വരുന്നു കേരളത്തിന്റെ സ്വന്തം ഇ -ഓട്ടോ

കേരളത്തിലെ നിരത്തുകൾക്ക് നവ്യാനുഭവമായി ഇനി ഇ- ഓട്ടോകൾ റോഡ് കീഴടക്കും. കേരളം സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലെ കേരളാ ഓട്ടോമൊബൈൽസ‌് ലിമിറ്റഡ‌് നിർമിക്കുന്ന ഇ- ഓട്ടോകൾ ഈ വർഷം ജൂണോടു കൂടി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.കേന്ദ്ര ഖനവ്യവസായ വകുപ്പിനു കീഴിലുള്ള എആർഎഐയുടെ അനുമതി കൂടി മാത്രമേ ഇ ഓട്ടോയുടെ യാത്രക്ക് തടസമായുള്ളു

പരിസ്ഥിതിക്ക‌് ദോഷകരമല്ലാത്ത ഇലക്ട്രിക്കൽ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന സർക്കാർനയത്തിന്റെ ഭാഗമായാണ് കെ എ എൽ ഇ ഓട്ടോറിക്ഷ നിർമാണത്തിലേക്ക‌് കടന്നത‌്. ഒരു കാലത്ത് വലിയ തോതിൽ നഷ്ടത്തിലായിരുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനം കൂടിയായ കെ എ എൽ ന്റെ ഒരു പുനരുജ്ജീവനം കൂടിയാവും ഇ- ഓട്ടോ.

പരിസ്ഥിതിക്ക‌് ദോഷകരമല്ലാത്ത ഇലക്ട്രിക്കൽ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന സർക്കാർനയത്തിന്റെ ഭാഗമായാണ‌് കെഎഎൽ ഇ ഓട്ടോറിക്ഷ നിർമാണത്തിലേക്ക‌് കടന്നത‌്. ഇതിനായി സർക്കാർ പത്തു കോടി രൂപയാണ‌് അനുവദിച്ചത‌്. നാലു യാത്രക്കാർക്ക‌് സഞ്ചരിക്കാവുന്ന ഗ്രീൻ ഓട്ടോറിക്ഷയ്‌ക്ക‌് രണ്ടര ലക്ഷം രൂപയാണ‌് വില. നാലു മണിക്കൂർ ചാർജ‌് ചെയ്താൽ 100 കിലോ മീറ്റർ ഓടാനാകും. ഒരു കിലോ മീറ്ററിന‌് വെറും 50 പൈസയാണ‌് ചെലവ‌്. സാങ്കേതിക വിദ്യ, രൂപ കൽപ്പന എന്നിവ ഉൾപ്പെടെ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ‌് ഗ്രീൻഓട്ടോ. ഓട്ടോസ‌്റ്റാൻഡുകളിൽ ചാർജിങ‌് സ‌്റ്റേഷനുകൾ കെഎഎൽ സ്ഥാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *