പെണ്ണുങ്ങളേ കുടജാദ്രീലേക്ക് വെച്ച് പിടിച്ചാലോ

സഞ്ചാരി എന്ന കൂട്ടായ്മയുടെ വനിതാ യാത്ര ഗ്രൂപ്പ്, സഹയാത്രികയുടെ (Sahayathrika – Sanchari Ladies Only Travel Group) ഇരുപത്തിയെട്ടാമത് യാത്ര കുടജാദ്രി, മൂകാംബിക, മുരുഡേശ്വർ എന്നിവിടങ്ങളിലേക്ക് മെയ് 25 , 26 തീയതികളിൽ.

കർണാടകയിലെ ഷിമോഗ ജില്ലയിൽ പ്രസിദ്ധമായ മൂകാംബിക ക്ഷേത്രത്തിൽ നിന്നും 21 കിലോമീറ്റർ അകലെയായി സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1343 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലനിരകളാണ് കുടജാദ്രി. ഈ മലനിരകളിൽ ഏറ്റവും ഉയർന്ന കുന്നിലാണ് ആദിശങ്കരന്റെ സർവജ്ഞപീഠം സ്ഥിതിചെയ്യുന്നതും. ഐതിഹ്യങ്ങളാൽ സമ്പന്നമായ കുടജാദ്രി മലകളിലേക്ക് അല്പം സാഹസം നിറഞ്ഞതെങ്കിലും ഒരു ജീപ്പ് യാത്ര. മനസ്സിൽ കുടജാദ്രിയിലെ കുളിരും നിറച്ച് തിരികെ ജ്ഞാനസ്വരൂപിണിയും വിദ്യാദായിനിയുമായ മൂകാംബികയുടെ സവിധത്തിലേക്ക്. സൗപർണികയുടെ സൗന്ദര്യം ആസ്വദിച്ച് വാഗ്ദേവതയുടെ ദർശനപുണ്യം നുകർന്ന് ഒരു സായാഹ്നം.

അറബിക്കടലിന്റെ തീരത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രം. വളരെ ദൂരെ നിന്നു തന്നെ ദൃശ്യമാകുന്ന ഉയർന്ന ക്ഷേത്രഗോപുരവും വലിപ്പത്തിൽ ലോകത്തിലെ തന്നെ രണ്ടാം സ്ഥാനത്തുള്ള ശിവ പ്രതിമയും(123 അടി) മുരുഡേശ്വറിന്റെ മാത്രം പ്രത്യേകതയാണ്. രണ്ടാം ദിവസം രാവിലെ കൊല്ലൂർ നിന്നും യാത്ര തിരിച്ച് മുരുഡേശ്വറിൽ എത്തി ശ്രീഭൂതനാഥ ദർശനം നടത്തി തൊട്ടടുത്തുള്ള ബീച്ചിൽ നിന്നും തിരമാലകളുടെ നനുത്ത സ്പർശം കാലടികളിൽ ഏറ്റുവാങ്ങി മടക്കയാത്ര ആരംഭിക്കാം… തിരികെ ഭട്കൽ എത്തി അടുത്ത യാത്രയിൽ വീണ്ടും കാണാമെന്ന യാത്രാമൊഴിയോടെ പിരിയാം…

ഈ യാത്രയിൽ സഹയാത്രികയോടൊപ്പം ചേരാൻ ആഗ്രഹമുണ്ടോ? എങ്കിൽ വേഗമാകട്ടെ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടൂ…

Reporting Time & Place: 25th morning 7.30 am @baindur railway station (mookambika road)

Places and events:

– Kudajadri jeep trekking
– Mookambika Temple
– Murudeswar

Event closing Time & Place: 26th noon 2.00 pm @bhatkal

Seat Availability: 25 nos

Registration Fee: Rs. 1200/-

Includes:
1. Entry Fees
2. Jeep Rent
3. Accommodation
5. Transportation between spots (public transport)

Excludes:
1. Food
2. Any kind of expenses not mentioned in itinery

ക്യാഷ് പേയ്മെന്റ്ന് ശേഷം രജിസ്ട്രേഷൻ ലിങ്ക് നൽകും. യാത്രക്ക് രജിസ്റ്റർ ചെയ്യുന്ന ഓരോ അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെ image(photo/pdf) കൂടെ upload ചെയ്യേണ്ടതാണ്.

Cancellation Policy:
ക്യാഷ് പേ ചെയ്തു രജിസ്റ്റർ ചെയ്തു കഴിഞ്ഞശേഷം എന്തെങ്കിലും കാരണത്താൽ വരാൻ കഴിയാതെ പോയാൽ, ക്യാഷ് റീഫണ്ട് ചെയ്യാൻ സാധിക്കുന്നതല്ല. മുൻകൂറായി ക്യാഷ് പേ ചെയ്തു ബുക്ക് ചെയ്താണ് ഇതിലെ പല കാര്യങ്ങളും ഒരുക്കുന്നത് എന്നതുകൊണ്ടാണ് അത്, എങ്കിലും ഇവന്റിന് ഒരാഴ്ച മുൻപ് എങ്കിലും ക്യാൻസൽ വിവരം അറിയിക്കുകയാണെങ്കിൽ ആ ഒഴിവിലേക്ക് പകരം ആരെയെങ്കിലും ഉൾപ്പെടുത്താനും ക്യാഷ് തിരികെ നൽകാനും ശ്രമിക്കാവുന്നതാണ്.

For more details contact:

Lekshmi Ratheesh : +918281882043
Sreeletha G Pillai : +919495058834

അറിയിപ്പ്: ഉത്തരവാദിത്വപ്പെട്ട ടൂറിസം ഗ്രൂപ്പ് എന്ന നിലയിൽ, കാലാവസ്ഥ മുന്നറിയിപ്പുകൾ അനുസരിച്ചു ഇവന്റ് മാറ്റിവയ്ക്കുകയോ അല്ലെങ്കിൽ ഉപേക്ഷിക്കുകയോ ചെയ്യപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *