യാത്രയിലെ തീറ്റാനുഭവങ്ങൾ; സമ്മാനം കൈമാറി

കോഴിക്കോട്:  ‘യാത്രയിലെ തീറ്റാനുഭങ്ങൾ’ മൽസരത്തിലെ വിജയി സുരഭിക്ക്‌ സമ്മാന കൂപ്പൺ കൈമാറി. 70’s റസ്റ്റോറന്റിൽ വെച്ച്‌ ഇന്ന് വൈകീട്ട്‌ 4.30 നായിരുന്നു ചടങ്ങ്‌. tripeat.in ഉം 70’s റസ്റ്റോറന്റും സംയുക്തമായി സംഘടിപ്പിച്ച മൽസരത്തിൽ മുപ്പതിലേറെ കുറിപ്പുകളാണ് ലഭിച്ചത്‌. ശ്രമകരമായ തിരഞ്ഞെടുപ്പിൽ പേരാമ്പ്രക്കാരിയായ സുരഭി എഴുതിയ ‘തലശ്ശേരീന്റെ കോയിക്കാൽ’ ഏവർക്കും ആസ്വാദ്യകരമായി തോന്നി. തലശ്ശേരിയുടെ രുചിയിനങ്ങളിൽ ഏറെ ജനപ്രീതിയാർജ്ജിച്ച കോഴിയില്ലാത്ത കോയിക്കാലിന് വേണ്ടിയുള്ള ഒരു കൂട്ടം കസിൻസിന്റെ കാത്തിരിപ്പിനെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് സുരഭി തന്റെ കുറിപ്പിൽ. 

70’s ഗ്രൂപ്പ് പാര്‍ട്ണര്‍ റഊഫ് സമ്മാനം കൈമാറി. സച്ചിന്‍ എസ്. എല്‍ (എഡിറ്റര്‍, tripeat.in), സുര്‍ജിത്ത് സുരേന്ദ്രന്‍, അജ്മല്‍ എന്‍. കെ, ചിഞ്ചു തോമസ്‌ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 1000 രൂപയുടെ ഫുഡ്‌ കൂപ്പണാണ് സമ്മാനമായി ലഭിച്ചത്‌. ഒരു മാസത്തെ വാലിഡിറ്റിയുള്ള ഈ കൂപ്പൺ ഉപയോഗിച്ച്‌ കോഴിക്കോട്ടെ 70’s റസ്റ്റോറന്റിൽ നിന്നും ഈ കാലയളവിൽ എപ്പോൾ വേണമെങ്കിലും ഭക്ഷണം കഴിക്കാം.

സമ്മാനാര്‍ഹമായ കുറിപ്പ് വായിക്കാം: 

തലശ്ശേരീന്റെ ‘കോയിക്കാൽ’

Leave a Reply

Your email address will not be published. Required fields are marked *