 5:45 നു മംഗലാപുരത്തു നിന്നും പുറപ്പെടുന്ന മാവേലി എക്സ്പ്രസ്സിൽ കയറി തലശ്ശേരി സ്റ്റേഷനിൽ ഇറങ്ങുമ്പോൾ സമയം 9 മണി. കൂത്തുപറമ്പിൽ വീട്ടിലെത്തുമ്പോൾ 9:45.

ബാംഗ്ളൂരിൽ നിന്നും നാട്ടിലേക്ക് വരുവാൻ ബസ്സ് ചാർജ്ജ് 650. ഈ യാത്രയിൽ എനിക്കു ചിലവായത് 534 രൂപ മാത്രം. ലാഭം 116 രൂപ. അതും എന്നും ഓർമ്മയിൽ നിറഞ്ഞു നില്ക്കുന്ന കാഴ്ചകളും, അനുഭവങ്ങളും ആയി.

Mysore Road Metro : 30.
Talguppa Train : 125.
Jog Falls Bus : 25.
Entry Fee : 5.
Jog To Honnavar Bus : 65.
To Mangalore Lady Hill Bus : 196.
To Mangalore Railway Bus : 8.
Thalassery Train : 65.
To Kuthuparamba Bus : 15.


ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) tripeat.in@gmail.com , WhatsApp : 9995352248

ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപ്പീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *

LATEST ARTICLES

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി

യാത്രാവിവരണം ശബാബ് കാരുണ്യം അപ്രതീക്ഷിതമായ അങ്കലാപ്പുകളും അരക്ഷിതാവസ്ഥകളും പാകത്തിൽ വന്ന് ചേർന്ന, പക്ഷെ അതിമനോഹരമായൊരു രാത്രിയുടെ രസമുള്ള ഒരു കഥ പറയാം. സുഹൃത്തുക്കളെ കലാ സ്നേഹികളെ…ദാ അങ്ങോട്ട് നോക്കൂ, നമ്മുടെ കഥ നടക്കുന്നത് അങ്ങ്

ദം മ്മാരോ ദം!

ശ്രുതിരാജ് തിലകൻ ‘ബിരിയാണി’ അരെ വാഹ്… എമ്മാതിരി പേരാണ്.. വിക്രം ഘോർപടെ, കടയാടി ബേബി, കാലാ പുരോഹിത് ഖാൻ രഞ്ജി പണിക്കരുടെ സിനിമകളിലെ വില്ലന്മാരുടെ ഈ പേരുകളുടെ കൂടെ കട്ടക്ക് നിക്കണ പേരാണ് ബിരിയാണി

LATEST ARTICLES

കുടജാദ്രി

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

Scroll to Top