ട്രാൻസ്‌ജെൻഡർ ഉടമസ്ഥതയിൽ ഹോട്ടൽ കൊച്ചിയിൽ വരുന്നു

രാജ്യത്ത് തന്നെ ആദ്യമായി ട്രാൻസ്‌ജെൻഡർ ഉടമസ്ഥതയിൽ ഹോട്ടൽ കൊച്ചിയിൽ വരുന്നു. ട്രാൻസ്‌ജെൻഡർ സുഹൃത്തുക്കളായ സായ മാത്യു, അദിതി, പ്രണവ് എന്നിവരാണ് സ്വന്തം ഉടമസ്ഥതയിൽ രുചിമുദ്ര എന്ന ഹോട്ടൽ ആരംഭിക്കാൻ പോകുന്നത്. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷന്റെ അടുത്താണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഏറെക്കാലം പ്രശസ്തമായ ഹോട്ടലുകളിൽ ഷെഫ് ആയിരുന്നു സായ, അദിതി കൊച്ചി മെട്രോയിലെ ജോലിക്കാരിയായിരുന്നു. എറണാകുളം ജില്ലാ പഞ്ചായത്ത് നലകിയ ധനസഹായമാണ് സ്വന്തമായി ഒരു സംരഭം തുടങ്ങാൻ ഇവർക്ക് സഹായകരമായത്. ട്രാൻസ്‌ജെൻഡർ ആയതിന്റെ പേരിൽ പല ജോലികളിൽ നിന്നും നേരിട്ട അവഗണനയാണ് സ്വന്തമായി ഒരു സ്ഥാപനം എന്ന ലക്ഷ്യത്തിലേക്ക് ഇവരെ നയിച്ചത്. പൂർണമായും ജൈവ പച്ചക്കറികൾ ഉപയോഗിച്ചുകൊണ്ടായിരിക്കും ഇവിടെ വിഭവങ്ങൾ തയ്യാറാക്കുക.

Leave a Reply

Your email address will not be published. Required fields are marked *