യാത്ര

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി

യാത്രാവിവരണം ശബാബ് കാരുണ്യം അപ്രതീക്ഷിതമായ അങ്കലാപ്പുകളും അരക്ഷിതാവസ്ഥകളും പാകത്തിൽ വന്ന് ചേർന്ന, പക്ഷെ അതിമനോഹരമായൊരു രാത്രിയുടെ രസമുള്ള ഒരു കഥ പറയാം. സുഹൃത്തുക്കളെ കലാ സ്നേഹികളെ…ദാ അങ്ങോട്ട് നോക്കൂ, നമ്മുടെ കഥ നടക്കുന്നത് അങ്ങ് ദൂരെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ സാക്ഷാൽ ഹിമാലയത്തിൻ്റെ ഭാഗമായ ഹിമാചൽ പർവത നിരകളിലാണ്. 2023 മാർച്ച് മൂന്നിന് ഇഫ്ലുവിലെ ബഷീർ ഹോസ്റ്റലിൽ നിന്നും പുറപ്പെട്ട എന്റെ ഊരു തെണ്ടൽ ഹൈദരാബാദും കേരളവും പോണ്ടിച്ചേരിയും തമിഴ്‌നാടും ദില്ലിയും പിന്നിട്ട് എട്ടാം […]

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി Read More »

ഈ കാടും കടന്ന്

ഷംന. എം പോയതൊരു ചെറിയ യാത്രയെങ്കിലും, അതേ പറ്റി പറയാതിരിക്കാന്‍ വയ്യ. വയലട, തോണിക്കടവ്‌ എന്നിവിടങ്ങളിലേക്ക് നടത്തിയ ഈ കുഞ്ഞുയാത്ര സമ്മാനിച്ചത് ഒരുപിടി മനോഹരമായ ഓർമ്മകളാണ്. വയലട അറിയാത്തവരുണ്ടാവില്ലല്ലോ… മലബാറിന്റെ ഗവി എന്നാണ് വയലടയെ വിശേഷിപ്പിക്കുന്നത്. ഓഫീസില്‍ നിന്നുള്ള ഇരുപത് പേർക്കൊപ്പമായിരുന്നു ഇത്തവണത്തെ യാത്ര. കോഴിക്കോട് ആനീഹാള്‍ റോഡിലുള്ള പ്രീമിയര്‍ പ്രിന്റേഴ്‌സിലെ ജീവനക്കാരിയാണ് ഞാൻ. സത്യത്തിൽ ഞങ്ങളുടെ സാറിന്റെ വീട്ടിലേക്കായിരുന്നു യാത്ര. ബാലുശ്ശേരിയിലാണ് വീട്. അവിടുന്നാണ് ഈ സ്ഥലത്തേക്കൊക്കെ ഞങ്ങൾ പോയത്. ട്രിപ്പ് ഫുള്‍ ഒരുക്കാൻ മുന്നിൽ

ഈ കാടും കടന്ന് Read More »

Tripeat ajeeshAjayan Day03 thumbnail

സ്വപ്ന സാക്ഷാൽക്കാരം

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 03 … അജീഷ് അജയൻ: അമ്മയോടു യാത്ര പറഞ്ഞു കോഴിക്കോട് ലക്ഷ്യമാക്കി ഞാനും എന്റെ ഹിമാലയനും കുതിച്ചു. ദൂരയാത്രകൾ ബൈക്കിൽ പോവുമ്പോൾ നിർബന്ധമായും ഉപയോഗിക്കേണ്ട സുരക്ഷാ കവജങ്ങളെപ്പറ്റി പറഞ്ഞു യാത്രയിലേക്കു കടക്കാം. 1. ഫുൾ ഫേസ് ഹെല്മറ്റ് 2. ഞെരിയാണിക്കു മുകളിൽ നിൽക്കുന്ന ഷൂസ് 3. സുരക്ഷാ പാഡുകളുള്ള കയ്യുറകൾ 4. സുരക്ഷാ പാഡുകളുള്ള ജാക്കറ്റ് 5. കാല്മുട്ടിനുള്ള പാഡ്. ഇത്രയും നിർബന്ധമായും, എല്ലായ്പോളും ധരിക്കുക. എത്ര അധികം

സ്വപ്ന സാക്ഷാൽക്കാരം Read More »

