ഈ അവധിക്കാലത്ത് ഭാരതപര്യടനത്തിന് പോകാം

ഈ അവധിക്കാലത്ത് ഭാരതപര്യടനത്തിന് പോകാം. 10,395 രൂപ കൈയിലുണ്ടായാല്‍ മതി. യാത്രയും താമസവും ഭക്ഷണവുമുള്‍പ്പെടെയാണ് ടിക്കറ്റ് നിരക്ക്. 11 ദിവസത്തേയാണ് പാക്കേജ്.
ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ എന്ന പേരില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് &ടൂറിസം കോര്‍പ്പറേഷന്റെ (ഐ.ആര്‍.സി.ടി.സി) ടൂറിസം പദ്ധതിയാണിത്.
മെയ് 20ന് മധുരയില്‍ നിന്നും പുറപ്പെടുന്ന സ്പെഷ്യല്‍ ട്രെയിന്‍ ഗോവ, ഹൈദരാബാദ്, പുരി, കൊണാര്‍ക്ക്, കൊല്‍ക്കത്ത എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ മെയ് 31ന് മടങ്ങിയെത്തും. മറ്റ് യാത്രികര്‍ ട്രെയിനിലുണ്ടാവില്ല.
പാക്കേജില്‍ ട്രെയിന്‍ ടിക്കറ്റ്, ഭക്ഷണം, ഡോര്‍മിറ്ററി താമസം, സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ വാഹന സൗകര്യം, ടൂര്‍ എസ്‌കോര്‍ട്ട്, ട്രെയിന്‍ കോച്ചുകളില്‍ സെക്യൂരിറ്റി എന്നിവയുള്‍പ്പെടുന്നു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ സ്പെഷ്യല്‍ ട്രെയിന് സ്റ്റോപ്പുണ്ട്.
കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്‍.ടി.സി സൗകര്യം ലഭ്യമാണ്.
വിവരങ്ങള്‍ക്ക്:-ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് & ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് തിരുവനന്തപുരം – 9567863245, എറണാകുളം 9567863242/41, കോഴിക്കോട് – 9746743047.

Leave a Reply

Your email address will not be published. Required fields are marked *