ഇനി ബുള്ളറ്റിൽ ചീറിപ്പായാൻ കോഴിക്കോട്ടെ പെണ്ണുങ്ങളും!

കോഴിക്കോട്‌: കേരളത്തിലെ ആദ്യത്തെ വുമൺ ബുള്ളറ്റ്‌ ക്ലബിന്റെ കോഴിക്കോട്‌ ചാപ്റ്റർ ഉദ്ഘാടനം നാളെ ഫെബ്രുവരി 10 ഞായറാഴ്ച ഉച്ചതിരിഞ്ഞ്‌ 4 മണിക്ക്‌ കോഴിക്കോട്‌ ബീച്ച്‌ പരിസരത്ത്‌ വെച്ച്‌ നടക്കുന്നു. 2016 ൽ തിരുവനന്തപുരത്താണ്
വുമൺ ബുള്ളറ്റ്‌ ക്ലബ്‌ ആരംഭിച്ചത്‌. പിന്നീട്‌ തൃശ്ശൂർ, കൊച്ചി എന്നിവിടങ്ങളിലും ക്ലബുകളുടെ പ്രവർത്തനം തുടങ്ങി. കോഴിക്കോട്ടേത്‌ ഇനി നാലാമത്തെ ചാപ്റ്റർ ആയിരിക്കും.

തിരുവനന്തപുരത്തുകാരിയായ ലേഡി റൈഡർ ഷൈനി രാജ്കുമാറാണ് ഇത്തരത്തിലൊരാശയത്തിന്റെ നടത്തിപ്പുകാരിയും ഒപ്പം ക്ലബ്‌ ഫൗണ്ടറും. മുൻപ്‌ ഡൽഹി പോലീസിൽ സേവനമനുഷ്ഠിച്ചിരുന്ന ഷൈനി ഇന്ന് മുഴുവൻ സമയ ലേഡി റൈഡറാണ്. സ്ത്രീ സുരക്ഷ എന്ന സന്ദേശവുമായി അനന്തപുരി മുതൽ കാശ്മീർ വരെ 42 ദിവസം നീണ്ട 12000 കിലോമീറ്റർ യാത്ര നടത്തിയിട്ടുണ്ട്‌ ഇവർ. കൂടാതെ ബുള്ളറ്റ്‌ ആരാധകരുടെ ആവേശമായ റോയൽ എൻഫീൽഡ്‌ ഇന്റർസെപ്ടർ സ്വന്തമാക്കിയ ലോകത്തിലെ തന്നെ ആദ്യ വനിത എന്ന ഖ്യാതിയും ഷൈനിക്കുണ്ട്‌. ഇപ്പോൾ കേരളത്തിനകത്തും പുറത്തും സ്ത്രീകൾക്ക്‌ ബുള്ളറ്റ്‌ ട്രെയിനിംഗ്‌ നൽകുന്നതാണ് പ്രധാന ജോലി. മ്യൂറൽ പെയിന്റിംഗും ഷൈനിയുടെ ഇഷ്ടങ്ങളിൽ പെടുന്നു.

നാളെ കോഴിക്കോട്‌ ആരംഭിക്കുന്ന വുമൺ ബുള്ളറ്റ്‌ ക്ലബ്‌ കോഴിക്കോട്ടെ ഉശിരത്തിമാരായ
ബുള്ളറ്റോട്ടക്കാരികൾക്കുള്ള പുതിയൊരു വാതിലാണ്. ഈ ക്ലബിന്റെ ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്ക്‌ താഴെക്കൊടുക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

+91 9048 202 083

+91 9048 202 084

Leave a Reply

Your email address will not be published. Required fields are marked *