ധനുഷ്കോടിയിൽ നിന്ന് അനങ്ങാതെ കിടക്കുന്ന കടലിനെ എടുത്ത് പോരാൻ തോന്നി

സൂരജ് കല്ലേരി Photograph by : രാഹുൽ ബി.ജെ കലൂരെത്തിയേ ഉള്ളൂവെന്ന് അമൽ പറഞ്ഞവസാനിപ്പിച്ചു.ഞാനപ്പോൾ സ്റ്റേഷനിലെത്തിയിട്ടില്ല ട്രെയിൻ പുറപ്പെടാൻ പതിനഞ്ച് മിനുട്ടോളം ബാക്കിയുണ്ട്.ഓടിക്കിതച്ച് ഒരു ബോഗിയിൽ കയറിപ്പറ്റി.അവനപ്പോഴേക്ക് എവിടെയോ കയറിയിരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ അവൻ വിളിച്ചു തൊട്ടടുത്ത ബോഗിയിലേക്ക് എങ്ങനെയോ അവൻ ഓടിയെത്തി. വാതിലിനപ്പുറത്തേക്ക് തലയിട്ട് ഞങ്ങളാ ഓട്ടത്തിന്റെ സാഹസത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ധനുഷ്കോടിയിലേക്കുള്ള യാത്രയക്ക് വന്നു ചേർന്ന ഈ ചടുലമായ തുടക്കത്തിൽ ഞങ്ങളാകെ എക്സൈറ്റഡായിരുന്നു. തൃശ്ശൂരിൽ നിന്ന് രാഹുൽ കയറുമ്പോഴേക്ക് തിരക്കെല്ലാമൊഴിഞ്ഞ് ബോഗിയിലൊരു പ്രത്യേക അന്തരീക്ഷം രൂപം കൊണ്ടു.

ധനുഷ്കോടിയിൽ നിന്ന് അനങ്ങാതെ കിടക്കുന്ന കടലിനെ എടുത്ത് പോരാൻ തോന്നി Read More »

രായിരനെല്ലൂർ മല

ഡോ. കെ എസ് കൃഷ്ണ കുമാർ ചിത്രങ്ങൾ : അഖിൽ വിനോദ് ആദ്യമായി രായിരനെല്ലൂർ മല കയറിയത്. ഓരോ പ്രാന്തായിരുന്നു ഓരോ കാലവും. പ്രാന്തുണ്ടെന്ന തിരിച്ചറിവ് ഉള്ളത് നല്ലതാണ്. എങ്കിൽ മനോരോഗം അത്ര രൂക്ഷമല്ലെന്നും ഭയപ്പെടേണ്ടതില്ലെന്നും ചികിത്സിച്ചാൽ ഭേദമാകുന്ന അവസ്ഥയിലാണെന്നുമൊക്കെ കളിയാക്കും. പ്രിയ ശിഷ്യൻ അഖിൽ നമ്പിയത്ത് എല്ലാ ഭ്രാന്തിനും എക്കാലവും കൂടെയുണ്ടാകും. ആദ്യമായി നാറാണത്ത് ഭ്രാന്തൻ്റെ രായിരനെല്ലൂർ മല കയറിയതാണ് ഓർമ്മ വരുന്നത്.   സുദേവൻ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് ക്രൈം നമ്പർ: 89

രായിരനെല്ലൂർ മല Read More »

മഞ്ഞ് പെയ്യുന്ന മലമ്പാതകളിലൂടെ – 1

വി.പി.ആബിദ് യാത്രകൾ ശരീരത്തിനും മനസ്സിനും കുളിർമയും സമാധാനവും നൽകുന്ന ഒന്നാണ്. യാത്ര ഒരു ചെറിയ സമയത്തേക്കുള്ള ജീവിതമാണ് , ആ ചെറിയ ജീവിതത്തിൽ നിന്ന് ഉൾകൊള്ളുന്ന പാഠങ്ങളാണ് യാത്രയാകുന്ന വലിയ ജീവിതത്തിന് പ്രചോദനമാകുന്നത്, യാത്ര എവിടെയെങ്കിലും സംഭവിക്കുന്നു എന്നതൊഴിച്ചാൽ. നിങ്ങൾ ഉണരുക. നിങ്ങൾ കഴിക്കുക. നിങ്ങൾ പുറത്തുപോയി കാര്യങ്ങൾ കാണുക, കാര്യങ്ങൾ ചെയ്യുക. നിങ്ങൾ ആളുകളെ കണ്ടുമുട്ടുക അതിൽ ചിലത് നിങ്ങൾക്കൊപ്പം നിങ്ങളെ പിന്തുടരുന്നു , ചിലത് നിങ്ങളിൽ നിന്ന് വിട്ട് അകലുന്നു. എന്നിട്ട് നിങ്ങൾ വീണ്ടും

മഞ്ഞ് പെയ്യുന്ന മലമ്പാതകളിലൂടെ – 1 Read More »

Scroll to Top