കാലാങ്കി, മലമടക്കുകളുടെ റാണി

അമൽ ജൂഡ് ജോസഫ്

നയനാനന്ദകരമായ കാഴ്ചകളൊരുക്കി കാലാങ്കി മലനിരകൾ സഞ്ചാരികളെ മാടിവിളിക്കുന്നു. വടക്കേ മലബാറിലെ ഇരിട്ടി താലൂക്കിലെ ഉളിക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കിഴക്കൻ മലയോര പ്രദേശമാണ്‌ കാലാങ്കി . അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവതനിരയാണ് പശ്ചിമഘട്ടം അഥവാ സഹ്യാദ്രി – സഹ്യപർവ്വതം
ഗുജറാത്ത് , മഹാരാഷ്ട്ര, ഗോവ, കർണാടക , കേരളം , തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഈ പർവ്വത നിരകൾ വ്യാപിച്ചു കിടക്കുന്നു.
ലോകത്തിലെ ജൈവ വൈവിദ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്ന്.
യുനെസ്കോ ലോക പൈതൃക സ്ഥാനം.

കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മലനിരകൾ. കൂർഗിനോട്‌ ചേർന്ന് കിടക്കുന്ന മലനിരകൾ, മൂന്ന് ഭാഗവും കർണാടക
വനങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശം.കാലാങ്കിയുടെ സൗന്ദര്യത്തെക്കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങുന്നതേ ഉള്ളൂ.

വിവിധ സസ്യ -ജന്തു വൈവിധ്യങ്ങളുടെ കലവറ. ഉയർന്നുനിൽക്കുന്ന മലനിരകളും കോടമഞ്ഞും കാട്ടുപൂക്കളുടെ വസന്തകാലവും കുളിർമയേകി ഒഴുകുന്ന കാട്ടരുവികളും, അങ്ങുദൂരെ ഇരിട്ടി പുഴയും, കണ്ണൂർ എയർപോർട്ട് ന്റെ രാത്രികാഴ്ചയും , മനോഹരമായ സൂര്യോദയ കാഴ്ചയും,അസ്തമയ കാഴ്ചയും കാലാങ്കിയെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നു.മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി കാഴ്ചകൾ കാണാൻ കഴിയുന്ന സ്ഥലങ്ങൾ സ്വകാര്യ സ്ഥലങ്ങളാണ് അതുകൊണ്ടാവാം കൂടുതൽ ആരും ഈ സ്ഥലം അറിയപ്പെടാതെ പോവുന്നത്.

എന്നാൽ സർക്കാറിന് അവരുമായി സഹകരിച്ച് ഏറ്റവും നല്ല ഒരു ടൂറിസ്റ്റ് കേന്ദ്രമായി ഇതിനെ മാറ്റി എടുക്കാം.
കേരളത്തിന്റെ ഭാവി വരുമാന മാർഗ്ഗവും , ധാരാളം തൊഴിൽ നൽകാൻ കഴിയുന്ന സംരംഭങ്ങൾ എന്ന നിലയിലും ഈ കേന്ദ്രങ്ങളെ മാറ്റി എടുക്കാം.

വിനോദസഞ്ചാരത്തിലൂടെ വലിയ വികസന സാധ്യതകളാണ് ഈ പ്രദേശത്തിനുള്ളത്. എന്നാലും സഞ്ചാരികളെ വരവേല്ക്കാനായി വേണ്ടത്ര സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഇതുവരെ കഴഞ്ഞിട്ടില്ല. ഗതാഗതസൗകര്യങ്ങൾ ഉണ്ടെങ്കിലും ഈ പ്രദേശങ്ങളിലേക്കു പോകാനുള്ള റോഡും വാഹനസൗകര്യം കുറവാണെന്നതും വലിയ പോരായ്മയാണ്. കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതോടെ വിനോദസഞ്ചാര രംഗത്ത് ഈ പ്രദേശത്തിന് വലിയ സാധ്യതയാണുള്ളത്.

സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള കോളിത്തട്ട് ഭാഗങ്ങളിലെ മലകൾ പാറ പൊട്ടിച്ച് തീർന്നുകൊണ്ടിരിക്കുന്നു.

ടൂറിസം മേഘലയുടെ വളർച്ച ഇത്തരം ദുരുപയോഗമെങ്കിലും ഇല്ലാതാക്കുമല്ലോ എന്ന് പ്രതീക്ഷിക്കാം.

കണ്ണൂരിൽ നിന്ന് ഇരിട്ടി- ഉളിക്കൽ -മാട്ടറ വഴിയും (58 Km) ,കർണാടകത്തിൽ നിന്ന് കൂട്ടുപുഴ – കോളിത്തട്ട്-ആനക്കുഴി വഴിയും കാലാങ്കിയിലെത്താം.

Leave a Reply

Your email address will not be published. Required fields are marked *