ബിനാലെയിലെ വിദ്യാർത്ഥി വൈഭവം!

സച്ചിൻ എസ്‌. എൽ

കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹായത്തോടെ ഫൗണ്ടേഷൻ ഓഫ്‌ ഇന്ത്യൻ കൺടെംപററി ആർട്ട്‌, (Foundation of Indian Contemporary art) ഫൗണ്ടേഷൻ ഓഫ്‌ ഇന്ത്യൻ ആർട്ട്‌ ആൻഡ്‌ എജ്യുക്കേഷൻ (Foundation of Indian art and Education) എന്നിവ സഹകരിച്ച്‌ നടത്തുന്ന എക്സിബിഷൻ സ്പേസ്‌ ആണ് സ്റ്റുഡന്റ്സ്‌ ബിനാലെ. കൊച്ചി – മുസിരിസ്‌ ബിനാലെയ്ക്ക്‌ സമാന്തരമായി നടന്നുവരുന്ന വിദ്യാർത്ഥി ബിനാലെ ഫോർട്ട്‌ കൊച്ചി- മട്ടാഞ്ചേരി എന്നിവിടങ്ങളിലായാണ് സെറ്റ്‌ ചെയ്തിരിക്കുന്നത്‌. സൗത്ത്‌ ഏഷ്യ മുഴുക്കെയുള്ള യംഗ്‌ ആർട്ടിസ്റ്റുകൾ പങ്ക്‌ ചേരുന്ന ബൃഹത്തായ എക്സിബിഷൻ കൂടിയാണിത്‌. അതിനാൽ തന്നെ ഗ്ലോബൽ ബിനാലെ പ്ലാറ്റ്ഫോമിൽ ഉരുത്തിരിഞ്ഞ പദ്ധതി കൂടിയാണ് സ്റ്റുഡന്റ്സ്‌ ബിനാലെ.

പ്രധാനമായും മട്ടാഞ്ചേരി കേന്ദ്രീകരിച്ചാണ് സ്റ്റുഡന്റ്സ്‌ ബിനാലെ അരങ്ങേറുന്നത്‌. ഒരു എക്സ്‌പാൻഡഡ്‌ എജ്യൂക്കേഷൻ പ്രോഗ്രാം എന്ന നിലയ്ക്കും സ്റ്റുഡന്റ്സ്‌ ബിനാലെയെ കാണാവുന്നതാണ്. ആർട്ട്‌ ഹിസ്റ്ററി, ഇന്റർ മീഡിയ ടെക്നോളജി, ക്രിട്ടിക്കൽ തിയറി, പബ്ലിക്‌ ആർട്ട്‌, ആർക്കിടെക്ച്ചർ ആൻഡ്‌ ദ സിറ്റി, എന്നിവയിലേക്കാണ് സ്റ്റുഡന്റ്സ്‌ ബിനാലെ ഫോക്കസ്‌ ചെയ്യുന്നത്‌.

സഞ്ചയൻ ഘോഷ്‌, ശ്രുതി രാമലിംഗയ്യ, കൃഷ്ണപ്രിയ സി. പി, ശുക്ല സാവന്ത്‌, കെ. പി റെജി, എം. പി നിഷാദ്‌ തുടങ്ങിയ ആർടിസ്റ്റുകളാണ് സ്റ്റുഡന്റ്സ്‌ ബിനാലെയുടെ ക്യുറേറ്റർമാർ.

മേക്കിംഗ്‌ ആസ്‌ തിങ്കിംഗ്‌ (Making as Thinking) എന്നതാണ് സ്റ്റുഡന്റ്സ്‌ ബിനാലെയുടെ തീം.

സ്റ്റുഡന്റ്സ്‌ ബിനാലെ പ്രദർശനങ്ങൾ കാണാം:

Leave a Reply

Your email address will not be published. Required fields are marked *