കബനിയൊരുക്കുന്ന വാക്കിംഗ്‌ വയനാട്‌!

ഈ കാലവർഷാരംഭത്തിൽ ‘കബനി കമ്മ്യൂണിറ്റി ടൂറിസം ആൻഡ്‌ സർവ്വീസസ്‌: ഒരുക്കുന്ന കൗതുകമുണർത്തുന്ന ട്രാവൽ ഇവന്റാണ് വാക്കിംഗ്‌ വയനാട്‌. (Walking Wayanad)

വയനാടൻ ഗ്രാമാന്തരീക്ഷത്തിലൂടെയുള്ള 14 കി. മീ കാൽനട യാത്രയാണ് ‘കബനി’ പദ്ധതിയിടുന്നത്‌. നാട്ടിൻപുറ സംസ്കാരം കണ്ടറിഞ്ഞും, നാം മറന്ന് തുടങ്ങിയ നെൽ വയലുകളിലൂടെയും, അപരിഷ്കൃത മുഖങ്ങളെ അടുത്തറിഞ്ഞും, കഥകളും – കെട്ടുകഥകളും കേട്ടറിഞ്ഞും പ്രകൃതിയെ തൊട്ടറിഞ്ഞുള്ളൊരു യാത്ര.

കബനി ഒഫീഷ്യൽസ്‌ നടത്തിയ Walking Wayanad ട്രയൽ ട്രിപ്പിന്റെ ചിത്രങ്ങളാണ് ചുവടെ…

കബനി നദിക്ക്‌ ചുറ്റുമുള്ള ജൈവവൈവിദ്ധ്യ കലവറ അനുഭവിച്ചറിയാനുള്ള സാധ്യതയും ഇവർ ഒരുക്കുന്നു. ഒപ്പം നഗരാന്തരീക്ഷത്തിൽ നിന്ന് വേറിട്ട്‌ ജീവിക്കുന്ന സമുദായത്തിന്റെ സഹജലാളിത്യത്തെയും കണ്ടറിയുക എന്നതും കബനി ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നു. ജൂൺ 22 ന് ആരംഭിക്കുന്ന ‘വാക്കിംഗ്‌ വയനാട്‌’ പിന്നീടുള്ള വാരാന്ത്യങ്ങളിൽ തുടർന്നും നടത്തപ്പെടും.

കൂടെക്കൂടാൻ താൽപര്യപ്പെടുന്നവർക്ക്‌ ബന്ധപ്പെടാം :

+91 9482021324

+91 9656500047

contact@kabanitour.com

Leave a Reply

Your email address will not be published. Required fields are marked *