തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; സര്‍വീസ് ഞായറാഴ്ചകളില്‍

കൊച്ചി: തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്കാണ് സ്‌പെഷ്യല്‍ ട്രെയിന്‍. കൊച്ചുവേളിയില്‍ നിന്ന് ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന സുവിധ ട്രെയിന്‍ (82644) പിറ്റേ ദിവസം രാവിലെ 8.30-ന് കൃഷ്ണരാജപുരത്ത് എത്തിച്ചേരും.

സ്റ്റോപ്പുകള്‍: കൊല്ലം 5.52, കായംകുളം 6.38, കോട്ടയം 8.07, എറണാംകുളം 9.20, തൃശ്ശൂര്‍ 10.42, പാലക്കാട് 12.05, കോയമ്പത്തൂര്‍ 1.20, ഈറോഡ് 3.10, ബംഗാരപേട്ട് 7.30, വൈറ്റ്ഫീല്‍ഡ് 8.29 എന്നിങ്ങനെയാണ്. മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 2-നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6-ന് കൊച്ചുവേളിയിലെത്തും. 8 സ്ലീപ്പര്‍, 2 തേഡ് എസി, 2 ജനറല്‍ എന്നിങ്ങനെയാണ് ട്രെയിനിലുണ്ടാവുക. ഏപ്രില്‍ 28 മുതല്‍ ജൂണ്‍ 30 വരെയാണ് സ്‌പെഷ്യല്‍ സര്‍വീസ്. ഇത് താല്‍ക്കാലിക നടപടിയാണെങ്കിലും പിന്നീട് സ്ഥിരം ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനെ കുറിച്ച് ആരായും.

കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് സര്‍വിസ് നടത്തുന്ന കല്ലട ബസില്‍ യാത്രക്കാര്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് പുതിയ ട്രെയിന്‍ സര്‍വീസ് പ്രഖാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *