തീറ്റക്കാര്യം എഴുതൂ, സമ്മാനം നേടൂ…

തിന്നാന്‍ വേണ്ടി ജീവിക്കുന്നവരുണ്ട്. ജീവിക്കാന്‍ വേണ്ടി തിന്നുന്നവരും. എന്തായാലും ‘തീറ്റ’ ജീവിതത്തിൽ അനിവാര്യം. “അന്ന് കഴിച്ച ആ പലഹാരത്തിന്റെ രുചി ഇപ്പോഴും നാവിന്റെ തുമ്പത്ത് ഉണ്ട്…. ഇത്ര കാലം കഴിഞ്ഞിട്ടും…” ഇത് നമ്മള്‍ പല ഇടങ്ങളില്‍ നിന്ന് കേട്ടിട്ടുണ്ട്. നമ്മള്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.

ഓണ്‍ലൈന്‍ ട്രാവല്‍ – ഫുഡ്‌ മാഗസിനായ tripeat.in ഉം വിവിധ റെസ്റ്റോറന്റുകളും സംയുക്തമായി “തീറ്റക്കാര്യം എഴുതൂ, സമ്മാനം നേടൂ…” എഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. ഏറ്റവും ആസ്വാദകരമായ എഴുത്തിന് രുചികരമായ സമ്മാനം ലഭിക്കുന്നതായിരിക്കും. അതും, വിജയി തെരഞ്ഞെടുക്കുന്ന ഹോട്ടലില്‍ നിന്ന്.

ഭക്ഷണം രുചിയാണ്, വിശപ്പാണ്, ജീവിതമാണ്. അവ നല്‍കിയ രസങ്ങളും ഓര്‍മ്മകളും അനുഭവങ്ങളും നമുക്ക് ഒരോരുത്തര്‍ക്കും വ്യത്യസ്തമാണ്. എഴുത്തിന്റെ രുചി കൂടി കൂട്ടി ചേര്‍ത്ത്, അവ ഒരു കുറിപ്പായി മാറുമ്പോള്‍ സ്വാദ് ഏറും. വായനക്കാരന് പോലും നാവില്‍ വെള്ളമൂറിക്കാന്‍ പാകത്തിലാവും.

മൂന്നൂറ് വാക്കില്‍ കവിയാതെയുള്ള (മൂന്ന് പേജ്) എഴുത്തുകളാണ് മത്സരത്തിനായി പരിഗണിക്കുക. മലയാളമോ ഇംഗ്ലീഷോ മാധ്യമമായി ഉപയോഗിക്കാം. ടൈപ്പ് ചെയ്ത കുറിപ്പുകള്‍ WhatsApp ആയോ ഇമെയില്‍ ആയോ അയക്കാം. നവംബര്‍ 30 ന് മുന്‍പായി തപാലില്‍ ലഭിക്കുന്ന രചനകളും പരിഗണിക്കുന്നതാണ്.

9544037587 (WhatsApp)
editor@tripeat.in

ആത്മ ക്രിയേറ്റീവ് ലാബ്‌
വെങ്ങളം പി ഒ
കോഴിക്കോട്
പിന്‍: 673303
ഫോണ്‍: 04962635000

Leave a Reply

Your email address will not be published. Required fields are marked *