‘ദ ലൗഞ്ച്‌ ബുർജ്‌ ഖലീഫ’ ഇനി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വീകരണ മുറി

ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടത്തിന് ഇനി മറ്റൊരു ഖ്യാതി കൂടി. ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്വീകരണ മുറിയുള്ള കെട്ടിടം
കൂടിയാണ് ഇനി ബുർജ്‌ ഖലീഫ.

‘ദ ലൗഞ്ച്‌ ബുർജ്‌ ഖലീഫ’ എന്ന് പേരിട്ടിരിക്കുന്ന ഈ സ്വീകരണമുറിയിൽ ഹോട്ടൽ അർമാനിയിലെ രുചികരമായ ഭക്ഷണവും ലഭിക്കും. ഭൂനിരപ്പിൽ നിന്ന് 575 മീറ്റർ ഉയരത്തിലുള്ള ഈ സ്വീകരണമുറി ബുർജ്‌ ഖലീഫയുടെ 152 മുതൽ 154 വരെ നിലകളിലായാണ് സജ്ജീകരിച്ചിരിക്കുന്നത്‌.

ചില്ലിന്റെ മതിലുകളില്ലാത്ത ടെറസിൽ നിന്ന് സുഗമമായി കാഴ്ചകൾ ആസ്വദിക്കാനും ഭക്ഷണം കഴിക്കാനും പുതിയ സ്വീകരണമുറിയിൽ സൗകര്യമുണ്ട്‌. സായഹ്നങ്ങളിൽ പ്രശസ്തരുടെ സംഗീത വിരുന്നടക്കമുള്ള പരിപാടികൾ ഇവിടെ നടക്കും.

സായാഹ്നങ്ങളിൽ ഒരാൾക്ക്‌ 550 ദിർഹമാണ് ടിക്കറ്റ്‌ നിരക്ക്‌ (ഏതാണ്ട്‌ പതിനായിരം രൂപ) സന്ധ്യ മയങ്ങിയാൽ 600 ദിർഹവും (11640 രൂപ). ബുർജ്‌ ഖലീഫയുടെ വെബ്സൈറ്റ്‌ വഴി സീറ്റുകൾ അഡ്വാൻസ്‌ ആയി ബുക്ക്‌ ചെയ്യാനുള്ള സൗകര്യമുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *