കൈരളി: കണ്ണൂരെത്തുന്നോർക്കെന്നും കിനാവിലേത്‌ പോലൊരിടം

എസ്‌. കെ

അങ്ങ്‌ കണ്ണൂര്,
വളപട്ടണം പുഴയുടെ തീരത്ത്‌ ഒരടിപൊളി സ്റ്റേ! അതും 3 സ്റ്റാർ സൗകര്യങ്ങളോട്‌ കൂടി. എങ്ങനുണ്ടാവും…!

ഇനി അതുമല്ലെങ്കിൽ വളപട്ടണം പുഴയിലൂടൊരു പകൽ മുഴുവൻ ഒഴുകി നടക്കാൻ അവസരം കിട്ടിയാലോ…!

“ഇങ്ങളിതെന്ത്‌ ന്നാ പ്പാ പറയണ്” ന്ന് ചിന്തിക്കുന്നുണ്ടാവും ല്ലേ!

എന്നാൽ പറഞ്ഞൊതൊക്കെ ഉള്ളത്‌ തന്നെ. കണ്ണൂരിൽ കാട്ടാമ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന കൈരളി ഹെറിറ്റേജ്‌ റിസോർട്ടിലാണ് ഈ
പറഞ്ഞ സൗകര്യങ്ങളൊക്കെ ഉള്ളത്‌.

കാട്ടാമ്പള്ളിയിൽ വളപട്ടണം പുഴയുടെ തീരത്ത്‌ ഏതാണ്ട്‌ 11 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ച്‌ കിടക്കുന്ന ഈ സ്വർഗ്ഗഭൂവ്‌ ഈ അവധിക്കാലം അടിച്ച്‌ പൊളിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ ഏറ്റവും ഉചിതമായ സ്ഥലങ്ങളിലൊന്നാണ്.

പുഴയ്ക്കഭിമുഖമായി നിലകൊള്ളുന്ന 24 ഫുള്ളി എയർ കണ്ടീഷൻഡ്‌ കോട്ടേജുകൾ (അതിൽ 20 സ്റ്റുഡിയോ റൂമുകളും 4 സ്യൂട്ട്‌ റൂമുകളും ഉൾപ്പെടുന്നു) അതും ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളും നിലവാരവും ഉള്ളത്‌. ഒപ്പം അതിനൊത്ത ചുറ്റുപാടുകളും, എക്കോ ഫ്രണ്ട്‌ലി ആയ പരിസരവുമാണ് കൈരളിയുടെ മനോഹാരിത.

സ്വിമ്മിംഗ്‌ പൂൾ, ഹെൽത്ത്‌ ക്ലബ്‌, വാട്ടർ സ്പോർട്സ്‌ ഫെസിലിറ്റീസ്‌, ഇൻഡോർ ഗെയിം സൗകര്യം, സൈക്ലിംഗ്‌ എന്നിവയും ഇവിടുത്തെ മറ്റ്‌ സവിശേഷപ്പെട്ട ആകർഷണങ്ങളാണ്.

ഹൗസ്‌ ബോട്ട്‌ സർവ്വീസാണിവിടുത്തെ ഏറ്റവും ശ്രദ്ധേയമായ ആകർഷണം. അങ്ങ്‌ തെക്ക്‌ ആലപ്പുഴയിൽ മാത്രം കണ്ടു വന്നിരുന്ന ഹൗസ്‌ ബോട്ട്‌ കൾച്ചർ മലബാറിലും എത്തിച്ചിരിക്കുകയാണ് കൈരളി ഹെറിറ്റേജ്‌ റിസോർട്ട്‌.

ഫാമിലിയായി ഈ അവധിക്കാലത്ത്‌ ഹൗസ്‌ ബോട്ടിലൂടെയുള്ള കറക്കം ആഗ്രഹിക്കാത്ത ആരാണുണ്ടാവുക. മുഴുവൻ സൗകര്യങ്ങളുമുള്ള ഹൗസ്‌ ബോട്ടുകളാണ് ഇവർ ഒരുക്കിയിരിക്കുന്നത്‌.

ഇവയ്ക്ക്‌ പുറമേ മൾട്ടി കുസീൻ റസ്റ്റോറന്റ്‌, കോൺഫറൻസ്‌ ഹാൾ, ആയുർവേദിക്‌ സെന്റർ, ബിസിനസ്‌ സെന്റർ എന്നീ സുസാദ്ധ്യതകളും ഇവിടെ ഉണ്ട്‌.

കൂടതെ വിവാഹ പാർട്ടികൾ നടത്താനായുള്ള 1200 പേരെ ഉൾക്കൊള്ളിക്കാൻ ശേഷിയുള്ള കല്ല്യാണ മണ്ഡപവും ഹാളും കൈരളിയുടെ സ്വന്തം പ്രത്യേകതയാണ്. വിവാഹം, റിസപ്ഷൻ,
ഗെറ്റ്‌ റ്റുഗദറുകൾ എന്നീ ആവശ്യങ്ങൾക്ക്‌ ഈ മണ്ഡപമടങ്ങുന്ന ഹാൾ വിട്ട്‌ കൊടുക്കാറുണ്ട്‌.

250 ഓളം വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ളത്രയും സ്ഥലം റിസോർട്ടിന്റെ ഗേറ്റിനുള്ളിൽ തന്നെയുണ്ട്‌.

അന്യ ദേശത്ത്‌ നിന്ന് വരുന്ന ടൂറിസ്റ്റുകൾക്ക്‌ ആസ്വാദ്യപ്രിയമുള്ള അനുഷ്ഠാന കലാരൂപങ്ങളുടെ പ്രദർശനങ്ങളും ആവശ്യമെങ്കിൽ ഇവർ ഏർപ്പാടാക്കിക്കൊടുക്കും.

വടക്കൻ മലബാറിന്റെ സാംസ്കാരിക കേന്ദ്രമായ കണ്ണൂരിന്റെ ഭംഗി നുകരാനും ഇവിടുത്തെ രാത്രിയുടെ മനോഹാരിത കണ്ട്‌ കണ്ണഞ്ചിക്കാനും കൈരളി ഹെറിറ്റേജ്‌ റിസോർട്ടിനേക്കാൾ പറ്റിയ ഇടം മറ്റൊന്നില്ല.

ഈ കനത്ത ചൂടിൽ ആരും ആഗ്രഹിക്കും ചുറ്റും വെള്ളം വന്ന് പരന്നിരുന്നെങ്കിലെന്ന്. ഒരു പകൽ മുഴുവൻ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ഈയൊരാസ്വാദനത്തിന്റെ നല്ല വശം കാട്ടിത്തരും കൈരളിയുടെ ഹൗസ്‌ ബോട്ട്‌ സർവ്വീസുകൾ.

ഇവയെല്ലാം കസ്റ്റമേഴ്സിന് ന്യായമായ ബഡ്ജറ്റിൽ ഏർപ്പാട്‌ ചെയ്തു കൊടുക്കുന്നു എന്നത്‌ തന്നെയാണ് കൈരളിയെ മറ്റ്‌ റിസോർട്ടുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്‌…

എന്ത്‌ ന്നാപ്പാ മടിച്ച്‌ നിക്കണേ ഒടനെ വിട്ടോ കണ്ണൂര്ക്ക്‌…

Leave a Reply

Your email address will not be published. Required fields are marked *