സൈക്കിൾ കാ൪ണിവൽ ഉദ്ഘാടനം ഇന്ന്

കോഴിക്കോട് : സ്കൂളുകളിൽ ആരംഭിക്കുന്ന സൈക്കിൾ ബ്രിഗേഡിന്റെ ഭാഗമായുള്ള സൈക്കിൾ കാ൪ണിവലിന് വെള്ളിയാഴ്ച തുടക്കമാകും. പകൽ രണ്ടിന് മന്ത്രി എ.കെ.ശശീന്ദ്രൻ ഉൽഘാടനം ചെയ്യും. 26 വരെ കാരപ്പറന്പ് ജി.എച്ച്.എസ്.എസിലാണ് സൈക്കിൾ കാ൪ണിവൽ.
ജില്ലാ വിദ്യാഭ്യാസവകുപ്പ്, കേരള മാരിടൈം ബോ൪ഡ്, ഹയ൪ സെക്കണ്ടറി വിഭാഗം എൻ.എസ്.എസ്, ഹരിതകേരള മിഷൻ, ഡി.ടി.പി.സി, എൻ.സി.സി, ജില്ലാ ഉത്തരവാദിത്ത ടൂറിസം മിഷൻ, ജില്ലാ സ്പോ൪ട്ട്സ് കൗൺസിൽ, കേരള അഡ്വഞ്ച൪ ടൂറിസം പ്രമോഷൻ സൊസൈറ്റി, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി. സ്വന്തമായി സൈക്കിൾ ഇല്ലാത്ത സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാ൪ത്ഥികൾക്ക് സൗജന്യമായി സൈക്കിൾ നൽകാനായി ജില്ലാ ഹയ൪സെക്കണ്ടറി വിഭാഗം എൻ.എസ്.എസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൈക്കിൾ സ്മൈൽ ചാരിറ്റി പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്യും. പുനരുപയോഗ സാദ്ധ്യമായ സൈക്കിളുകൾ സ്വീകരിക്കാൻ ഹരിതകേരള മിഷന്റെയും കേരള സ്ക്രാപ്പ് മ൪ച്ചന്റ്സ് അസോസിയെഷൻ ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെ പുറപ്പെടുന്ന ഗ്രീൻ എക്സ്പ്രസ്സ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്റെയും ഗ്രീൻകെയ൪ മിഷൻഗ്രാന്റ് സൈക്കിൾ ചലഞ്ചിന്റെയും നേതൃത്വത്തിലാണ് സൈക്കിൾ ബ്രിഗേഡിന്റെ ഭാഗമായി സൈക്കിൾ കാ൪ണിവൽ സംഘടിപ്പിക്കുന്നത്.
24 മുതൽ 26 വരെ കോഴിക്കോട് മ൪ച്ചന്റ് നേവി ഹാളിന് എതി൪ വശമുള്ള മാരിടൈം ഗ്രൗണ്ടിൽ ഇ-ബൈസിക്കിൾ എക്സ്പോ, സൈക്കിൾ ക്ലിനിക്ക്, സൈക്കിൾ കഫേ, ഡക്കാത്ത് ലോൺ എക്സ്പീരിയൻസ്, സൈക്കിൾ ലേലം തുടങ്ങിയ വിവിധ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
26 പകൽ മൂന്നിന് സൈക്കിൾ ബ്രിഗേഡ് പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവരുടെ സംഗമവും നടക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനത്തിൽ കാലിക്കറ്റ് സൈക്കിൾ ബ്രിഗേഡ് ലോഞ്ചിംഗ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നി൪വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *